‘ടിക് ടോക് മ്യൂസിക്’ വരുന്നു ;പുതിയ ആപ്പ് ഉടൻ എത്തും
ടിക് ടോക്കിന്‍റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. പുതിയ പാട്ടുകൾ കണ്ടെത്താനും ആസ്വദിക്കാനും ഉപഭോക്താക്കൾക്കളെ ആപ്പ് സഹായിക്കും. യുഎസ് പേറ്റന്‍റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസ് ഇഷ്യൂ ചെയ്ത ട്രേഡ്മാർക്ക് ആപ്ലിക്കേഷൻ അനുസരിച്ച്, പുതിയ ആപ്ലിക്കേഷനെ ടിക് ടോക് മ്യൂസിക് എന്ന് വിളിക്കും. ആപ്പ് എപ്പോൾ പുറത്തിറക്കുമെന്ന് വ്യക്തമല്ല.
കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് സേവനമായ ടിക് ടോക്കിന്‍റെ പ്രധാന ആപ്ലിക്കേഷനിൽ ഹ്രസ്വ വീഡിയോകൾക്കൊപ്പം ഗാനങ്ങൾക്കും പ്രാധാന്യമുണ്ട്. ഒരു മ്യൂസിക് സ്ട്രീമിങ് സേവനം സ്വന്തമായുണ്ടെങ്കില്‍ ടിക് ടോക്കിന് വേണ്ടിയുള്ള പാട്ടുകള്‍ നേരിട്ട് തന്നെ എത്തിക്കാനാവും.
സ്പോട്ടിഫൈ, ആപ്പിൾ, ഗൂഗിൾ എന്നിവയുൾപ്പെടെയുള്ള സേവനങ്ങളുമായി ഈ സേവനം മത്സരിക്കും. ബൈറ്റ്ഡാൻസിന് റെസോ എന്ന പേരിൽ ഒരു മ്യൂസിക് സ്ട്രീമിംഗ് ആപ്ലിക്കേഷനുണ്ട്. ടിക് ടോക്ക് ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ടെങ്കിലും റെസോ ആപ്പ് ഇപ്പോഴും ലഭ്യമാണ്.