Wednesday, January 22, 2025
GULFLATEST NEWSTECHNOLOGY

ലോകത്തെ ആദ്യ റോബോട്ടിക് പാര്‍ക്ക് ഒമാനിൽ

മസ്‌കറ്റ്: ലോകത്തിലെ ആദ്യത്തെ റോബോട്ടിക് പാർക്ക് ഒമാന്റെ തലസ്ഥാനമായ മസ്കറ്റിൽ. സാൻഡി വാലി റോബോട്ടിക് പാർക്ക് എന്ന പേരിൽ ഇതറിയപ്പെടും. 55000 കോടി രൂപ ചെലവിൽ ലോകത്തിലെ ആദ്യത്തെ റോബോട്ടിക് പാർക്കിന് നേതൃത്വം നൽകുന്നത് മലയാളിയായ ഡോ.ബിജു ജോണാണ്.

ആദ്യ ഘട്ടത്തിനായി മാത്രം 868 ഏക്കർ ഭൂമിയാണ് ഒമാൻ സർക്കാർ വകയിരുത്തിയിരിക്കുന്നത്. റോബോട്ടിക്സ് പാർക്ക് പൂർത്തിയാകുമ്പോൾ, പാർക്കും അനുബന്ധ സൗകര്യങ്ങളും വിവിധ ഘട്ടങ്ങളിലായി 8,788 ഏക്കർ സ്ഥലത്ത് സ്ഥാപിക്കും. സാൻ ഡി വാലി റോബോട്ടിക് പാർക്ക് വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെയാണ് ആരംഭിക്കുന്നത്. യുഎസ്, യുകെ, ജർമ്മനി, ജപ്പാൻ, തായ്വാൻ എന്നിവിടങ്ങളിൽ നിന്നുള്ള സാങ്കേതിക പിന്തുണയും സാൻഡി വാലി പാർക്കിനുണ്ടാകും.

സാൻഡി വാലി റോബോട്ടിക്സ് പാർക്കിൽ എത്തുന്ന നിക്ഷേപകർക്കും കമ്പനികൾക്കും ഗവേഷകർക്കും മൂന്ന് വർഷത്തേക്ക് നികുതി ഇളവുകളും മറ്റ് ആനുകൂല്യങ്ങളും ഒമാൻ സർക്കാർ പ്രഖ്യാപിച്ചു. 2022 മെയ് 15 ന് ഒമാൻ സർക്കാരിൻറെ പ്രതിനിധി ഷെയ്ഖ് മോഷിനും സാൻഡി വാലി റോബോട്ടിക് പാർക്ക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബിജു ജോണും കരാറിൽ ഒപ്പുവെച്ചു. ഷെയ്ഖ് ഫഹദ് (ഒമാൻ ഗവ. ), കമ്പനി ഡയറക്ടർ ബെന്നി തോമസ്, ഖാലിദ് ഉബൈദ്, അബ്ദുൽ അസീസ്. അവർ സന്നിഹിതരായിരുന്നു.

സാൻഡി വാലി റോബോട്ടിക്സ് പാർക്കിൽ ഹോട്ടലുകൾ, തീം പാർക്കുകൾ, ഗവേഷകർ എന്നിവർക്കും അവസരമുണ്ട്. റോബോട്ടിക്സ് പാർക്കിലേക്ക് ഇന്ത്യൻ സംരംഭകരെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നതായി റോബോട്ടിക്സ് പാർക്ക് ചെയർമാൻ ഡോ.ബിജു ജോൺ പറഞ്ഞു.