Friday, January 17, 2025
Novel

തൈരും ബീഫും: ഭാഗം 11

നോവൽ: ഇസ സാം


പിന്നീട് കോളേജിലേക്ക് ചെന്ന ഞാൻ മറ്റൊരാളായിരുന്നു…….. ശ്വേതയുടെ നല്ല കൂട്ടുകാരി…ഒരിക്കലും ഞാനാ ബന്ധത്തിൽ കളങ്കം ചേർത്തിട്ടില്ല…… ആദ്യമൊക്കെ കുറെയേറെ കാലം ശ്വേതയാണ് എബിയെ കാത്തു ക്‌ളാസിൽ ചെല്ലുന്നതും കാത്തു നിൽക്കുന്നതും എല്ലാം…..

ആദ്യകാലം ശ്വേതയുടെ പ്രണയം ആണ് ഞാൻ കണ്ടിരുന്നത് എന്ക്കിൽ പിന്നീട് കണ്ടത് എബിയുടെ തീവ്ര പ്രണയം ആയിരുന്നു……..അവൾക്കു വേണ്ടി ക്ലാസ് കഴിയാൻ കാത്തു നിൽക്കുന്ന എബി ഒരു സ്ഥിരം കാഴ്ചയായി മാറി……

എന്റെ ഹൃദയത്തിന്റെ ഉള്ളറകളിൽ എങ്ങോ ഞാൻ ഒളിപ്പിച്ച എന്റെ പ്രണയത്തെ കൊതിപ്പിക്കാൻ മാത്രം കെൽപ്പുള്ള കാഴ്ച…..പക്ഷേ സാൻഡിയുടെ ഹൃദയ ഭിത്തികൾ ഭേദിച്ച് വരാൻമാത്രം ആ കൊതിക്കു കഴിഞ്ഞിരുന്നില്ല…….. ഇന്നും അന്നും…..

എപ്പോഴോ ഒന്നു മയങ്ങി…… കണ്ണ് തുറന്നപ്പോൾ നേരം വെളുത്തു വരുന്നതേ ഉണ്ടായിരുന്നുള്ളൂ… വേഗം എബിയുടെ മുറിയിലേക്ക് ചെന്നു ….സാധാരണ ഞാൻ അവിടെയാണ് കിടക്കാറ്….. ഈവ മോൾ ഉണന്നിട്ടുണ്ടാവും നോക്കീട്ടുണ്ടാവും…കരഞ്ഞിട്ടും ഉണ്ടാവുമോ……

മോളെ കട്ടിലിൽ കണ്ടില്ല…നോക്കിയപ്പോൾ എബിയോട് ചേർന്ന് കിടക്കുന്നു…എബി വലതു കൈകൊണ്ടു അവളെ വീഴാതെ ചേർത്ത് പിടിച്ചിരിക്കുന്നു……രണ്ടു പേരും നല്ല ഉറക്കമാണ്…..ഞാൻ രണ്ടു പേരെയും നോക്കി നിന്നു ….ഈവയ്ക്ക് കുനിഞ്ഞു നെറുകയിൽ ഒരു ഉമ്മ കൊടുത്തു…..

എന്നും പതിവുള്ളതു…….അടുത്ത് കിടന്നുറങ്ങുന്ന എബിയെ വെറുതെ നോക്കിയുള്ളൂ …ഇന്നലെ വരെ അവനും ഞാൻ പതിവായി നെറുകയിൽ അധരങ്ങൾ ചേർക്കുമായിരുന്നു……പക്ഷേ ഇന്ന്……എനിക്കതിനു കഴിയുന്നില്ല….. ഇന്ന് അവനോടു എനിക്ക് ഒരുപാട് അകലം തോന്നുന്നു….

ഞാൻ അവന്റെ നെറുകെയിൽ തലോടി…….പിന്നെ നിശബ്ദം മുറിവിട്ടു ഇറങ്ങി…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

മുഖത്തു വെട്ടം വീണപ്പോഴാണ് കണ്ണ് തുറന്നതു……. നേരം നല്ല വെളുത്തിരുന്നു…..പെട്ടന്ന് അടുത്ത് കൈകൊണ്ടു പരതി……മോളില്ല ……. അവൾ എണീറ്റുണ്ടാവും ….നേരം ഒരുപാടായല്ലോ…… സ്കൂളിൽ പോയിട്ടുണ്ടാവും…. ഇന്നലെ ഉറങ്ങിയപ്പോൾ ഒത്തിരി വൈകി……

