Friday, November 15, 2024
Novel

വേളി: ഭാഗം 33

രചന: നിവേദ്യ ഉല്ലാസ്‌

തന്റെ ഫോൺ ശബ്ദിച്ചപ്പോൾ നിരഞ്ജൻ ഫോൺ എടുത്തു നോക്കി.. ആദി ആണ്.. “ഹെലോ… എന്താടാ….” “സച്ചു…. നീ ഡ്രൈവ് ചെയ്യുവാനോ…” “അല്ലടാ.. ഞാൻ ഇപ്പോൾ വണ്ടി നിറുത്തി ഇട്ടിരിക്കുവാ.. എന്താണ് ആദി..” “എടാ… അത് പിന്നെ ഒരു മിറക്കിൾ നടന്നു. നിന്നോട് അതു പറയുവാൻ ആണ് ഞാൻ വിളിച്ചത്.” “എന്താടാ..”നീ കാര്യം പറയു… “അത് പിന്നെ നിങ്ങൾ പോയി കുറച്ചു കഴിഞ്ഞപ്പോൾ ദിയക്ക് ഒരു തല ചുറ്റൽ ഉണ്ടായി.ഞങ്ങൾ അപ്പോൾ തന്നെ ഹോസ്പിറ്റലിൽ വന്നു “. “എന്നിട്ടോ.. ” “ഡാ… അവൾ പ്രെഗ്നന്റ് ആണ്…” “വാട്ട്….. സത്യം ആണോടാ…” “അതേടാ… ഡോക്ടർസ് വിധി എഴുതിയത് ആണ് അവൾക്ക് ഒരു അമ്മ ആകാൻ പറ്റുല്ല എന്ന്… പക്ഷെ… ഈശ്വരൻ ഞങ്ങളുടെ പ്രാർത്ഥന കേട്ടു….”

ആദിയുടെ ഇടറിയ വാക്കുകൾ കേട്ട് നിരഞ്ജന്റെ യും കണ്ണുകൾ നിറഞ്ഞു. “എടാ.. പ്രിയയോട് നീ ഈ കാര്യം പറയണം.. എങ്കിൽ ഞാൻ വച്ചേക്കാം…” “Ok..” ഫോൺ വെച്ച് കഴിഞ്ഞ് നിരഞ്ജൻ പുഞ്ചിരിയോട് കൂടി പ്രിയയെ നോക്കി. ” ആദിയേട്ടൻ എന്തിനാണ് വിളിച്ചത്” ” അവൻ ഒരു ഹാപ്പി ന്യൂസ് പറയുവാനാണ് വിളിച്ചത് ” “എന്താണ് ഏട്ടാ ” ” നമ്മള് വീട്ടിൽ നിന്നും ഇറങ്ങി കഴിഞ്ഞ, ദിയക്ക് ഒരു ചെറിയ തലചുറ്റൽ ഉണ്ടായി,ആദി പെട്ടെന്ന് തന്നെ ഹോസ്പിറ്റലിലേക്ക കൊണ്ട് പോയി. അവിടെ ചെന്നപ്പോൾ ആണ് അറിയുന്നത്, ദിയ പ്രഗ്നന്റ് ആണെന്ന്” അത് കേട്ടതും പ്രിയയുടെ മുഖത്ത് ഒരു പൂനിലാവ് ഉദിച്ചത് പോലെ ആണ് നിരഞ്ജന് തോന്നിയത്…

“എന്റെ ഈശ്വരാ… ഒരുപാട് സന്തോഷം ആയി കെട്ടോ.. പാവം.. ഒത്തിരി സങ്കടം ആയിരുന്നു ഒരു കുഞ്ഞുണ്ടാവാഞ്ഞിട്ട്…. ഭഗവാൻ പ്രാർത്ഥന കേട്ടല്ലോ ” പ്രിയ പറഞ്ഞു “മ്മ്…. ഇതുപോലെ പ്രാർത്ഥനയുമായി നമ്മുടെ വീട്ടിൽ മറ്റ് രണ്ടുപേരുണ്ട് ” അതാരാണ് എന്ന മട്ടിൽ പ്രിയ നിരഞ്ജനെ നോക്കി. ” വേറെ ആരും അല്ല നമ്മുടെ മുത്തശ്ശനും മുത്തശ്ശിയും” ” അതെന്താ ഏട്ടാ” ” അത് അവർക്ക് അവരുടെ ഒരേയൊരു ചെറുമകനായ നിരഞ്ജന്റെ കുഞ്ഞിനെ ലാളിക്കണമെന്ന്.. ” അവനത് പറഞ്ഞുകൊണ്ട് പ്രിയയെ നോക്കിയതും നാണത്താൽ അവളുടെ മുഖം കുനിഞ്ഞു.

