Thursday, May 2, 2024
LATEST NEWSTECHNOLOGY

ശനിയാഴ്ച ആദ്യ ചാന്ദ്ര റോക്കറ്റ് വിക്ഷേപണത്തിനുള്ള രണ്ടാം ശ്രമം നടത്തും ; നാസ

Spread the love

യുഎസ്: സെപ്റ്റംബർ 3 ശനിയാഴ്ച പുതിയ ബഹിരാകാശ വിക്ഷേപണ സംവിധാനം (എസ്എൽഎസ്) ചാന്ദ്ര റോക്കറ്റ് വിക്ഷേപിക്കാനുള്ള രണ്ടാമത്തെ ശ്രമം നടത്തുമെന്ന് നാസ.

Thank you for reading this post, don't forget to subscribe!

ഫ്ലോറിഡയിലെ കേപ് കനാവറലിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് 32 നില ഉയരമുള്ള എസ്എൽഎസ് റോക്കറ്റ് വിക്ഷേപിക്കാനാണ് പദ്ധതി. പേടകത്തിന്റെ ഓറിയോൺ കാപ്സ്യൂൾ ചന്ദ്രനുചുറ്റും ആറാഴ്ചത്തെ പരീക്ഷണ പറക്കലിന് ശേഷം ഭൂമിയിലേക്ക് മടങ്ങും. യുഎസ് ബഹിരാകാശ ഏജൻസിയുടെ 1960 കളിലെയും 1970 കളിലെയും അപ്പോളോ മൂൺ പ്രോജക്റ്റിന്‍റെ പിൻഗാമിയായ മൂൺ-ടു-മാർസ് ആർട്ടെമിസ് പ്രോഗ്രാമിന്‍റെ തുടക്കത്തെയാണ് വിക്ഷേപണം അടയാളപ്പെടുത്തുന്നത്. നാസയുടെ പ്രാരംഭ ആർട്ടെമിസ് 1 വിക്ഷേപണം സാങ്കേതിക തകരാറിനെ തുടർന്ന് കഴിഞ്ഞ ദിവസം മാറ്റി വെക്കുകയായിരുന്നു.