Thursday, November 14, 2024
LATEST NEWS

രാജ്യത്തെ കോണ്ടം വില്പനയിൽ കനത്ത ഇടിവെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ന്യൂഡൽഹി : രാജ്യത്ത് കോണ്ടം വിൽപ്പനയിൽ കുത്തനെ ഇടിവുണ്ടായതായി കേന്ദ്രം അറിയിച്ചു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മധ്യപ്രദേശ് ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് ചന്ദ്രശേഖർ ഗൗറിന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രാലയം. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിൽ പ്പന നടന്ന സമയമാണിത്.

2020-21 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് ആകെ 244.31 ദശലക്ഷം കോണ്ടം വിറ്റതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചതായി ഗൗർ പറഞ്ഞു.
വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, കോണ്ടം വിൽപ്പനയിലെ ഈ ഇടിവ് രാജ്യത്തെ ജനസംഖ്യ വർദ്ധനവിന് കാരണമാകും.