Sunday, October 6, 2024
LATEST NEWS

പ്രതിദിന സമ്പാദ്യം 1,612 കോടി; അദാനിയുടെ ആസ്തിയിൽ ഇരട്ടിയിലധികം വർധന

പ്രതിദിനം 1,612 കോടി നേടിയാണ് അദാനി ആമസോണിന്‍റെ ജെഫ് ബെസോസിനെ പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ വലിയ കോടീശ്വരൻ ആയി മാറിയത്.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സമ്പത്ത് ഇരട്ടിയിലധികമായാണ് വർധിച്ചത്. ബുധനാഴ്ച പുറത്തിറക്കിയ 2022 ഹൂറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അദാനി ഗ്രൂപ്പിന്‍റെ ഓഹരികളിലെ കുതിച്ചുചാട്ടത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ ഗുജറാത്തി ബിസിനസുകാരന്‍റെ ആസ്തിയിൽ 116 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 60 കാരനായ അദാനിയുടെ ആസ്തി 10,94,400 കോടി രൂപയാണ്.