Monday, May 6, 2024
GULFLATEST NEWS

തന്ത്രപ്രധാന വിഷയങ്ങളിൽ സൗദിയും ഫ്രാൻസും തമ്മിൽ ധാരണ

Spread the love

തന്ത്രപ്രധാന വിഷയങ്ങളിൽ സഹകരണം ഉറപ്പാക്കാൻ സൗദി അറേബ്യയും ഫ്രാൻസും തമ്മിൽ ധാരണയായി. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഉഭയകക്ഷി ചർച്ചകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്താനുള്ള പരസ്പര ആഗ്രഹത്തിന് ഊന്നൽ നൽകിയതായി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.

Thank you for reading this post, don't forget to subscribe!

എല്ലാ മേഖലകളിലും തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ ഏകോപനവും കൂടിയാലോചനയും തുടരും. മേഖലയിലെ സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്താൻ ഫ്രാൻസ് ഒപ്പുവെക്കുമെന്നും ഫ്രഞ്ച് പ്രസിഡന്‍റ് സൗദി കിരീടാവകാശിക്ക് ഉറപ്പ് നൽകി.

മൂന്ന് ദിവസത്തെ യൂറോപ്പ് സന്ദർശനം പൂർത്തിയാക്കിയാണ് സൗദി കിരീടാവകാശി മടങ്ങിയത്. ഗ്രീസിൽ നിന്ന് ഫ്രാൻസിലെത്തിയ സൗദി കിരീടാവകാശിക്ക് ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. വ്യാഴാഴ്ച പാരീസിലെത്തിയ കിരീടാവകാശിക്ക് ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ എലിസി പാലസിൽ സ്വീകരണവും അത്താഴവിരുന്നും നൽകി.