എവിടെ പോയോ ആവോ ഈ സാൻഡ്ര കോട്ടയിലെ യക്ഷി……അവളുടെ ഒരു ചലഞ്ചു …കോപ്പു….. പുച്ഛം വാരി വിതറി വാതലിലേക്കു നോക്കിയപ്പോൾ ദാ കയ്യും കെട്ടി നിൽക്കുന്നു യക്ഷി….. ചെറിയ ഒരു ചിരിയും ഉണ്ട് മുഖത്തു……

“എന്നാടി ചിരിക്കൂന്നേ?”……ഞാനാണെ ….ശബ്ദത്തിൽ കലിപ്പ് ഒട്ടും കുറച്ചില്ല……
“നിന്റെ മുഖത്തെ പുച്ഛം കണ്ടു ചിരിച്ചു പോയതാ……” അതും പറഞ്ഞു അവൾ വന്നു എന്റെ ബി.പി. പരിശോധിചു……പിന്നെ തുടങ്ങി പല്ലു തേപ്പു ….

വൃത്തിയാക്കൽ….ഭക്ഷണം തരൽ …കുളിപ്പിക്കൽ…..ഇതിനിടയിൽ പലതവണ തയ്യൽ യൂണിറ്റിലെ ആൾക്കാർ വന്നു വിളിക്കുന്നു…..പോവുന്നു…പിന്നെ ആരെക്കെയോ വിളിക്കുന്നു…. അവൾക്കു ഒരുപാട് ഉത്തരവാദിത്വം ഉണ്ട് എന്ന് എനിക്ക് മനസ്സിലായി….. കുറുമ്പി സ്കൂളിൽ പോയിട്ടുണ്ടാവും……

ഞാൻ എണീക്കാൻ വൈകിയത് കൊണ്ട് അവൾക്കു ബുദ്ധിമുട്ടായി എന്ന് തോന്നി…. കുളിമുറിയിലേക്ക് കുളിക്കാൻ നടക്കുമ്പോഴും തിരിച്ചു വരുമ്പോഴും എന്റെ ആറടി പൊക്കത്തിന്റെ ഭാരത്തിൽ മുക്കാൽ ഭാഗവും അവളുടെ തോളിൽ കൊടുത്തു നടക്കാൻ പറ്റുമായിരുന്നുള്ളൂ……ചേർത്ത് പിടിക്കുമ്പോ തന്നെയറിയാം അവൾക്കു താങ്ങാൻ പറ്റുന്നതിലും അപ്പുറമാണു …..

പക്ഷേ മുഖം കണ്ടാലുണ്ടല്ലോ എബി ധൈര്യമായി നടന്നോ ഞാൻ ഉണ്ട് കൂടെ എന്നാണു….. മാരക ആത്മവിശ്വാസത്തിലാണു പുള്ളിക്കാരി…… അതുകാണുമ്പൊ എനിക്ക് ചിരി വരും അത് രണ്ടു മൂന്നു തവണ എന്റെ ചിരി കണ്ടപ്പോൾ അവൾക്കു ഇഷ്ടപെട്ടില്ല കണ്ണുരുട്ടാൻ തുടങ്ങി…..

“നീ എന്തിനാ എബി ഇങ്ങനെ കളിയാക്കി ചിരിക്കൂന്നേ…….?” ഗതികെട്ട് ചോദിക്കുന്നും ഉണ്ട്…… ഒടുവിൽ പരുപാടി എല്ലാം കഴിഞ്ഞു എന്നെ കട്ടിലിൽ ഇരുത്തി……തല ചീകാൻ തുടങ്ങി…..ഞാൻ അവളുടെ കയ്യിൽ നിന്നും ചീപ്പ് വാങ്ങി……

“പോയി ഒരു കണ്ണാടി എടുത്തോണ്ട് വാ…….. കൊച്ചേ…..” കൊച്ചേ വിളി അവൾക്കു പണ്ടേ ഇഷ്ടല്ല…… എനിക്കതറിയാം…..

പക്ഷേ ഇവിടെ എന്നെ ചലഞ്ചു ചെയ്തു കിടത്തിയിരിക്കുവല്ലേ…ഞാനിങ്ങനേ വിളിക്കൂ …… അവൾ എന്നെ ഒന്ന് ഇരുത്തി നോക്കീട്ടു മുഖം നോക്കാനായി ഒരു കണ്ണാടി എടുത്തോണ്ട് വന്നു…ഞാൻ എന്റെ മുഖ അഞ്ചു വർഷത്തിന് ശേഷം കണ്ണാടിയിൽ കൂടെ കണ്ടു…….

