Thursday, January 23, 2025
LATEST NEWSSPORTS

2023, 2025 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോരുകളുടെ വേദി പ്രഖ്യാപിച്ചു

2023, 2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകളുടെ വേദി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിച്ചു. 2023 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഓവലിലും 2025 ലെ ഫൈനൽ ലോർഡ്സിലും നടക്കും.

കഴിഞ്ഞ വർഷവും ഇംഗ്ലണ്ട് തന്നെയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ആതിഥേയത്വം വഹിച്ചത്. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഫൈനൽ സതാംപ്ടണിലായിരുന്നു നടന്നത്. 2023, 2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള വേദി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഫൈനൽ മത്സരങ്ങളുടെ തീയതികൾ ഇതുവരെ തീരുമാനിച്ചിട്ടില്ല. 

ഓഗസ്റ്റിലാണ് രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് തുടക്കമായത്. ഇത് അടുത്ത വർഷം മാർച്ചിൽ അവസാനിക്കും. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ്.