Sunday, December 22, 2024
LATEST NEWSSPORTS

യു.എസ്.ഓപ്പണില്‍ അട്ടിമറി; നദാലും മെദ്‌വദേവും പുറത്ത്

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണിൽ അട്ടിമറികൾ തുടരുന്നു. ടെന്നീസ് ഇതിഹാസം സ്പെയിനിന്‍റെ റാഫേൽ നദാൽ, ലോക ഒന്നാം നമ്പർ താരം റഷ്യയുടെ ഡാനിൽ മെദെ്‌വദേവ് എന്നിവർ യു.എസ്. ഓപ്പണില്‍ നിന്ന് പുറത്തായി. ഇരുവരും പ്രീക്വാർട്ടറിലാണ് പുറത്തായത്.

ലോക 22-ാം നമ്പർ താരം അമേരിക്കയുടെ ഫ്രാന്‍സിസ് ടിയാഫോയാണ് നദാലിനെ പരാജയപ്പെടുത്തിയത്. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു വിജയം. 6-4, 4-6, 6-4, 6-3 എന്ന നിലയിലായിരുന്നു സ്കോർ. ഈ വിജയത്തോടെ ടിയാഫോ ക്വാർട്ടറിൽ എത്തി. ക്വാർട്ടർ ഫൈനലിൽ ലോക എട്ടാം നമ്പർ താരം ആന്ദ്രെ റുബലേവിനെയാണ് ടിയാഫോ നേരിടുക.

ആർതർ ആഷെ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ആരാധകരെ ഞെട്ടിക്കുന്ന പ്രകടനമാണ് ടിയാഫോ നടത്തിയത്. നദാൽ അനായാസം ജയിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നിരുന്നാലും, ടിയാഫോ കോർട്ടിൽ ഫോമിലേക്ക് ഉയരുകയും അർഹമായ വിജയം നേടുകയും ചെയ്തു. താരത്തിൻ്റെ കരിയറിലെ രണ്ടാമത്തെ ഗ്രാൻഡ്സ്ലാം ക്വാർട്ടർ ഫൈനൽ പ്രവേശനമാണിത്.