വലിയ വ്യെത്യാസം ഒന്നുമില്ല…കണ്ണുകളിൽ ക്ഷീണം ഉണ്ട്…പിന്നെ താടി ഉണ്ട് ……അത് ഒരു സ്റ്റൈലും ഇല്ലാതെ വെട്ടിയൊതുക്കിയിരിക്കുന്നു…… ഈശോയെ ദാ ഒരു നര……..എനിക്ക് മുപ്പതു വയസ്സല്ലേ ആയുള്ളൂ…മൊത്തത്തിൽ പണ്ടത്തെ എബിയുടെ ചേട്ടൻ.

എന്റെ മുഖത്തു മിന്നി മറയുന്ന ഭാവങ്ങളും ഞാൻ തല ചരിച്ചും കുനിഞ്ഞും ഒക്കെ നോക്കുന്നതും ഒക്കെ കണ്ടു യക്ഷി ചിരിക്കുന്നുണ്ട്….പക വീട്ടുവാണു ……. ഞാൻ നേരത്തെ ഇങ്ങനെ ചിരിച്ചതാണല്ലോ….. കണ്ണാടിയിൽ നോക്കുമ്പോ ഉള്ള എന്റെ ഭാവം സന്തോഷ മാണെങ്കിൽ പിന്നതു മാറി മാറി ശോകം ആയി മാറി……
“എബി……എനിക്ക് പണിയുണ്ട്….. ഇവിടെ നിന്നാൽ പോരാ…..” അവളാണ്…..

“നിന്നെ ആര് ഇവിടെ പിടിച്ചു വെച്ചിരിക്കുന്നു….പൊക്കൂടെ……” ഞാൻ അവളെ ശ്രദ്ധിക്കാതെ പറഞ്ഞു……എന്ന ശെരി എന്നും പറഞ്ഞു കണ്ണാടിയും കൊണ്ട് പോയി……

“ഡീ……അവിടെ നിൽക്കു…..ഞാൻ മുടി ചീകിയില്ല……..” ആര് കേൾക്കാൻ…..
“ഇത്ര ഗ്ലാമർ ഒക്കെ മതി എനിക്ക് പോയിട്ട് പണിയുണ്ട്…ആ പിന്നെ നാളെ ഡോക്‌ടർ വരും….ഞാൻ വിളിച്ചു സംസാരിച്ചിട്ടുണ്ട്………

നല്ല ട്രീട്മെന്റ് ആണ്…എബിക്ക് ഒരു മൂന്നു വര്ഷം മുമ്പ് ആ ട്രീട്മെന്ടൈൽ നല്ല ചേഞ്ച് വന്നിരുന്നു…അങ്ങനെയാണ് ഈ വലതു കൈ ഒക്കെ പൊങ്ങിയത്…….. പിന്നെ വീണ്ടും റെസ്പോൻസ് ഒന്നുല്ലാതായി…….” അവൾ പറയുമ്പോഴും മാറ്റിയ തുണികൾ എടുക്കുകയും വൃത്തിയാക്കുകയും ഒക്കെ ചെയ്യുന്നുണ്ട്……

“നീ പ്രാക്ടീസ് വേറെ ഹോസ്പിറ്റലിൽ ഒന്നും ചെയ്യുന്നില്ലേ സാൻട്ര ……” ഞാനാണ്……അവൾ ഒന്ന് നിർത്തി.
“ഉണ്ട് ……വീക്കിലി ഫൈവ് ഡേയ്സ്….ഇന്ന് പോകണം….ഇപ്പൊ പോവും…” അതും പറഞ്ഞു അവൾ എന്റെ നേരെ ഒരു വിസിറ്റിംഗ് കാർഡ് നീട്ടി…..

“ഇതാണ് ഞാൻ പറഞ്ഞ ഡോക്ടർ………. ” അതും പറഞ്ഞു അവൾ ഇറങ്ങി…
“ഡേവിസ് …… ഇപ്പോഴും കാനഡയിൽ ആണോ ?”

സാന്ട്ര എന്നെ ഒന്ന് നോക്കി……”മ്മ് ……” അതേ എന്ന ഭാവത്തിൽ മൂളി……ആ കണ്ണുകളിൽ വിഷാദം നിറയുന്നത് പോലെ തോന്നി…..
“മോളെ കാണാനും വരാറില്ലേ ………?”
“ഇല്ല……. എബി കിടന്നോളു ..”

