Monday, April 29, 2024
GULFLATEST NEWS

കുവൈറ്റിൽ വരും ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥ

Spread the love

കുവൈറ്റ്: വരും ദിവസങ്ങളിൽ കുവൈറ്റിൽ മഴയ്ക്ക് സാധ്യത അസ്ഥിരമായ കാലാവസ്ഥ കാരണം വാഹനമോടിക്കുന്നവരും കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.  അടിയന്തര സാഹചര്യം നേരിടുമ്പോൾ 112 എന്ന നമ്പറിൽ വിളിക്കാനും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.
വരും ദിവസങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള കനത്ത മഴയെ നേരിടാൻ തയ്യാറാണെന്ന് കുവൈത്ത് വൈദ്യുതി, ജലവിഭവ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. വെള്ളപ്പൊക്കവും വൈദ്യുതി മുടക്കവും നേരിടാൻ ആവശ്യമായ എല്ലാ പരിഹാര നടപടികളും രാജ്യം ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
152 കോൾ സെന്‍റർ അല്ലെങ്കിൽ മിനിസ്ട്രി ആപ്ലിക്കേഷനായ എംഇഡബ്ല്യു 152 വഴി വൈദ്യുതി അല്ലെങ്കിൽ ജല തടസ്സങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളോട് പ്രതികരിക്കാൻ എമർജൻസി ടീമുകൾ രാവും പകലും പ്രവർത്തിക്കുന്നുണ്ടെന്ന് ആക്ടിംഗ് അണ്ടർസെക്രട്ടറി ഖലീഫ അൽ ഫ്രിജ് പത്രക്കുറിപ്പിൽ പറഞ്ഞു. വേനൽക്കാലം ആരംഭിച്ചതു മുതൽ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് 12,439 കോളുകളും ജലതടസ്സുമായി ബന്ധപ്പെട്ട് 3,570 കോളുകളും ലഭിച്ചു.

Thank you for reading this post, don't forget to subscribe!