Thursday, April 25, 2024
LATEST NEWSTECHNOLOGY

സൂര്യപ്രകാശം പുരുഷന്‍മാരില്‍ വിശപ്പ് വര്‍ധിപ്പിക്കുന്നു; പുതിയ കണ്ടെത്തല്‍

Spread the love

ടെല്‍ അവീവ്: മനുഷ്യർ ഉഷ്ണതരംഗങ്ങൾ ഉൾപ്പെടെ വിവിധതരം കാലാവസ്ഥാ വ്യതിയാനങ്ങൾ അഭിമുഖീകരിക്കുന്നതിനിടെ സൂര്യപ്രകാശത്തെ സംബന്ധിച്ച് പുതിയൊരറിവുമായി ശാസ്ത്രലോകം. പുതിയ പഠനം അനുസരിച്ച്, ഉഷ്ണമുളവാക്കുന്നതിനൊപ്പം വിശപ്പ് ത്വരിതപ്പെടുത്താനും സൂര്യപ്രകാശത്തിന് കഴിയും. എന്നിരുന്നാലും, സൂര്യപ്രകാശത്തിന്‍റെ ഈ പ്രഭാവം പുരുഷൻമാരിൽ മാത്രമാണ് സംഭവിക്കുന്നതെന്നും സൂര്യരശ്മികൾക്ക് പുരുഷൻമാരിൽ വിശപ്പ് വർദ്ധിപ്പിക്കുന്ന ഹോർമോണിന്‍റെ അളവ് വർദ്ധിപ്പിക്കാൻ കഴിയുമെന്നും കണ്ടെത്തിയിട്ടുണ്ട്.

Thank you for reading this post, don't forget to subscribe!

ടെൽ അവീവ് സർവകലാശാലയിലെ ഹ്യൂമൻ ജനറ്റിക്സ് ആൻഡ് ബയോകെമിസ്ട്രി വകുപ്പിലെ ഗവേഷകരുടെ സംഘമാണ് പഠനത്തിന് നേതൃത്വം നൽകിയത്. സൂര്യപ്രകാശത്തിന്‍റെ അൾട്രാവയലറ്റ് രശ്മികൾക്ക് സൃഷ്ടിക്കാൻ കഴിയുന്ന നിർദ്ദിഷ്ട മാറ്റങ്ങളെക്കുറിച്ചുള്ള പഠനത്തിൽ ഗവേഷണ സംഘം ശ്രദ്ധ കേന്ദ്രീകരിച്ചു. സൂര്യരശ്മികൾക്ക് പുരുഷൻമാരിൽ ശാരീരികമായി സങ്കീർണ്ണമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് അവർ കണ്ടെത്തി.

നേച്ചർ മെറ്റബോളിസം ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, സൂര്യപ്രകാശം ഭക്ഷണ തിരഞ്ഞെടുപ്പിനെയും കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവിനെയും ഗണ്യമായി സ്വാധീനിക്കും. എന്നിരുന്നാലും, ഈ പ്രഭാവം സ്ത്രീകളിൽ സംഭവിക്കുന്നില്ലെന്നും പഠനം പറയുന്നു. ആരോഗ്യത്തിന്‍റെയും പെരുമാറ്റത്തിന്‍റെയും കാര്യത്തിൽ ലിംഗവ്യത്യാസം നിർണ്ണായക ഘടകമാണെന്ന് സംഘം വിശദീകരിച്ചു. അൾട്രാവയലറ്റ് രശ്മികൾ ഉൾപ്പെടെയുള്ള പാരിസ്ഥിതിക ഘടകങ്ങളോട് സ്ത്രീകളും പുരുഷൻമാരും വ്യത്യസ്തമായി പ്രതികരിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് കൃത്യമായ വിശദീകരണം കണ്ടെത്താൻ സംഘം പഠനം തുടരുകയാണ്.