Wednesday, December 18, 2024
Novel

വേളി: ഭാഗം 2

രചന: നിവേദ്യ ഉല്ലാസ്‌

ഉച്ചയായപ്പോൾ രാമനുണ്ണിയും കൂടെ സുന്ദരിയായ ഒരു സ്ത്രീയും ഒപ്പം മറ്റു രണ്ടുപേരും കൂടി നടന്നു വരുന്നത് അടുക്കള ചായിപ്പിന്റെ ഇട വശത്തെ വാതിലിൽ കൂടി പ്രിയ നോക്കി കണ്ടു.. അവർ എല്ലാവരും കൂടി മുറ്റത്തേക്ക് വന്നതും ചെറിയച്ഛനും ചെറിയമ്മയും ഇറങ്ങി ചെല്ലുന്നുണ്ട്. അവരെ എല്ലാവരെയും സ്വീകരിച്ചു അകത്തേക്കു ഇരുത്തുന്നത് മീരയാണ്.. “ഞാൻ അരുന്ധതി..ഇത് എന്റെ ഏട്ടനും ഭാര്യയും ആണ് കേട്ടോ . “അവർ പരിചയപ്പെടുത്തിയതും ദേവൻ അവരെ നോക്കി കൈ കൂപ്പി.

മുറ്റത്തേയ്ക്ക് വണ്ടി ഒന്നും വരില്ലാത്തത്കൊണ്ട് ഒരുപാട് ബുദ്ധിമുട്ടിയല്ലേ…. ദേവൻ ചോദിച്ചു.. “ഏഹ്.. അതൊന്നും സാരമില്ല…. കുട്ടിയെ വിളിക്കുമോ ഇങ്ങട്, ഞങ്ങൾക്ക് ആണെങ്കിൽ വേറെ കുറച്ചു പ്രോഗ്രാംസ് കൂടി ഉണ്ട് ” അരുന്ധതി ചോദിച്ചു… പ്രിയയെം കൂട്ടി ഉള്ള മീരയുടെ വരവ് കണ്ടാൽ ആരും പറയില്ല മീര ഭയങ്കരിയാണെന്നു… അത്ര നല്ല അഭിനയം ആണ് അവൾ കാഴ്ചവെച്ചത് … “പ്രിയ മോളേ.. ഇതാണ് ‘അമ്മ കെട്ടോ ” ദേവൻ പറഞ്ഞപ്പോൾ കൃഷ്ണപ്രിയ അവരെ നോക്കി പുഞ്ചിരിച്ചു .

. ഒറ്റനോട്ടത്തിൽ സിനിമ നടി ശ്രീവിദ്യയ പോലെ ആണ് അവൾക് തോന്നിയത്… മജന്ത നിറം ഉള്ള ഒരു പട്ടുസാരീ ആണ് ഉടുത്തിരിക്കുന്നത്.. വലിയ ഒരു വട്ടപ്പൊട്ടു നെറ്റിയിൽ തൊട്ടിരീക്കുന്നത്,നെറുകയിൽ നിറയെ സിന്ദൂരം ഉണ്ട്,ഇട തൂർന്ന നീണ്ട മുടി അഴിഞ്ഞു ആണ് കിടക്കുന്നത്.. എന്തൊരു പ്രൗഢി ആണ് ഈ അമ്മയ്ക്ക് എന്ന് പ്രിയ ഓർത്തു.. അരുന്ധതിയും പ്രിയയെ നോക്കി കാണുകയായിരുന്നു…കാശ്മീരി ആപ്പിൾ പോലൊരു പെണ്കുട്ടി..അവളുടെ വിടർന്ന കണ്ണുകളും മുല്ലമൊട്ടുപോലുള്ള പല്ലുകളും നീണ്ട നാസികയും,

ചെന്താമരച്ചുണ്ടും, ഒക്കെ കാണുകയാണ് അരുന്ധതി….പ്രിയയുടെ താടിയിൽ ഒരു ചുഴി ഉണ്ടല്ലോന്ന് അരുന്ധതി ഓർത്തു…അതാണ് അവളുടെ അഴക്..തന്റെ മകന്റെ പെണ്ണാണ് ഇവൾ എന്നു ആ നിമിഷം അരുന്ധതി ഉറപ്പിച്ചു… “മോളേ ന്റെ മകൻ വന്നില്ല കെട്ടോ… ബിസിനസ് ആവശ്യത്തിനായി അവൻ ഹൈദരബാദ് വരെ പോയിരിക്കുവാ… അവൻ വന്നിട്ട് ഞങൾ ഒന്നുടെ വരാം മോളെ കാണുവാനായി ..”.. അവർ പറഞ്ഞതും പ്രിയ തല കുലിക്കി. ഏട്ടനും എട്ടത്തിക്കും കുട്ടിയെ പിടിച്ചോ… അരുന്ധതി ചോദിച്ചു..

