Tuesday, December 17, 2024
LATEST NEWSSPORTS

സൂപ്പർതാരം തിരിച്ചെത്തി; ആവേശസൈനിങ്ങുമായി ​ഗോകുലം

ഇന്ത്യൻ സൂപ്പർലീ​ഗ് ക്ലബ് ​ഗോകുലം കേരളയിലേക്ക് തിരിച്ചെത്തി മലയാളി താരം അർജുൻ ജയരാജ്. മിഡ്ഫീൽഡറായ അർജുൻ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗോകുലത്തിലേക്ക് മടങ്ങുന്നത്. ക്ലബ്ബാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

മലപ്പുറം മഞ്ചേരി സ്വദേശിയായ അർജുൻ 2017ലാണ് ഗോകുലത്തിലൂടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കാലിക്കറ്റ് സർവകലാശാല ടീമിനായി കളിക്കുന്നതിനിടെയാണ് ഗോകുലം പരിശീലകൻ ബിനോ ജോർജ് അർജുനെ സൈൻ ചെയ്തത്. തുടർന്ന് രണ്ട് സീസണുകളിൽ ഗോകുലത്തിനായി കളിച്ച അദ്ദേഹം പിന്നീട് ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിലേക്ക് മാറി.

ബ്ലാസ്റ്റേഴ്സിലെത്തിയ അർജുൻ പരിക്കിനെ തുടർന്ന് ആദ്യ സീസൺ നഷ്ടമായെങ്കിലും രണ്ടാം സീസണിലും ടീമിൽ ഇടം കണ്ടെത്താനായില്ല. ഇതോടെ ബ്ലാസ്റ്റേഴ്സ് വിട്ട അദ്ദേഹം പിന്നീട് കേരള യുണൈറ്റഡിനായി കളിച്ചു. കഴിഞ്ഞ ഐ ലീഗ് ക്വാളിഫയറിൽ കേരള യുണൈറ്റഡ് ജേഴ്സിയാണ് അർജുൻ അണിഞ്ഞത്.