Wednesday, January 22, 2025
LATEST NEWS

എംപ്ലോയീസ്​ പ്രോവിഡന്‍റ്​ ഫണ്ട് നിക്ഷേപത്തിന് പലിശനഷ്ടം ഉണ്ടാവില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് വരിക്കാരുടെ നിക്ഷേപത്തിന് പലിശ നഷ്ടം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. സോഫ്​ട്​വെയർ നവീകരണം നടക്കുന്നതിനാലാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ പലിശ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാൻ വൈകുന്നതെന്നാണ് ധനമന്ത്രാലയത്തിന്‍റെ വിശദീകരണം.

ഇപിഎഫ് സ്കീം വിട്ട് അക്കൗണ്ട് സെറ്റിൽ ചെയ്ത് നിക്ഷേപം പിൻവലിക്കുന്നവർക്ക് പലിശ സഹിതം തുക നൽകുമെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പലിശ കണക്കാക്കി അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നുണ്ട്. എന്നാൽ സോഫ്​ട്​വെയർ അപ്ഗ്രഡേഷൻ കാരണം, ബാങ്ക് സ്​റ്റേറ്റ്​മെന്‍റുകളിൽ ഇത് കണ്ടെന്നു വരില്ല.

മാർച്ച് 31ന് അവസാനിച്ച 2021-22 സാമ്പത്തിക വർഷത്തിൽ 8.1 ശതമാനം പലിശ നിരക്കിന് സർക്കാർ അംഗീകാരം നൽകിയിരുന്നു. പ്രതിവർഷം 2.50 ലക്ഷം രൂപയിൽ കൂടുതൽ പിഎഫിൽ അടയ്ക്കുന്നവർക്ക് 2021 ഏപ്രിൽ മുതൽ പലിശ തുകയ്ക്ക് നികുതി ഈടാക്കി തുടങ്ങും.