Saturday, December 14, 2024
LATEST NEWSSPORTS

വിന്‍ഡീസിനെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തി; ആദ്യ മത്സരം ഇന്ന്‌

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തി. ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടി20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് 19 ബാധിച്ച കെഎൽ രാഹുലിന് പകരക്കാരനായാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയതെന്നാണ് വിവരം.

ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജു ഉണ്ടായിരുന്നെങ്കിലും ടി20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. ഏകദിന പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളിലും സഞ്ജു കളിക്കേണ്ടതായിരുന്നു.

രോഹിത് ശർമ, റിഷഭ് പന്ത്, ഹർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക് എന്നിവർ ടി20 പരമ്പരയ്ക്കുള്ള ടീമിലുണ്ട്. അഞ്ച് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ദിനേശ് കാർത്തിക്, സഞ്ജു സാംസൺ എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. അതിനാൽ തന്നെ സഞ്ജു ആദ്യ ഇലവനിൽ ഇടം കണ്ടെത്തുമോയെന്ന് കണ്ടറിയണം.