Friday, January 16, 2026
LATEST NEWSSPORTS

പരിക്ക് ഭേദമായില്ല; ഏഷ്യ കപ്പിൽ ഇന്ന് ഇന്ത്യക്കെതിരെ ഷാനവാസ് ഇറങ്ങില്ല

ദുബായ്: ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരായ സൂപ്പർ ഫോർ മത്സരത്തിൽ പാകിസ്ഥാന് തിരിച്ചടി. ഫാസ്റ്റ് ബൗളർ ഷാനവാസ് ദഹാനി ഇന്ന് ഇന്ത്യക്കെതിരെ കളിക്കില്ല. കഴിഞ്ഞ മത്സരത്തിലുണ്ടായ പരിക്ക് താരത്തിന് തിരിച്ചടിയായി. പേശീ വലിവിനെ തുടർന്ന് ഷാനവാസിനെ ടീമിൽ നിന്ന് ഒഴിവാക്കി. ഷഹീൻ അഫ്രീദിക്ക് പകരമായിരുന്നു ഷാനവാസ് ഏഷ്യാ കപ്പിനുള്ള പാക് ടീമിൽ ഇടംപിടിച്ചത്. എന്നാൽ ഷാനവാസിന് പരിക്കേറ്റതോടെ പാക്കിസ്ഥാന്‍റെ ബൗളിങ് നിര ദുർബലമായി.

ഹോങ്കോങ്ങിനെതിരായ ഗ്രൂപ്പ് മത്സരത്തിനിടെയാണ് ഷാനവാസിന് പരിക്കേറ്റത്. പരിചയസമ്പന്നനായ ഹസൻ അലി ഷാനവാസിന് പകരക്കാരനായി ടീമിലെത്താനാണ് സാധ്യത.