Friday, December 27, 2024
LATEST NEWSSPORTS

അവസാന പ്രീ-സീസണ്‍ മത്സരവും ആറാടി പിഎസ്ജി

ഒസാക്ക (ജപ്പാന്‍): പ്രീ-സീസണ്‍ മത്സരങ്ങള്‍ ഉജ്ജ്വലമാക്കി ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജി. ജപ്പാനിൽ നടന്ന മൂന്ന് പ്രീ സീസൺ മത്സരങ്ങളും ടീം വിജയിച്ചു. മൂന്നാം മത്സരത്തിൽ പിഎസ്ജി ജാപ്പനീസ് ക്ലബ് ഗാമ്പ ഒസാക്കയെ 2-6ന് തോൽപ്പിച്ചു. മെസിയുടെയും നെയ്മറിന്‍റെയും ഉജ്ജ്വല പ്രകടനമാണ് പി.എസ്.ജിയെ വിജയത്തിലേക്ക് നയിച്ചത്. ക്രിസ്റ്റഫെ ഗാള്‍ട്ടിയര്‍ പരിശീലകനായി ചുമതലയേറ്റതു മുതൽ പി.എസ്.ജി വിജയക്കുതിപ്പ് തുടരുകയാണ്.

ആദ്യപകുതിയിൽ ഗാമ്പ ഒസാക്കയ്‌ക്കെതിരേ പി.എസ്.ജി നാലു ഗോളുകൾ നേടി. 28-ാം മിനിറ്റിൽ പാബ്ലോ സറബിയയാണ് ആദ്യ ഗോൾ നേടിയത്. തുടർന്ന് പെനാൽറ്റിയിലൂടെ നെയ്മർ ലക്ഷ്യം കണ്ടു. എന്നാൽ 34-ാം മിനിറ്റിൽ കെയ്‌സൂക്കെ കുറാവാക്കെയിലൂടെ ഒസാക്ക തിരിച്ചടിച്ചു. 37-ാം മിനിറ്റിൽ ന്യൂനോ മെന്‍ഡസാണ് പി.എസ്.ജിയുടെ മൂന്നാം ഗോൾ നേടിയത്. രണ്ട് മിനിറ്റിനുശേഷം ലയണൽ മെസിയും ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ നെയ്മർ വീണ്ടും ഗോൾ നേടി. എന്നാൽ 70-ാം മിനിറ്റിൽ ഹിറോട്ടോ യമാമി ഒസാക്കയുടെ രണ്ടാം ഗോള്‍ നേടി. 86-ാം മിനിറ്റിൽ പെനാൽറ്റി കോർണറിൽ നിന്ന് കിലിയൻ എംബാപ്പെ നേടിയ ഗോളാണ് പിഎസ്ജിക്ക് തകര്‍പ്പന്‍ ജയം നൽകിയത്.