.ആ കാർഡിലേക്കു ഒന്ന് ഓട്ടിച്ചു നോക്കി…തിരിച്ചു വെച്ചു …..ഞാൻ വെറുതെ കണ്ണടച്ച് കിടന്നു……കുറച്ചു കഴിഞ്ഞപ്പോൾ സാൻട്ര ഒരുങ്ങി വന്നു……

.”ഞാൻ ഇറങ്ങുവാണു എബി…….ഇവിടെ അന്നമ്മച്ചി ഉണ്ട് .എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചാൽ മതി…”
ഞാൻ വെറുതെ തലകുലുക്കി…അവളുടെ കയ്യിലെ സ്റ്റേതും കോട്ടും കണ്ടപ്പോൾ എന്റെ ഉള്ളം വിങ്ങുകയായിരുന്നു…..ഞാൻ കഷ്ടപ്പെട്ടതു കൊതിച്ചു വാങ്ങിയത്……. എന്റെ മനസ്സ് മനസ്സിലാക്കിയതു പോലെ അവൾ പറഞ്ഞു…

..”എബിക്കും പെട്ടന്ന് ജോയിൻ ചെയ്യാം……നല്ല മാറ്റം ഉണ്ടല്ലോ…….”

ആ കണ്ണുകളിൽ അതിയായ ആത്മവിശ്വാസം തിളങ്ങി…..
അവൾ തിരിഞ്ഞു നടന്നു.
… കാർ ഓടിച്ചു പോവുന്ന സാൻഡ്രയെ ഞാൻ ജന്നലിൽ കൂടെ നോക്കി…….

ഇവൾക്ക് എന്തോ കള്ളത്തരം ഉണ്ട്……. അല്ലാണ്ട് എന്താ ശ്വേതയെ വിളിക്കാതെ…അല്ലെങ്കിലും എന്നെ എന്തിനാ ഇവൾ നോക്കുന്നെ…..അല്ലേലും അവൾക്കു വഴിപോവുന്നവരെയൊക്കെ സഹായിക്കലാ….. എന്നുവെച്ചു പാവം ഒന്നുമല്ല……

ഇവളുടെ അപ്പന്റെ അടക്കത്തിന് ഞാൻ ചെല്ലാത്തതു കൊണ്ട് എന്നോട് മിണ്ടീട്ടില്ല….. പിണക്കമായിരുന്നു…ശെരിക്കും ഞാൻ പള്ളിയിൽ പോയിരുന്നു…..

പക്ഷേ ഇവളെ കാണാനും പറ്റീല്ല ….. പിന്നെന്താ ഇവളുടെ മമ്മയുടെ അടക്കത്തിന് പോയപ്പോ ചീത്ത വിളിച്ചു…. സ്കൂളിൽ പഠിക്കുമ്പോ സഹായിക്കാൻ ചെന്നപ്പോൾ എന്റെ അപ്പനും ചേട്ടന്മാരും കൂടെ പോലീസ് കേസിൽ പെട്ടൂ എന്നും പറഞ്ഞു എന്നെ ചീത്ത വിളിച്ചു……സ്നേഹിക്കാൻ ചെന്നപ്പോ ഇവൾ എന്നെ അടിച്ചു ….

അതും ഒരടിയൊന്നുമല്ല…… ഒടുവിൽ അവളുടെ അപ്പൻ മരിച്ചപ്പോൾ ചെല്ലാത്തതിന് പിണങ്ങുകയും ചെയ്തു…….. ഇപ്പൊ ദാ അഞ്ചു വർഷത്തെ അബോധാവസ്ഥയ്ക്കു ശേഷം ബോധം വന്നപ്പോ കോപ്പു ചലഞ്ചും ചെയ്യാൻ വന്നിരിക്കുന്നു….. ഒരു വക ചോദിച്ചാൽ ഉത്തരവും പറയില്ല…….

ഇവളും ഞാനും ശെരിയാകേല…അത് ഞാൻ പണ്ടേ മനസ്സിലാക്കിയതാ……എന്നാലും അവളോടു എനിക്കിപ്പോഴും എപ്പോഴും എന്തോ ഒരു ഇഷ്ടാണ്…………………

എപ്പോഴും എന്നെ തുറിച്ചുനോക്കുന്ന ആ കണ്ണുകളെ ഞാനും ഇഷ്ടപ്പെട്ടിരുന്നു….അവളുള്ളപ്പോ എനിക്ക് ഒരു പോസിറ്റീവ് എനർജി ആണ്….. ശെരിക്കും ശ്വേത എന്നെ ആദ്യമായി ശ്രദ്ധിക്കുന്നതും ഞാൻ അവളെ ശ്രദ്ധിക്കുന്നതും സാൻഡ്ര കാരണം ആണ്…….

