Thursday, April 25, 2024
LATEST NEWSTECHNOLOGY

മഹീന്ദ്രയെ പിന്തുടര്‍ന്ന് കോപ്പിയടി കേസ്!

Spread the love

2018 മാർച്ചിൽ ഇന്ത്യയിലെ പ്രമുഖ ആഭ്യന്തര വാഹന നിർമ്മാതാക്കളിൽ ഒരാളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര യുഎസിൽ അതിന്‍റെ ആദ്യ വാഹനമായ റോക്സർ ഔദ്യോഗികമായി അവതരിപ്പിച്ചു. പ്രമുഖ ബ്രാൻഡായ ജീപ്പിന്‍റെ ജൻമസ്ഥലമായ അമേരിക്കയില്‍ ജീപ്പിന്‍റെ മറ്റൊരു പതിപ്പ് ഇന്ത്യൻ കമ്പനിയായ മഹീന്ദ്ര അവതരിപ്പിച്ചു. പിന്നാലെ ഫിയറ്റ് നിര്‍മിച്ച പഴയകാല ജീപ്പുമായി റോക്സറിനു സാമ്യം ഉണ്ടെന്നു കാണിച്ച് ഫിയറ്റ് ക്രിസ്‍ലര്‍ റോക്സറിനെതിരെ യുഎസ് ഇന്‍റർനാഷണൽ ട്രേഡ് കമ്മീഷന് പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട കേസുകൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി നടന്നുവരികയാണ്. 

Thank you for reading this post, don't forget to subscribe!

ഇപ്പോഴിതാ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ പുനർരൂപകൽപ്പന ചെയ്‍ത റോക്‌സർ ഓഫ് റോഡ് വാഹനങ്ങളുടെ യുഎസ് വിൽപ്പന ശാശ്വതമായി തടയാനുള്ള രണ്ടാമത്തെ അവസരം ഫിയറ്റ് ക്രിസ്‌ലറിന് ലഭിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മഹീന്ദ്രയുടെ 2020ന് ശേഷമുള്ള റോക്സറുകൾ ഉപഭോക്തൃ ആശയക്കുഴപ്പത്തിന് കാരണമാകാൻ സാധ്യതയില്ലെന്ന് കണ്ടെത്തിയപ്പോൾ ഡെട്രോയിറ്റ് ഫെഡറൽ കോടതി തെറ്റായ മാനദണ്ഡം പ്രയോഗിച്ചതായി ആറാമത്തെ യുഎസ് സർക്യൂട്ട് കോടതി ഓഫ് അപ്പീൽ പറഞ്ഞു.