Thursday, January 23, 2025
LATEST NEWSSPORTS

പ്രീമിയർ ലീ​ഗും ബുന്ദസ്‌ലി​ഗയും ഇന്ന് കൊടികയറും; ആദ്യ മത്സരം കളിക്കാന്‍ ആഴ്‌സനല്‍

ലണ്ടന്‍: യൂറോപ്യൻ ക്ലബ് ഫുട്ബോൾ ആരാധകർക്ക് ആവേശം പകർന്ന് ഇം​ഗ്ലണ്ടിലും ഫ്രാൻസിലും ജർമനിയിലും ഇന്ന് പന്തുരളും. രണ്ട് മാസത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ക്ലബ് ഫുട്ബോൾ തിരിച്ചെത്തുന്നത്.

ഇന്ത്യൻ സമയം ഇന്ന് രാത്രം 12.30-ന് നടക്കുന്ന ആഴ്സനൽ- ക്രിസ്റ്റൽ പാലസ് മത്സരത്തോടെയാണ് ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് തുടങ്ങുക. മറ്റ് മത്സരങ്ങളൊക്കെ ഇന്ത്യൻ സമയം ശനിയാഴ്ച വൈകിട്ട് നടക്കും. ഇന്ത്യൻ സമയം ഇന്ന് രാത്രി 12-ന് നടക്കുന്ന ബയേൺ മ്യൂണിച്ച്-എയിൻട്രാച്ച് ഫാങ്ക്ഫർട്ട് മത്സരത്തോടെയാണ് ബുന്ദസ്‌ലി​ഗ തുടങ്ങുന്നത്. രാത്രി 12.30-ന് നടക്കുന്ന മത്സരത്തോടെയാണ് ഫ്രഞ്ച് ലീ​ഗും തുടങ്ങുക. കരുത്തരായ ഒളിംപിക് ലിയോൺ, പുതിയ ക്ലബായ അയാസിയോയെയാണ് ഉദ്ഘാടനമത്സരത്തിൽ നേരിടുക.

ഇറ്റലിയിലെ സെരി എയും സ്പെനിയിലെ ലാ ലി​ഗയും ഇന്ന് തുടങ്ങില്ല. അടുത്ത ആഴ്ചയാണ് ഈ രണ്ട് ലീ​ഗുകളും തുടങ്ങുക. അടുത്ത ശനിയാഴ്ചയാണ് ഇരുലീ​ഗിലേയും ഉദ്ഘാടനമത്സരങ്ങൾ. പരിശീലകൻ ആർട്ടെറ്റയുടെ തന്ത്രങ്ങളാണ് ആഴ്സണലിന്‍റെ കരുത്ത്. ഷാക്ക, മാർട്ടിനെല്ലി, ബുക്കായോ സാക്ക, ഒഡ്ഡേഗാര്‍ഡ്, ആരോൺ റാംസ്ഡേൽ എന്നിവരെ ഉൾപ്പെടുത്തിയതോടെ ആഴ്സണൽ ഏത് ടീമിനെയും തോൽപ്പിക്കാനുള്ള ശക്തിയായി മാറും.