അന്ന് ഞാൻ രണ്ടാം വര്ഷം….ഒന്നാം വര്ഷം കുട്ടികൾ വരുന്ന ദിവസം….ഞാൻ മെയിൻ ഗേറ്റിനു മുന്നിൽ നിൽപ്പുണ്ട് എല്ലാർക്കും ഒപ്പം റാഗിംഗ് ചെയ്യാൻ എന്ന പേരിൽ… പക്ഷേ ആരെയും ഞാൻ റാഗ് ചെയ്തില്ല….ഞാൻ ആ ആൾകൂട്ടത്തിൽ ഒരു മുഖമാണ് തിരിഞ്ഞത്…. അവന്മാർ ആരെക്കെയോ റാഗ് ചെയ്യുന്നു…..

ഞാൻ ഒന്ന് ഇടകണ്ണിട്ടു നോക്കിയതല്ലാതെ ഞാൻ ആരെയും ഗൗനിച്ചില്ല……അങ്ങനെ ആദ്യത്ത ആഴ്ച മൊത്തം എനിക്ക് ഇത് തന്നെയായിരുന്നു പരുപാടി….പക്ഷേ അടുത്ത ദിവസം അങ്ങനല്ലായിരുന്നു…… ഞാൻ അടുത്ത ദിവസവും എന്റെ ബുള്ളറ്റിൽ ചാരി നിന്നു സാൻഡ്രയെ നോക്കി നിന്നു……

“അച്ചായോ…..?” ഇതാരാ ഒരു സ്ത്രീ സ്വരം….. ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. അതി സുന്ദരിയായ ഒരു പെൺകുട്ടി… കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഇവളെ തിരിച്ചും മറിച്ചും പല ഗ്യാങ്ങുകളായി റാഗ് ചെയ്യുന്നുണ്ടായിരുന്നു…..കാരണം മറ്റൊന്നുമല്ല……

അതി സുന്ദരിമാരിൽ ൽ ഒരാളും അവളുടെ സ്മാർട്നെസ്സും തന്നെ കാരണം…ഇവൾ എന്തിനാ എന്റെ അടുത്തോട്ടു വരുന്നേ……..
“എന്നതാ…….കൊച്ചേ…….?” ഞാൻ നല്ല കലിപ്പ് മോഡിൽ നിന്നു..

അവൾക്കു വലിയ കൂസൽ ഒന്നുമില്ല…….. ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു……ഒരു ആണും പെണ്ണും തമ്മിലുള്ള സാമൂഹിക അകലത്തിലും അടുത്ത്……

“അതേ…… ഇത്രയും ദിവസവു ഇത്രയും ആണ്പിള്ളേര് എന്നെ റാഗ് ചെയ്തിട്ടും എല്ലാപേരും നോക്കീട്ടും അച്ചായൻ ഒന്ന് നോക്കുന്നു പോലും ഇല്ലാല്ലോ……? എന്താ ഇയാളുടെ കണ്ണിൽ സുന്ദരിമാരെ പിടിക്കത്തില്ലേ……..” ഈശോയെ ……ഇത് എന്ത് സാധനമാണ്….

പുരികവും പൊക്കി എന്താ എന്ന് ചോദിക്കുന്നുണ്ട്…കണ്ണുകൾ പോലും കഥപറയുന്ന പെണ്ണ്……വീണ്ടും വീണ്ടും നോക്കാൻ കണ്ണുകൾ പോലും കൊതിക്കുന്നു……
ഞാൻ ഒന്ന് ചിരിച്ചു….”കൊച്ചു അങ്ങ് ക്ലാസ്സിൽ പോകാൻ നോക്ക്……..” അതും പറഞ്ഞു ഞാൻ അവളെ മറികടന്നു നടന്നു……

“ആരെയാ എന്നും അങ്ങോട്ടു നോക്കി ഇരിക്കുന്നത്?” വീണ്ടും അവൾ മുന്നിൽ വന്നു നിന്ന് ചോദിക്കുന്നു…..
…”ഞാൻ അതിനു നോക്കിയിരിക്കുന്നത് ഒരു സുന്ദരിയെ അല്ല…… കണ്ണുകളിൽ നിറച്ചും സ്നേഹവും അലിവുമുള്ള ഒരു സാധാരണയിൽ സാധാരണയായി ഒരു മാലാഖയെയാണ്…….” അതും പറഞ്ഞു മുന്നോട്ട് നടന്നു….പിന്നങ്ങോട്ട് അവൾ എന്നും വരും അച്ചായോ എന്നും പറഞ്ഞു……..

