Saturday, April 27, 2024
GULFLATEST NEWS

യുഎഇയില്‍ പരക്കെ മഴ; ജാഗ്രത മുന്നറിയിപ്പ് നൽകി

Spread the love

യുഎഇ : യുഎഇയിൽ മഴ ശക്തമാകുന്നു. വടക്കൻ എമിറേറ്റുകളിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴയാണ് ലഭിക്കുന്നത്. ശനിയാഴ്ച വരെ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരാനാണ് സാധ്യത. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Thank you for reading this post, don't forget to subscribe!

യുഎഇയുടെ പല ഭാഗങ്ങളിലും ഇന്നലെ മുതൽ കനത്ത മഴയാണ് ലഭിക്കുന്നത്. റാസ് അൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ പലയിടത്തും റോഡുകൾ വെള്ളത്തിൽ മുങ്ങി. ദുബായിയുടെയും ഷാർജയുടെയും വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തു. ഖോർഫാക്കാനിലെ പ്രധാന ടൂറിസ്റ്റ് ആകർഷണമായ അൽ ഷുഹൂബ് റെസ്റ്റ് ഏരിയ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്ആർടിഎ) അറിയിച്ചു. മലമുകളിൽ നിന്ന് പാറകൾ വീഴാൻ സാധ്യതയുള്ളതിനാൽ അൽ-ഹരീഖോർ ഫഖാൻ റോഡ് അടച്ചു.

ശനിയാഴ്ച വരെ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരാനാണ് സാധ്യത. രാജ്യത്തെ താപനില കുറഞ്ഞു. വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.