അതിനു മറുപടി പറഞ്ഞത് അവരുടെ സഹോദരൻ ആയ കൃഷ്ണപ്രസാദ്‌ ആയിരുന്ന് എന്ത് ചോദ്യമാ അരുന്ധതി…..മോളേ കണ്ടപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു ഇത് നിരഞ്ജന്റെ പെണ്ണാണ് എന്ന്…. മഹാലക്ഷ്മി അല്ലേ നമ്മുടെ മോള്..നിരഞ്ജനു നന്നായി ഇണങ്ങും കുട്ടിയെ. നിരഞ്ജൻ എന്ന പേര് പ്രിയയുടെ മനസ്സിൽ പതിഞ്ഞു…. മോന്റെ ഫോട്ടോ വല്ലതും ഉണ്ടോ ചേച്ചി… മീര ചോദിച്ചപ്പോൾ ആദ്യമായ്‌ പ്രിയക്ക് അവരോട് ബഹുമാനം തോന്നി… കാരണം അവളും അതാഗ്രഹിക്കുന്നുണ്ടരുന്നു…

“മോനെ എത്രയും പെട്ടന്ന് തന്നെ ഞാൻ ഇങ്ങോട്ടേക്ക് അയക്കാം കെട്ടോ…. നേരിട്ട് നിങ്ങൾക്ക് കാണുകയും ആവാല്ലോ…ഒത്താൽ ഈ ആഴ്ച തന്നെ അവൻ ഇങ്ങട് എത്തും.അരുന്ധതി മറുപടി കൊടുത്തു… “നിരഞ്ജന് പക്ഷെ അവന്റെ അച്ഛന്റെ ഛായ ആണ് കെട്ടോ..അമ്മയെ പോലെ അല്ല…”കൃഷ്ണപ്രസാദ്‌ പറയുന്നത് കേട്ട് അരുന്ധതി ഒന്ന് ചിരിച്ചു. എന്തായാലും അവനോട് വരാൻ ഞാൻ പറയാം…. രണ്ടുപേർക്കും പരസ്പരം കാണുകയും, സംസാരിക്കുകയും ഒക്കെ ആവാം.. .

അരുന്ധതി വീണ്ടും പറഞ്ഞു… ദേവനും ഭാര്യ മീരയും കൂടി അതെല്ലാം സമ്മതിച്ചു. പ്രിയയുടെ അരികിൽ വന്നു കൊണ്ട്, അരുന്ധതി യും, കൂടെ വന്നിരുന്ന സ്ത്രീ യും കൂടി ഓരോരോ കാര്യങ്ങൾ ഒക്കെ ചോദിച്ചു മനസിലാക്കി… വളരെ പതുങ്ങിയ രീതിയിൽ ഉള്ള അവളുടെ സംസാരം കേട്ടപ്പോൾ അരുന്ധതി ക്ക് അവളെ പിന്നെയും ഏറെ ഇഷ്ടം ആയി.. കുറച്ചു സമയം കൂടി സംസാരിച്ചിട്ട് അവർ പോകാൻ തയാറായി… എങ്കിൽ ഞങൾ ഇറങ്ങട്ടെ…രാമനുണ്ണി യോട് വിവരങ്ങൾ ഒക്കെ അറിയിച്ചുകൊള്ളാം….

ഓഹ് ശരി… എല്ലാം അങ്ങനെ ആവട്ടെ… ദേവൻ വളരെ എളിമയിൽ പറഞ്ഞു. വൈകാതെ തന്നെ അവർ യാത്ര പറഞ്ഞു ഇറങ്ങി പോകുകയും ചെയ്തു. മീരയുടെ ഫോൺ ശബ്‌ദിച്ചു… ആര്യ ആണ് മറുതലക്കൽ…. “ചെറുക്കൻ വന്നില്ലെടി മോളേ… ചെറുക്കന്റെ ‘അമ്മ വന്നത്… അവരെ കണ്ടാൽ സിനിമ നടിയെ പോലെ ഉണ്ട്…ഹ്മ്മ് സുന്ദരി തള്ളയാടി..ങ്ങെ…ഫോട്ടോയും കൊണ്ടുവന്നില്ലടി… ഫോണിലൊന്നും കാണിച്ചില്ല…….. ചെറുക്കൻ അടുത്ത ദിവസം തന്നെ വരും.ആഹ്… അങ്ങനെ ആണ് പറഞ്ഞത്…..

മക്കൾ എന്ത്യേടി… എങ്കിൽ വെച്ചോടി… പിന്നെ വിളിക്കാം.. “ഇതും പറഞ്ഞു അവർ ഫോൺ വെച്ചു.. സ്വന്തം മക്കളെ കാട്ടിലും പൊങ്ങി ഇവൾ പോകുമോ എന്ന പേടിയും മീരക്ക് ഉണ്ടാരുന്നു. പ്രിയ അപ്പോൾ നന്ദിനി ക്ടാവിനു വൈക്കോൽ ഇട്ടു കൊടുക്കുവാണ്.. ഓഹ്‌ ആ അമ്മയെ കാണാൻ എന്താ ഭംഗി.. അപ്പോൾ പിന്നെ മകനോ… പക്ഷെ മകന് അച്ഛന്റെ മുഖം ആണ് എന്നാണ് കൂടെ വന്ന ആൾ പറഞ്ഞത്… ഇനി ഈ അമ്മയുടെ സൗന്ദര്യം കണ്ടു എങ്ങാനും കെട്ടിക്കൊണ്ട് പോയതാണോ..