എങ്ങനെയൊക്കെ ഓട്ടിച്ചു വിട്ടാലും വരും…അവസാനം എന്റെ പടം വരച്ചു ലൈബ്രറിയിലും പുസ്തകങ്ങളിലും ലാബിലും ക്ലാസ്സിലും ഒക്കെ വരയ്ക്കലായി….കോളേജ് മൊത്തം അവളുടെ പിന്നാലെയുണ്ടായിട്ടും അവൾ എന്റെ പുറകെ ആയിരുന്നു…… കൂട്ടുകാരും ടീച്ചേഴ്സും എന്തിനു ഞാൻ കാത്തിരുന്ന എന്റെ മാലാഖ സാൻട്ര വരെ പറഞ്ഞു എബിക്ക് ശ്വേതയാണ് ചേരുന്നത് എന്ന്…….

സാൻട്രയുടെ മനസ്സു അറിയാൻ വേണ്ടി ഞാൻ ഒന്ന് ചൂണ്ട ഇട്ടതായിരുന്നു….പട്ടത്തിക്ക് കൈ കൊടുത്താലോ എന്ന്….. പക്ഷേ അവൾ ഒന്നും പറഞ്ഞില്ല…….എന്നിൽ നിന്ന് ഒഴിയാൻ തുടങ്ങി….. പക്ഷേ ഞാൻ അത്ര നല്ലവൻ ഒന്നുമല്ലായിരുന്നു…..അവളുടെ ഒഴിഞ്ഞു മാറ്റത്തിൽ നിന്ന് എനിക്ക് തോന്നിയിരുന്നു അവൾക്കു എന്നോട് എന്തോ ഉണ്ട് എന്ന്…

പക്ഷേ ഞാനതു ഒരിക്കലും അവളോട്‌ ചോദിച്ചില്ല…കാരണം എങ്ങനെ തട്ടിച്ചു നോക്കിയാലും ശ്വേതയുടെ ത്രാസ്സ് തന്നെയായിരുന്നു താഴ്ന്നു നിന്നതു…മാത്രമല്ല കൂട്ടുകാരും അധ്യാപകരും അടങ്ങുന്ന സമൂഹം തന്നെ ശ്വേതയോടു നോ പറഞ്ഞു സാൻഡ്രയെ കൂട്ടിയാൽ എന്നെ ഒരു മണ്ടനായി കാണുള്ളൂ……

അത്രമേൽ ശക്തമായ ഒരു ബന്ധം ഞാനും സാൻട്രയും തമ്മിൽ ഉടലെടുത്തിട്ടുമില്ല…..പലതരത്തിലുള്ള വടം വലി എന്റെയുള്ളിൽ നടന്നു കൊണ്ടിരുന്നു……ശ്വേത എന്നും എന്നെ കാണാൻ വരും………

ആ കണ്ണുകളിൽ നിറച്ചും എന്നോടുള്ളപ്രണയം ആയിരുന്നു…… എത്രെയോ തവണ ഞാൻ നിരുത്സാഹപ്പെടുത്തിയിട്ടും വീണ്ടു വീണ്ടും ഉയർത്തെഴുന്നേൽക്കുന്ന അവളുടെ പ്രണയത്തോടു എനിക്കു അത്ഭുതം തോന്നി തുടങ്ങിയിരുന്നു…..എന്നും എന്നെ കാത്തു നിന്നുള്ള ചോദ്യങ്ങളാണ് ഇതൊക്കെ…….

ഇത് കാണുമ്പോ മറ്റുള്ളവർ വിചാരിക്കുന്നത് ഞങ്ങൾ പ്രണയത്തിൽ ആണ് എന്നാണു…..

“അച്ഛായോ…….എന്തായി തീരുമാനമായോ?”
“അച്ചായോ……ഞാൻ ഒരു പാവല്ലേ…….അത്രയ്ക്ക് ഇഷ്ടമായത് കൊണ്ടല്ലേ…?”

