Sunday, December 22, 2024
LATEST NEWSSPORTS

ടേബിള്‍ ടെന്നീസ് ലോകചാമ്പ്യന്‍ഷിപ്പ് ; ശരത് കമല്‍ പിന്മാറി

ന്യൂഡല്‍ഹി: ടേബിൾ ടെന്നീസ് ലോകചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യയുടെ ടോപ് സീഡ് പുരുഷ താരം ശരത് കമൽ അജന്ത പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് അദ്ദേഹം ടൂർണമെന്‍റിൽ നിന്ന് വിട്ടുനിൽക്കുന്നത്.

സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 9 വരെ ചൈനയിലാണ് ലോക ചാമ്പ്യൻഷിപ്പ് നടക്കുക. അടുത്തിടെ സമാപിച്ച ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി 40 കാരനായ ശരത് കമൽ മൂന്ന് സ്വർണ്ണ മെഡലുകൾ നേടിയിരുന്നു.

ശരത് കമലിന്‍റെ അഭാവത്തിൽ സത്യൻ ജ്ഞാനശേഖരൻ ഇന്ത്യൻ പുരുഷ ടീമിനെ നയിക്കും. വനിതാ വിഭാഗത്തിന്‍റെ ചുമതല മണിക ബത്രയ്ക്കാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിൽ നിറം നഷ്ടപ്പെട്ട മണിക ലോക ചാമ്പ്യൻഷിപ്പിൽ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്.