“ആഹ്ഹ്… അതെങ്ങനെ ആണ് ഞാൻ ഒരാൾ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യം വല്ലതും ആണോ…. ആണോ പ്രിയേ..” അവൻ വീണ്ടും പറഞ്ഞപ്പോൾ അവൾ അവന്റെ കൈത്തണ്ടയിൽ ഒരു നുള്ള് വെച്ച് കൊടുത്തു.. “ആഹ്ഹ്ഹ്… അമ്മേ… എന്റെ പ്രിയാ… നിനക്കിട്ടു ഞാൻ വെച്ചിട്ടുണ്ട് കെട്ടോ….”അവൻ കൈയിൽ തിരുമ്മി കൊണ്ട് പ്രിയയോട് പറഞ്ഞു. “വഷളത്തരം പറഞ്ഞാൽ മേടിക്കും ചെക്കൻ.. അതും പറഞ്ഞു കൊണ്ട് അവൾ ചുണ്ട് കൂർപ്പിച്ചു.. “അപ്പോൾ വഷളത്തരം കാണിച്ചാലോ….നീ അപ്പോൾ എന്നെ കൊല്ലുമോ പ്രിയാ..” അവളുടെ ചുവന്നു തുടുത്ത കവിളത്തേക്ക് നോക്കി കൊണ്ട് അവൻ മെല്ലെ ചോദിച്ചു. അല്ല…

അതിപ്പോൾ എങ്ങനെ ആണ് വഷളത്തരം ആകുന്നത്.. പ്രിയ പറഞ്ഞത് എനിക്ക് മനസിലാകുന്നില്ല കെട്ടോ… ” “അധികം മനസിലാക്കേണ്ട…. വേഗം വണ്ടി എടുക്ക്…. നേരം ഒരുപാട് ആയി….” “ആഹ് അങ്ങനെ അങ്ങ് പോയാലോ… പറഞ്ഞതിന്റെ ബാക്കി പറയു… എന്നിട്ട് ആവാം വണ്ടി എടുക്കുന്നത്…” “ഏട്ടാ…. സമയം പോകുന്നു… നമ്മൾക്ക് വിട്ടിൽ എത്തുമ്പോൾ ലേറ്റ് ആകും…” “Ok…. എന്നാൽ ഇതിന്റ ബാക്കി വീട്ടിൽ ചെന്നിട്ട് “അതും പറഞ്ഞു കൊണ്ട് അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു… പ്രിയയെയും നിരഞ്ജനെയും കാത്തു ഇരിക്കുക ആയിരുന്നു ചെറിയച്ഛൻ.. അവര് എത്തിയപ്പോൾ നേരം ഇത്തിരി വൈകിയിരുന്നു…

കാറിൽ നിന്ന് ഇറങ്ങിയ അവൾ ചുറ്റിലും നോക്കി.. “നാണിയമ്മൂമ്മ ഇവിടെ ഇല്ലേ അച്ഛാ….. ഞാൻ വരുന്ന കാര്യം അച്ഛൻ പറഞ്ഞിരുന്നോ ” “മ്മ് ഞാൻ പറഞ്ഞിരുന്നു.. പക്ഷെ അമ്മുമ്മക്ക് സുഖം ഇല്ലാണ്ട് ഇരിക്കുവാ മോളെ. അതാണ് കാണാത്തത്.. നമ്മൾക്ക് കാലത്തെ പോയി കാണാം… മോള് വാ.” അതീവ വാത്സല്യത്തോടെ പറയുന്ന അയാളെ നിരഞ്ജൻ നോക്കി നിൽക്കുക ആണ്.. ഈ വീട്ടിൽ പ്രിയയോട് ആകെ ഇഷ്ടം ഉണ്ടായിരുന്ന ഏക വ്യക്തി ആണ്.. അതിന്റ നന്ദിയും സ്നേഹവും അവൾക് തിരിച്ചും ഉണ്ട് എന്ന് അവനു അറിയാം. ഓരോ തവണയും ചെറിയച്ഛൻ വിളിക്കുന്നു എന്ന് പറഞ്ഞു ഫോൺ കൊടുക്കുമ്പോൾ അവൾ ഒരു കൊച്ചു കുട്ടിയായി മാറുക ആണ് എന്ന് അവനു തോന്നിയിട്ടുണ്ട്.