“അച്ചായോ……. ഞാൻ ഒരു ഐഡിയ പറയാം…അച്ചായൻ എന്നെ ഒന്ന് വെറുതെ കൂടെ കൂട്ടി നോക്ക്…… നമുക്ക് നോക്കാലോ……സെറ്റ് ആയില്ലേ ബ്രേക്ക് അപ്പ്…..?” ഇങ്ങനെ എന്നും വരും……

ഒരു അവധിക്കു വീട്ടിൽ പോയപ്പോൾ അവിടെ ചേട്ടന്മാരുടെ മക്കളും ചെട്ടത്തിമാരും അമ്മയും അപ്പനും ഒക്കെ ഉണ്ടാവും……. എല്ലാരും കൂടെ ഒരു വലിയ ഊണു മേശയ്ക്കു ചുറ്റുമിരുന്നു കഴിക്കും…അത് ഞായറാഴ്ചകളിൽ ഉള്ള പതിവാണ്….

“ഡാ എബി…… എന്നാ ഉണ്ട് കോളേജിലൊക്കെ വിശേഷം..അലമ്പാന്നോ? …വല്ലതും പഠിക്കുന്നുണ്ടോ..?” എന്റെ ജീവിതത്തിൽ അപ്പൻറെ ഏറ്റവും സ്നേഹവും മൃദുലവുമായ സംഭാഷണ ശൈലിയാണ് ഈ കേട്ടത്.
“നല്ലതാ അപ്പ…….” ഞാൻ പറഞ്ഞു…..

“ആർക്കു നല്ലതു…….. കർത്താവിനറിയാം……” ഇച്ചായാനാന്നേ ……. ഇതൊക്കെ കേൾക്കുമ്പോ എന്റെ അമ്മച്ചിയുടെ മുഖം വേദന കൊണ്ട് നിറയുന്നുണ്ട്….. എന്നെ നോക്കി…ഞാൻ അമ്മച്ചിയോടു സാരമില്ല എന്ന് കണ്ണ് ചിമ്മി……അപ്പോഴേക്കും ലാൻഡ് ഫോൺ ബെൽ അടിച്ചു…. പിള്ളേര് സെറ്റ് ആരോ ഫോൺ എടുത്തു സംസാരിച്ചിട്ട് ഒരു ഒറ്റ അലർച്ച……എന്നതാന്നോ …

“എബി അങ്കിളേ……ഫോൺ……. അച്ചായന്റെ പട്ടെത്തി ആണ് എന്ന് പറയാൻ പറഞ്ഞു……” കുരിപ്പിന്റെ നിലവിളി കേട്ടതും അപ്പൻ കുടിച്ച വെള്ളം മണ്ടയിൽ കയറി ചുമയായി…ചേട്ടന്മാര് മീന്കറിയുടെ എരിവ് മൂക്കിൽ കയറി കണ്ണും നിറഞ്ഞിരിക്കുന്നു…..

അമ്മച്ചി അപ്പന്റെ തലയ്ക്കു തട്ടുന്നുണ്ട് എന്നെ നോക്കി കണ്ണും മിഴിക്കുന്നുണ്ട്…..ചേട്ടത്തിമാര് പരസ്പരം നോക്കി തലയാട്ടുന്നു…… എന്റെ അവസ്ഥ ഞാൻ പറയുന്നില്ല….ഒറ്റ കുതിപ്പിന് ഫോൺ എടുത്തു……..
“എന്നാടി…….”

“എന്റെ ചെവി പൊട്ടി…….എന്നാത്തിനാ അച്ചായാ അലറുന്നെ”
അവളുടെ കൊഞ്ചല്…… ഈ പിശാശു എന്നെയോ കൊണ്ടേ പോവുള്ളൂ കർത്താവേ…….

“മേലിൽ എന്റെ വീട്ടിലെ നമ്പറിലേക്കെങ്ങാനും ഫോൺ ചെയ്താൽ…ഡീ കോപേ നിന്റെ ആ രണ്ടു കുഞ്ഞിക്കാലുണ്ടല്ലോ വെട്ടി ഞാൻ പട്ടിക്ക് ഇട്ടു കൊടുക്കും…കേട്ടോടീ ……” ഞാൻ ഫോൺ ദേഷ്യത്തിൽ വെച്ചു….. പിശാശു മനുഷ്യനെ കൊലയ്ക്കു കൊടുക്കാൻ ഇറങ്ങിയിരിക്കുവാ……