ഓരോന്ന് ആലോചിച്ചു നിന്നപ്പോൾ കേട്ടു മീരയുടെ വിളി… ഓഹ് അവര് വന്നു പോയപ്പോളേക്കും നീ സ്വപ്നം കാണുവാണോടി അസത്തെ… ഇനി ഈ വിറകു ഒക്കെ പൊട്ടിക്കാൻ നിന്നോട് പ്രത്യേകം പറയണോടി.. ചെറിയമ്മ ചീത്ത വിളിക്കാൻ തുടങ്ങിയതും , പ്രിയ പെട്ടന് തന്നെ വിറകെല്ലാം എടുത്ത് കൊണ്ട് പോയി അടുക്കളയുടെ ചായ്‌പിൽ വെച്ചു.. എന്നിട്ട് ബാക്കി ഇരുന്ന പാത്രങ്ങളും മറ്റും കഴുകാനായി എടുത്തു പുറത്തേക്ക് നടന്നു. വൈകിട്ട് ഒന്ന് അമ്പലത്തിൽ പോയാൽ കൊള്ളാം എന്നുണ്ടാരുന്നു….

ഇന്ന് ഷാരോത്തെ ദീപ ചേച്ചിയുടെ ഒക്കെ കുടുംബ വഴിപാട് ആയി, ദീപാരാധന ഉണ്ട്… അവിടുത്തെ കുട്ടിയേ നൃത്തം പഠിപ്പിക്കുന്നത് കൊണ്ട് ഇന്ന് അമ്പലത്തിലേക്ക് പ്രേത്യേകം ക്ഷണിച്ചത് ആയിരുന്നു.. പേടിച്ചു പേടിച്ചു ആണ് പ്രിയ ആണെങ്കിൽ മീരയോട് അനുവാദം ചോദിച്ചത്… പക്ഷെ മീര സമ്മതിച്ചില്ല.. എന്നും ഡാൻസുംകൂത്തും ആയിട്ട് പോകുന്നുണ്ട്.. ഭഗവാനെ കാണുന്നുണ്ട് താനും…

അതൊക്കെ മതി തത്കാലം….. ഇനി പ്രത്യേകം പോകുകയൊന്നും വേണ്ട നീയ്…. മീര ചൊടിച്ചു. മറുത്തോരക്ഷരം പോലും പറയാതെ കൊണ്ട് പ്രിയ അകത്തേക്ക് കയറി പോകുകയും ചെയ്തു. വൈകിട്ട് രാമനുണ്ണിയേട്ടൻ ഉമ്മറത്തു വന്നു ചെറിയച്ചനെ ഉറക്കെ വിളിക്കുന്നത് പ്രിയ കേട്ടു.. ദേവൻ ഇറങ്ങി ചെന്നപ്പോൾ രാമനുണ്ണി കിണ്ടിയിൽ നിന്നും വെള്ളം എടുത്തു കാൽ കഴുകുന്നത് കഴുകി കൊണ്ട് കോലായിലേക്ക് കയറി ആഹ് ദേവാ…. അരുന്ധതി ചേച്ചി ഇപ്പോൾ വിളിച്ചിരുന്നു…

അവരുടെ മകൻ വരാൻ കുറച്ചു താമസം എടുക്കും.. അതുകൊണ്ട് മീരയും ദേവനും പിന്നെ അത്യാവശ്യം ചിലരും കൂടി അങ്ങോട്ട് എത്രയും പെട്ടന്ന് എത്താൻപറഞ്ഞു അവർ… ചെറുക്കനെ കാണാതെ എങ്ങനെയാ രാമാ… ദേവൻ വിഷമത്തോടെ ചോദിച്ചു. “അതൊന്നും നോക്കണ്ട ഏട്ടാ.. ഒന്ന് അത്രടം വരെയും പോകുന്ന മുടക്കല്ലേ ഒള്ളൂ.. നമ്മൾക്കു രണ്ടുപേർക്കും കൂടി പോകാം ഇപ്പോൾ..ചെറുക്കന്റെ ഫോട്ടോ കണ്ടിഷ്ടയാൽ ബാക്കി എല്ലാവരേം ആയിട്ട് ഒന്നൂടെ പോകാം…മീര പറഞ്ഞു…

അവൾക്ക് എങ്ങനെ എങ്കിലും പ്രിയ ഇവിടുന്നു പോയാൽ മാത്രം മതിയെന്നായിരുന്നു … രാമാനുണ്ണി യും കൂടി അത് ശരി വെച്ചതോട് കൂടി ദേവനും പോകാനായി സമ്മതിച്ചു. അങ്ങനെ അടുത്ത ദിവസം തന്നെ അവർ പട്ടാമ്പിക്കും വരാം എന്ന് അറിയിക്കുവാനായി രാമ നുണ്ണി ക്ക് ..നിർദേശം കൊടുത്തു..…. (തുടരും )

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…