Monday, November 11, 2024
LATEST NEWSSPORTS

ദേശീയ ഗെയിംസില്‍ കേരളം രണ്ട് വെള്ളി മെഡലുകള്‍ കൂടി നേടി

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ കേരളം രണ്ട് വെള്ളി മെഡലുകൾ കൂടി നേടി. 87 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് ആൻ മരിയ വെള്ളി നേടിയത്. പുരുഷൻമാരുടെ ഖോ-ഖോ ഇനത്തിലും കേരളം വെള്ളി മെഡൽ നേടി. ഫൈനലിൽ മഹാരാഷ്ട്രയോട് തോറ്റു. സ്കോർ 30-26.

വനിതകളുടെ ഫൈവ് ഓണ്‍ ഫൈവ് ബാസ്കറ്റ്ബോളിൽ കേരളം സെമിയിൽ കടന്നു. 95-54 എന്ന സ്കോറിനാണ് തമിഴ്നാടിനെ തോൽപ്പിച്ചത്. നാളെ നടക്കുന്ന ഫൈനലിൽ കേരളം മഹാരാഷ്ട്രയെ നേരിടും.