ബാറ്റിങ് നിരയോട് കട്ടക്കലിപ്പിൽ ബിസിസിഐ
ഏഷ്യാ കപ്പിലെ ഇന്ത്യയുടെ നിരാശാജനകമായ പ്രകടനം ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കിരീടസാധ്യത ഏറ്റവും കൂടുതൽ പ്രവചിച്ചിരുന്ന ഇന്ത്യ ഫൈനൽ പോലും കാണാതെ പുറത്തായി.
സ്ക്വാഡ് സെലക്ഷനും പ്ലെയിംഗ് ഇലവനിലെ നിരന്തരമായ പരീക്ഷണങ്ങളും ഇന്ത്യയുടെ തകർച്ചയ്ക്ക് കാരണമായതായി വിലയിരുത്തലുണ്ട്. ഇതിനുപുറമെ, ഇന്നിംഗ്സിന്‍റെ മധ്യ ഓവറുകളിൽ ഇന്ത്യൻ ടീമിന്‍റെ മന്ദഗതിയിലുള്ള ബാറ്റിംഗ് ബി.സി.സി.ഐ നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. ഏഷ്യാ കപ്പിന്‍റെ പ്രകടനം ബിസിസിഐ അധികൃതരും സെലക്ഷൻ കമ്മിറ്റിയും സംയുക്തമായി വിലയിരുത്തിയപ്പോഴാണ് വിഷയം ഏറെ ചർച്ചയായത്.