Tuesday, November 19, 2024
Novel

സുൽത്താൻ : ഭാഗം 15

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

പുറത്തൊന്നു കറങ്ങിയിട്ട് രാത്രിയായപ്പോൾ വീട്ടിൽ തിരിച്ചെത്തിയതേയുള്ളായിരുന്നു നീരജ്.. ഫോൺ പോക്കറ്റിൽ ഇരുന്നു റിങ് ചെയ്യുന്നത് കേട്ടുകൊണ്ടാണ് അവൻ റൂമിലേക്കുള്ള സ്റ്റെയർ കേസ് കയറിയത്… റൂമിൽ ചെന്ന് ഫോണെടുത്തു ഡിസ്പ്ലേയിലേക്ക് നോക്കിയപ്പോൾ പരിചയമില്ലാത്ത ഒരു നമ്പർ… കോൾ ബട്ടൺ അമർത്തി ഫോൺ ചെവിയോട് ചേർത്ത് അവൻ ഹലോ പറഞ്ഞു… “നീരജ് ആണോ “എന്ന മറുചോദ്യത്തിലെ ശബ്ദം അവന് തിരിച്ചറിയാൻ കഴിഞ്ഞില്ല….

ആദിയുടെ വീട്ടിൽ പോയിട്ടുണ്ട് പലതവണ.. റിഹാനുമായി സംസാരിച്ചിട്ടുമുണ്ട് എങ്കിലും ഫോണിൽ ഇതാദ്യമാണ്… “അതേ ആരാണ്? “നീരജ് ചോദിച്ചു.. നീരജ്.. ഞാൻ ആദിലിന്റെ അനിയൻ റിഹാനാണ്… എനിക്ക് കുറച്ചു സംസാരിക്കാനുണ്ടായിരുന്നു… “ആഹ്.. റിഹാൻ… എന്താടാ കാര്യം.. പറ.. ” റിഹാൻ ആദിയുടെ ഇപ്പോഴത്തെ ഒരു മാനസികാവസ്ഥയെ പറ്റിയും അതിന് കാരണങ്ങൾ എന്തെങ്കിലുമുണ്ടോ എന്നതിനെ കുറിച്ചുമൊക്കെ നീരജിനോട് ചോദിച്ചു…

ആദ്യം പറയണോ വേണ്ടയോ എന്നതിനെ കുറിച്ച് നീരജ് ഒന്നാലോചിച്ചു… പിന്നെ രണ്ടും കല്പിച്ചു കാര്യങ്ങളൊക്കെ പറഞ്ഞു… ആദി ആദ്യമായി വയനാട്ടിലേക്കുള്ള യാത്രാവേളയിൽ ഫിദയെ കണ്ടതുമുതൽ ഒട്ടും പ്രതീക്ഷിക്കാതെ അവൾ തങ്ങളുടെ ക്ലാസ്സ്‌മേറ്റായി എത്തിയതും പിന്നീട് തങ്ങൾക്കിടയിലേക്ക് ഫർദീൻ വന്നതും പിന്നെ ഇന്നലെ വരെയുള്ളതുമായ കാര്യങ്ങൾ… എലാം പറഞ്ഞു നിർത്തിയതിനു ശേഷം നീരജ് പറഞ്ഞു : “ഒരു കാര്യം എനിക്കറിയാം റിഹാൻ… അവൻ ഫിദയെ അത്രമേൽ സ്നേഹിച്ചു പോയി…

പക്ഷെ അത്‌ പറയാനിരുന്ന നിമിഷത്തിൽ ഹൃദയം നുറുക്കി കൊണ്ട് അവളുടെ ഫർദീനോടുള്ള ഇഷ്ടം അവന് അറിയേണ്ടി വന്നു… അവരുടെ പ്രണയം അവന്റെ കൺ മുന്നിലാണ് നടന്നത്… അത്‌ അവന് കണ്ടു നിൽക്കേണ്ടി വന്നു… അവന്റെ വേദന… അത്‌ മാറ്റാരെക്കാളും നന്നായിട്ട് എനിക്കറിയാം…” “ഉം… “എല്ലാം കേട്ടു കഴിഞ്ഞ് റിഹാൻ ഗദ്ഗദത്തോടെ ഒന്ന് മൂളി… “ഓക്കെ നീരജ്… എന്നോടിതൊക്കെ പറഞ്ഞൂന്നു… ഞാനിതൊക്കെ അറിഞ്ഞു എന്ന് ആദീക്കാ അറിയണ്ട… കേട്ടോ “… “ഷോർ ഡാ.. ഞാൻ പറയില്ല… ”

