Friday, March 29, 2024
LATEST NEWSTECHNOLOGY

ഭൂമിയിൽ ആകെയുള്ളത് 20,000,000,000,000,000 ഉറുമ്പുകൾ!

Spread the love

ഈ ഭൂമിയിൽ എത്ര ഉറുമ്പുകളുണ്ടാവുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ജർമനിയിലെ വുത്സ്ബർഗ്, ഹോങ്കോങ് സർവ്വകലാശാലകളിലെ ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിൽ ഭൂമിയിൽ 20 ക്വാഡ്രില്യൺ (20,000,000,000,000,000) ഉറുമ്പുകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്.

Thank you for reading this post, don't forget to subscribe!

ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളിലെയും ഉറുമ്പുകളിൽ ഇന്നുവരെ നടത്തിയ പഠനങ്ങൾ വിശകലനം ചെയ്താണ് ഗവേഷകർ ഇത്തരമൊരു നിഗമനത്തിലെത്തിയത്. ഇതിനായി, 489 പഠനങ്ങളുടെ ഫലങ്ങളാണ് അവർ അപഗ്രഥിച്ചത്. മാസങ്ങൾ നീണ്ട പഠനത്തിനുശേഷം, ഭൂമിയിലെ ഉറുമ്പുകളുടെ എണ്ണം 20 ക്വാഡ്രിലിയൻ (20,000,000,000,000,000)) ആണെന്ന് ഗവേഷകർ പ്രഖ്യാപിച്ചു.

ഇത് കിറുകൃത്യമാണോ എന്ന് ചോദിച്ചാൽ വ്യക്തമല്ല. ഭൂമിയിലെ മൊത്തം മനുഷ്യരുടെ ജനസംഖ്യ 775.28 കോടിയാണ്. അതായത് ഒരു മനുഷ്യന് ആനുപാതികമായി ഭൂമിയിൽ 25.8 ലക്ഷം ഉറുമ്പുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ.