തുലാമഴ : ഭാഗം 1
നോവൽ
എഴുത്തുകാരി: പാർവതി പിള്ള
അമ്മു എഡീ അമ്മുവേ…..
രാവിലെതന്നെ മുത്തശ്ശിയുടെ വിളികേട്ട് പുതപ്പ് ഒന്നുകൂടി തലവഴി മൂടി…
എടി പെണ്ണേ നിനക്ക് കോളേജിൽ പോകേണ്ടത എന്ന
വിചാരം വല്ലതുമുണ്ടോ….
ഏഴുമണി ആയാലും എഴുന്നേക്കില്ല.
രാവിലെ എഴുന്നേറ്റ് കുളിച്ച് വിളക്ക് കൊളുത്തണം എന്ന് പറഞ്ഞാൽ അതും കേൾക്കില്ല…
അതെങ്ങനെയാ ഇവിടെ ഒരാൾ കൊഞ്ചിച്ച് വഷളാക്കി വെച്ചിരിക്കുവല്ലേ….
പെണ്ണിന് വന്നുവന്ന് ഒരു അനുസരണയും ഇല്ല.. കെട്ടിക്കാൻ പ്രായമായി.. വല്ലയിടത്തും ചെന്ന് കയറേണ്ട പെണ്ണ് ആണ്… ആണിന്റെ കൈ പുറത്തു കയറുമ്പോൾ പഠിച്ചോളും…
ഇനിയും കിടന്നാൽ തലയിലൂടെ വെള്ളം വീഴും എന്ന് അറിയാം..
ചാടി എഴുന്നേറ്റു. വേഗം കുളിച്ചു താഴേക്കിറങ്ങി…
മുത്തശ്ശിയെ പിറകിലൂടെ കെട്ടിപ്പിടിച്ചു കവിളിൽ അമർത്തി ഒരു ഉമ്മ കൊടുത്തു
മതി മതി നിന്റെ സോപ്പിംഗ് നല്ലതല്ലു കിട്ടാത്തതിനെ കുറവുണ്ട്. വല്ലതും കഴിച്ചിട്ട് കോളേജിൽ പോകാൻ ഒരുങ്ങിക്കേ.
മുത്തച്ഛൻ എവിടെ മുത്തശ്ശി… മുത്തശ്ശൻ അമ്പലത്തിലേക്ക് പോയി…
ശരി എന്നാൽ ഞാൻ പോകാൻ റെഡി ആകട്ടെ……
ഞാൻ അമൃത എന്ന അമ്മു… മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെയാണ് താമസിക്കുന്നത്..
അച്ഛനും അമ്മയും എനിക്ക് ഒരു വയസ്സ് ഉള്ളപ്പോളാണ് ഒരു കാർ ആക്സിഡന്റിൽ മരിക്കുന്നത്…..
മുത്തശ്ശനും മുത്തശ്ശിയും ആണ് എന്നെ വളർത്തിയത്…..
ഞാൻ ഇപ്പോൾ bsc കെമിസ്ട്രി എടുത്ത് ദേവ മാതാ കോളേജിൽ പഠിക്കുന്നു….
പെട്ടന്ന് തന്നെ റെഡിയായി മുത്തശ്ശിയോട് യാത്ര പറഞ്ഞ് ഇറങ്ങി. എന്റെ സ്കൂട്ടറിൽ കയറി പറത്തി വിട്ടു കോളേജിലേക്ക്..
ചെന്നപ്പോഴേ കണ്ടു ശീതൾ കാത്തുനിൽക്കുന്നത്… മുഖം ഒരു കട്ടയുണ്ട്. ഒരു കുത്ത് കൊടുത്താൽ ഇപ്പോൾ പൊട്ടും. അവളെ നന്നായി ഒന്ന് ഇളിച്ചു കാണിച്ചു.
എവിടെ ഒരു തെളിച്ചവുമില്ല പെണ്ണിന്……..
നിന്നോട് ഇന്ന് നേരത്തെ എഴുന്നെള്ളണം എന്ന് പറഞ്ഞതല്ലേ ഞാൻ. ഇപ്പോൾ സമയം എന്തായെന്ന് അറിയുമോ..
എന്റെ പൊന്നു ശീതൂ നിനക്ക് അറിയില്ലേ എന്റെ ഉറക്ക ഭ്രാന്ത്. മുത്തശ്ശിയുടെ വഴക്ക് കേട്ടിട്ട് ആണ് ഇന്നും എഴുന്നേറ്റത്..
നിന്റെ ഒരു കാര്യം ശീതൾ അവളെയും പിടിച്ചുകൊണ്ട് മുന്പോട്ട് നടന്നു. ഇന്ന് കിരണിനോട് നേരത്തെ എത്താം എന്ന് പറഞ്ഞതാ.
ഓ ഇന്ന് പ്രിയതമനെ കാണാൻപറ്റാത്ത തിലുള്ള വിഷമംആണല്ലേ
അതേടി ആഴ്ചയിൽ ഒരുദിവസം ആണ് കാണുന്നത്…..
നിനക്ക് അത് പറഞ്ഞാൽമനസിലാവില്ല…
Sorry മുത്തേ… ഇനി ഇങ്ങനെ ഉണ്ടാകില്ല
………………………………………..
കിരൺ എറണാകുളത്തു ഐടി പാർക്കിൽ ആണ് വർക്ക് ചെയ്യുന്നത്….
എല്ലാ തിങ്കളാഴ്ചയും രാവിലെ ഏതെങ്കിലും കോഫി ഷോപ്പിൽ രണ്ടാളും മീറ്റ് ചെയ്യും അമ്മുവിന്റെ കൂടെ വണ്ടിയിൽ ആണ് പോകാറ്.. ഇന്ന് അമ്മു താമസിച്ച കാരണം കാണാൻ പറ്റിയില്ല….. എന്തായാലും ഇന്ന് രണ്ടും കൂടി ഇതിന്റെ പേരിൽ ഒരു വഴക്കുണ്ട്.
ക്ലാസ്സ് തുടങ്ങാൻ സമയമായപ്പോൾ രണ്ടാളും ക്ലാസ്സിലേക്ക് വച്ചുപിടിച്ചു.
(തുടരും )