ചെസ് ഒളിമ്പ്യാഡിന്റെ നാലാം റൗണ്ട് മത്സരങ്ങൾ ഇന്ന്
മഹാബലിപുരം: ചെസ്സ് ഒളിമ്പ്യാഡിന്‍റെ നാലാം റൗണ്ട് ഇന്ന് തമിഴ്നാട്ടിലെ മഹാബലിപുരത്ത് നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതലാണ് മത്സരങ്ങൾ നടക്കുക. ഇന്ത്യയിലെ ആറ് ടീമുകളും ഇന്ന് കളിക്കും. ഓപ്പൺ വിഭാഗത്തിൽ ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നിവരാണ് എതിരാളികള്‍.
ഹംഗറി, എസ്റ്റോണിയ, ജോർജിയ എന്നീ ടീമുകളെയാണ് വനിതാ ടീം നേരിടുക. ഈ ഒളിമ്പ്യാഡിൽ ഇന്നലെയാണ് ഇന്ത്യ ആദ്യ തോൽവി ഏറ്റുവാങ്ങിയത്. വനിതാ സി ടീമിലെ സാഹിതി വർഷിണി ഓസ്ട്രിയയോട് തോറ്റു. ആറ് ടീമുകളിൽ 16 പേർ വിജയിച്ചപ്പോൾ ഒമ്പത് പേർ സമനില വഴങ്ങി. ഓപ്പൺ വിഭാഗത്തിൽ ബി ടീം ഇന്നലെയും മത്സരം ജയിച്ചു.