ഞായറാഴ്ച വൈകിട്ട് തന്നെ ആദി തിരികെ കോളേജിലേക്ക് പോയി.. അത് വരെ ആദിയെ ചുറ്റിപ്പറ്റിയൊക്കെ തന്നെ റിഹാൻ നിന്നു… കഴിവതും ഓരോ തമാശകൾ ഒക്കെ പറഞ്ഞു സന്തോഷിപ്പിക്കാൻ ശ്രമിച്ചു കൊണ്ട്.. ചിലപ്പോഴൊക്കെ അവൻ അതിൽ വിജയിക്കുകയും ചെയ്തു… ഫിദയുടെ ഓർമ്മകൾ വിട്ട് ചില സന്ദർഭങ്ങളിൽ റിഹുവിന്റെ തമാശകളിൽ ആദി അലിഞ്ഞു ചേർന്നിരുന്നു….. ……………………………….❣️❣️❣️

ആദി തിരിച്ചു കോളേജിലേക്കു പോയിട്ട് രണ്ടാഴ്ചയോളം കഴിഞ്ഞു… റിഹാൻ അവന്റെ പഠനത്തിരക്കിലുമായി… റിഹാൻ പഠിക്കുന്ന കോളേജിൽ നിന്നും ഒരു ഇന്റർ കോളേജിയേറ്റ് ക്വിസ് കോമ്പറ്റിഷനിൽ പങ്കെടുക്കാൻ അവന് ആലപ്പുഴയിലുള്ള ഒരു കോളേജിൽ ചെല്ലേണ്ടതായി വന്നു… പല ജില്ലകളിലെ പല കോളേജുകളിൽ നിന്നും അവരവരുടെ കോളേജിനെ പ്രതിനിധീകരിച്ചു കുട്ടികൾ എത്തിച്ചേർന്നിട്ടുണ്ടായിരുന്നു…..

ക്വിസ് തുടങ്ങുന്നതിനു മുൻപായി പങ്കെടുക്കുന്നവർക്ക് ഇരിക്കാനായുള്ള ഹാളിൽ ഇരിക്കുകയായിരുന്നു എല്ലാവരും… എതിർവശത്തിരുന്ന സുന്ദരിയായ ഒരു പെൺകുട്ടിയെ എവിടെയോ കണ്ടു മറന്ന പോലെ തോന്നി റിഹാന്… അവൾടെ കഴുത്തിൽ ഇട്ടിരുന്ന ഐഡി ടാഗിലേക്ക് അവൻ സൂക്ഷിച്ചു നോക്കി… “എവിടെ.. കുരിപ്പൊന്നു അടങ്ങിയിരുന്നിട്ട് വേണമല്ലോ പേരൊന്നു വായിച്ചെടുക്കാൻ.. “അവൻ വീണ്ടും വീണ്ടും അതിലേക്കു സൂക്ഷിച്ചു നോക്കി… ആഹ്…

ആളിന് … അനങ്ങാതെ ഇരിപ്പുണ്ട് …ഒന്ന് വായിച്ചു നോക്കാം.. അവൻ തല ഉയർത്തി അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി… റിഹാൻ ചമ്മിപ്പോയി… അവൾ തന്നെ തന്നെ നോക്കിയിരിക്കുന്നു… അവൻ അവളെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു… മുഖത്തൂറി വന്ന ചിരി പുറമെ കാണിക്കാതെ അവൾ നോട്ടം മാറ്റിക്കളഞ്ഞു… വലിയ കലിപ്പില്ല എന്ന് തോന്നിയത് കൊണ്ട് റിഹാൻ അവളുടെ തൊട്ടടുത്തുള്ള ഒഴിഞ്ഞ സീറ്റിൽ ചെന്നിരുന്നു…

“ഹൈ… ഞാൻ റിഹാൻ.. എനിക്ക് തന്നെ എവിടെയോ കണ്ടു നല്ല പരിചയമുണ്ട്… പക്ഷെ എവിടെ വെച്ചാണെന്ന് ഒരു പിടിയും കിട്ടുന്നില്ല.. അതാ ടാഗിലെ പേര് വായിക്കാൻ ശ്രമിച്ചത്… ” “എനിക്ക് പരിചയമൊന്നും തോന്നുന്നില്ല..” അവൾ തിരിