കൃഷിരീതിയിൽ മാറ്റം ; കൃഷിഫാമുകള്‍ കാര്‍ബണ്‍ ന്യൂട്രലാകുന്നു
കൊച്ചി: സുരക്ഷിതമായ ഭക്ഷണവും നല്ല മണ്ണും ലക്ഷ്യമിട്ട് സംസ്ഥാനത്തെ ഫാമുകൾ കാർഷികരീതി മാറ്റുന്നു. രാസവളം ഉപയോഗിക്കാതെ ജൈവ രീതികളിലൂടെ വിവിധ വിളകൾ ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് ആലുവ തുരുത്ത് സംസ്ഥാന വിത്ത് ഉൽപാദന പ്ലാന്റേഷനിൽ അടുത്ത മാസം തുടക്കമാകും. കൃഷി വകുപ്പിന് കീഴിലുള്ള 14 ഫാമുകളിലും ആദിവാസി മേഖലകളിലും ഇത് നടപ്പാക്കുന്നുണ്ട്.
ഇതോടൊപ്പം 140 നിയമസഭാ മണ്ഡലങ്ങളിലും മോഡല്‍ കാര്‍ബണ്‍ ന്യൂട്രല്‍ ഫാം തുടങ്ങും. വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കും. 2022-23 വർഷത്തെ ബജറ്റിൽ 6.7 കോടി രൂപയാണ് ഈ പദ്ധതിക്കായി വകയിരുത്തിയത്.