Sunday, April 28, 2024
GULFLATEST NEWS

ഓണവുമായി മഹാബലിക്കുള്ള ബന്ധത്തെ തള്ളി വി മുരളീധരന്‍

Spread the love

ദുബായ്: ഓണവുമായി മഹാബലിക്കുള്ള ബന്ധത്തെ തള്ളി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ഓണാഘോഷത്തിന്‍റെ ഐതിഹ്യവും കേന്ദ്രമന്ത്രി തള്ളി. ഓണവുമായുള്ള മഹാബലിയുടെ ബന്ധം മനസ്സിലാകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. നർമ്മദ നദിയുടെ തീരത്ത് ഭരിച്ച രാജാവായിരുന്നു മഹാബലി. മലയാളികൾ അദ്ദേഹത്തെ ദത്തെടുത്തതാകാം. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവുകളില്ലെന്നും മുരളീധരൻ പറഞ്ഞു.

Thank you for reading this post, don't forget to subscribe!

മഹാബലിക്ക് വാമനൻ മോക്ഷം നൽകിയെന്നാണ് ഐതിഹ്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ബിജെപി അനുകൂല സംഘടനയുടെ ഓണാഘോഷത്തിനിടെയായിരുന്നു മുരളീധരന്‍റെ പരാമർശം. കഴിഞ്ഞ ദിവസം ഓണത്തോടനുബന്ധിച്ച് ജനങ്ങൾക്ക് വാമന ജയന്തി ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. മൂന്നടി മണ്ണ് ആവശ്യപ്പെട്ട വാമനൻ കേരളം ഭരിച്ചിരുന്ന രാക്ഷസരാജാവായ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയായിരുന്നുവെന്നാണ് ഐതിഹ്യം. എല്ലാ വർഷവും തിരുവോണനാളിൽ തന്‍റെ പ്രജകളെ കാണാൻ അനുവദിക്കണമെന്നതായിരുന്നു അദ്ദേഹം വാമനനോട് ആവശ്യപ്പെട്ട അവസാന ആഗ്രഹം. മഹാവിഷ്ണുവിന്‍റെ അവതാരമാണ് വാമനൻ.