Tuesday, April 30, 2024
HEALTHLATEST NEWS

രാജ്യത്ത് 14,506 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു ; ടിപിആർ 3.35%

Spread the love

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 30 മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ ആകെ മരണം 5,25,077 ആയി. ആകെ കൊവിഡ് രോഗികളുടെ എണ്ണം 4,34,33,345 ആണ്.

Thank you for reading this post, don't forget to subscribe!

ആകെ 4,33,659 പരിശോധനകളാണ് നടത്തിയത്. ഇന്ത്യ ഇതുവരെ 86.19 കോടിയിലധികം (86,19,23,059) പരിശോധനകൾ നടത്തി. രാജ്യത്തുടനീളം പരിശോധനാ ശേഷി വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.30 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35 ശതമാനമാണ്.

രാജ്യവ്യാപകമായ വാക്സിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായി ഇതുവരെ 197.46 കോടി ഡോസ് വാക്സിൻ നൽകി. നിലവിൽ 99,602 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗികളിൽ 0.23 ശതമാനവും ചികിത്സയിലാണ്. രോഗമുക്തി നിരക്ക് 98.65 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,574 പേർ രോഗമുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,28,08,666 ആയി.