Saturday, May 4, 2024
LATEST NEWSTECHNOLOGY

കെ ഫോൺ പദ്ധതി; കോർപറേറ്റ്‌ ശക്തികൾക്കെതിരെയുള്ള ജനകീയ ബദലെന്ന് ആര്യ രാജേന്ദ്രൻ

Spread the love

തിരുവനന്തപുരം : വൈദ്യുതി, ഐടി വകുപ്പുകളിലൂടെ എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്യുന്ന കെ-ഫോൺ പദ്ധതി സമൂഹത്തിലെ ഡിജിറ്റൽ ഡിവൈഡിനെ മറികടക്കാൻ സഹായിക്കുമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. സ്വകാര്യ കേബിൾ ശൃംഖലകളുടെയും മൊബൈൽ സേവന ദാതാക്കളുടെയും ചൂഷണത്തിന് അവസരം ഉണ്ടാകരുതെന്ന നിശ്ചയദാർഢ്യത്തോടെയാണ് സംസ്ഥാന സർക്കാർ കെഫോൺ പദ്ധതിക്ക് തുടക്കമിട്ടത്.

Thank you for reading this post, don't forget to subscribe!

അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യ ദാതാവായി കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് ലിമിറ്റഡിന് കാറ്റഗറി 1 ലൈസൻസ് അനുവദിച്ച് ടെലികമ്യൂണിക്കേഷൻ വകുപ്പ് ഉത്തരവിറക്കി. ഇതോടെ കേരളത്തിന്‍റെ അഭിമാനകരമായ പദ്ധതിക്ക് പ്രവർത്തനാനുമതി ലഭിച്ചു. പദ്ധതിയുടെ ഇന്‍റർനെറ്റ് സേവന ദാതാവിന്‍റെ ലൈസൻസ് ഉടൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

എൽഡിഎഫ് സർക്കാരിന്റെ കെ-ഫോൺ പദ്ധതി ഇന്‍റർനെറ്റ് ജനങ്ങളുടെ അവകാശമാണെന്ന പ്രഖ്യാപനമാണ്. പരമാവധി ആളുകൾക്ക് അതിവേഗ ഇന്‍റർനെറ്റ് സൗജന്യമായി, കുറഞ്ഞ ചെലവിൽ, ഗുണനിലവാരമുള്ള ആക്സസ് നൽകുന്ന ഈ പദ്ധതി ടെലികോം മേഖലയിലെ കോർപ്പറേറ്റ് ശക്തികൾക്കെതിരെ ഇടത് സർക്കാരിന്റെ ജനപ്രിയ ബദൽ കൂടിയാണ്.