“മോനെ…. യാത്ര ഒക്കെ സുഖം ആയിരുന്നോ ” “ഉവ്വ് ചെറിയച്ച….” പാടവരമ്പത്തു കൂടെ നിരഞ്ജന്റെ കൈയും പിടിച്ചു കഴിഞ്ഞ തവണ വന്ന നിമിഷം ഓർത്തു പോയി പ്രിയ.. അവൾ മെല്ലെ അവനെ ഒന്ന് പാളി നോക്കി.. എന്തെ എന്ന് അവൻ ചോദിച്ചു. മ്മ്ചൂ…. അവൾ ചുമൽ കൂപ്പി കാണിച്ചു. “അവൻ ഒന്ന് കണ്ണു മുഴുപ്പിച്ചപ്പോൾ അവൾ ചിരിച്ചു കൊണ്ട് പടിക്കെട്ടുകൾ കയറി ഉമ്മറത്തേക്ക് ചെന്നു. മീര അകത്തേ മുറിയിൽ ആയിരുന്നു. “ചെറിയമ്മേ….”പ്രിയ വിളിച്ചു. അവര് പ്രിയയെ നോക്കി.. ഒന്ന് മന്ദഹാസിച്ചു. “ആഹ് ഒന്ന് വീണു….”അവര് ആരോടെന്നല്ലാതെ പറഞ്ഞു. “വേദന കുറവുണ്ടോ…”പ്രിയ ബെഡിൽ ഇരുന്നു. “മ്മ്.. കുറവുണ്ട്… നീ തനിച്ചാണോ വന്നത്…”

“അല്ല ഏട്ടനും ഉണ്ട്.. പുറത്ത് അച്ഛനും ആയി സംസാരിക്കുന്നു..” അപ്പോളേക്കും നിരഞ്ജനും വാതിൽക്കൽ വന്നു.. “ചെറിയമ്മക്ക് എങ്ങനെ ഉണ്ട്..” “കുറവുണ്ട് മോനെ..” പ്രിയ മോളെ, നിങ്ങൾ ഒന്ന് കുളിച്ചു ഫ്രഷ് ആകു.. ഒരുപാട് ദൂരം യാത്ര ചെയ്തു വന്നത് അല്ലെ നിങ്ങൾ… ചെറിയച്ഛൻ രണ്ടാളെയും കൂട്ടി മുറിയിലേക്ക് പോയി… തന്റെ മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ പ്രിയ കടിഞ്ഞാൺ ഇട്ടതുപോലെ ഒന്നു നിന്നു… നിരഞ്ജൻ പിന്തിരിഞ്ഞു നോക്കിയപ്പോൾ തന്റെ മുറിയിലേക്ക് നോക്കിനിൽക്കുന്ന പ്രിയയാണ് അവൻ കണ്ടത്. “പ്രിയ…” അവന്റെ വിളിയോച്ച കേട്ടതും പ്രിയ വേഗം മുറിയിലേക്ക് ചെന്നു. നിരഞ്ജൻ കുളിക്കുവാനായി പ്രിയ കൊടുത്ത ബാത്ത് ടവലും എടുത്തു കൊണ്ട് ബാത്റൂമിലേക്ക് പോയി.

ആര്യയുടെ മുറിയായിരുന്നു പ്രിയയും നിരഞ്ജനും വരുമ്പോൾ താമസിക്കുവാനായി ചെറിയച്ഛൻ റെഡിയാക്കി ഇരുന്നത്. പ്രിയ ജനാലയുടെ അരികത്തായി പോയി നിന്നു. തണുത്ത കാറ്റ് അടിച്ചു വരുന്നുണ്ട്… ഇടയ്ക്ക് കുടമുല്ലപ്പൂവിന്റെ സുഗന്ധവും….. താൻ പോയതോടെ നന്ദിനി കിടാവിനെ ആർക്കോ അച്ഛൻ പിടിച്ചു കൊടുത്തു.പാവം, അവൾ എവിടെ ആണോ ആവോ, പ്രിയക്ക് വല്ലാത്ത വിഷമം തോന്നി…

താൻ ഡാൻസ് സ്കൂളിൽ പോയിട്ട് വരുമ്പോൾ തന്നെയും കാത്ത് നിൽക്കുന്നുണ്ടാവും അവൾ.. സ്നേഹത്തോടെ ഉള്ള അവളുടെ വിളി ഓർത്തു പോയി പ്രിയ.. അടിവയറിൽ ഒരു കരസ്പർശം പതിഞ്ഞതും അവൾ ഞെട്ടി പിടഞ്ഞു തിരിഞ്ഞു നോക്കി. അത്രയടുത്തു നിരഞ്ജൻ ആദ്യം ആയിട്ട് ആയിരുന്നു. അവൾ പകച്ചു പോയി… അവന്റെ കരവലയത്തിൽ നിന്നു കൊണ്ട് തന്നെ അവൾ അവനെ മെല്ലെ പിന്നോട്ട് തള്ളി മാറ്റി..……. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…