Saturday, January 18, 2025
LATEST NEWSSPORTS

സുനിൽ ഛേത്രി സീരീസ് അവതരിപ്പിച്ച് ഫിഫ പ്ലസ്

ന്യൂഡൽഹി: നിങ്ങൾക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസ്സിയെയും കുറിച്ച് എല്ലാം അറിയാം. എന്നാൽ, സജീവമായ ഫുട്ബോൾ കരിയറുള്ളവരിൽ മൂന്നാമത്തെ ടോപ് സ്കോററെയും അറിയൂ. ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയെ അവതരിപ്പിച്ച് രാജ്യാന്തര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇങ്ങനെ കുറിച്ചു.

ഛേത്രിയുടെ നേട്ടങ്ങൾക്കുള്ള അംഗീകാരമായി, അദ്ദേഹത്തിന്‍റെ ജീവിതത്തെയും കരിയറിനെയും കുറിച്ചുള്ള മൂന്ന് ഭാഗങ്ങളുള്ള ഒരു പരമ്പര ഫിഫ പ്ലസ് എന്ന സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കി.