എന്നെ തന്നെ നോക്കി നിന്ന എല്ലാപേരെയും നോക്കി ഞാൻ ഒന്ന് ഇളിച്ചു…. “ഒന്നുമില്ല അപ്പ…….ജസ്റ്റ് നിങ്ങളെയൊക്കെ ഒന്ന് പേടിപ്പിക്കാൻ പയ്യന്മാര് ചെയ്യുന്ന പരുപാടിയാ……” അതും പറഞ്ഞു ഞാൻ സ്കൂട്ടായി….
പക്ഷേ മമ്മ പൊക്കി……

“മോനെ എബിച്ചാ ആരാടാ പട്ടെത്തി……..?” ഞാൻ വെറുതെ മമ്മയെ നോക്കി ചിരിച്ചു..
“അത് ഒന്നുല്ലന്നേ……. ആ കൊച്ചിന് വട്ടാ…….” മമ്മ അർത്ഥഗർഭമായ ചിരിച്ചു…….
“നിനക്ക് ഇല്ലാണ്ടിരുന്നാൽ മതി…. ഇല്ലേൽ അപ്പനും ചേട്ടന്മാരും പഞ്ഞിക്കു ഇടും……” മമ്മ ഒരു താക്കീതു പോലെ പറഞ്ഞു…..

“അല്ലേൽ പിന്നെ ഇപ്പൊ അങ്ങ് തേനിലിട്ടു വെച്ചിരിക്കുവല്ലേ….” ഞാൻ പറഞ്ഞതു കേട്ട് അമ്മച്ചിയുടെ മുഖം വാടി….
“വിട് എന്റെ മോളികുട്ടി……” ഞാൻ അമ്മയെ ചേർത്ത് പിടിച്ചു……. ഒരു പാവമാണ്….. സ്നേഹിക്കാൻ മാത്രമേ അറിയുള്ളു…..

ശ്വേതയോടു അങ്ങനെ പറഞ്ഞതിൽ പിന്നെ അവളെ കണ്ടില്ല…മനസ്സിന് എന്തോ ഒരു നഷ്ടബോധം
എന്നും ഉണ്ടായിരുന്ന എന്തോ മിസ് ആയതു പോലെ………കൂട്ടുകാരും ചോദിക്കാൻ തുടങ്ങി എന്താ പിണക്കമാണോ……

ഒടുവിൽ ഞാൻ തന്നെ അവളെ കാണാനായി ക്ലാസ്സിലേക്ക് പോയി …ആദ്യമായി…
എന്നെ കണ്ടതും അവൾ ഓടി ഇറങ്ങി വന്നു……അത് കണ്ടപ്പോൾ തന്നെ എന്നിലും നിറഞ്ഞു പ്രണയം……നേരിയ തോതിൽ……

“അപ്പോൾ ശ്വേതാ…… എനിക്ക് ഒന്ന് സംസാരിക്കണം…….” കേൾക്കേണ്ടേ താമസം ബാഗും എടുത്തു വന്നു….
കോളേജ് മൊത്തം ഞങ്ങളെ നോക്കി നിൽക്കുന്നത് പോലെ തോന്നി…..
“ഒരു റൈഡിനു പോയാലോ?” ഞാൻ ചോദിച്ചു……

“പിന്നെന്താ….എപ്പോഴേ റെഡി……?” അവൾ പറഞ്ഞു…..ചിരിയോടെ
അന്നായിരുന്നു ആദ്യത്തെ ഞങ്ങളുടെ റൈഡ്.

(കാത്തിരിക്കണംട്ടോ)
ഒരുപാട് നന്ദി എനിക്കായി ടൈപ്പ് ചെയ്ത ഒരോ അക്ഷരങ്ങൾക്കും സ്റ്റിക്കർസിനും….. ലൈക് ചെയ്യുന്നവരോടും നന്ദി…… ലൈക്കും കമന്റും ചെയ്‌താൽ നോട്ടിഫിക്ഷൻ വരുംട്ടോ…..
ഇസ സാം

 

തൈരും ബീഫും: ഭാഗം 1

തൈരും ബീഫും: ഭാഗം 2

തൈരും ബീഫും: ഭാഗം 3

തൈരും ബീഫും: ഭാഗം 4

തൈരും ബീഫും: ഭാഗം 5

തൈരും ബീഫും: ഭാഗം 6

തൈരും ബീഫും: ഭാഗം 7

തൈരും ബീഫും: ഭാഗം 8

തൈരും ബീഫും: ഭാഗം 9

തൈരും ബീഫും: ഭാഗം 10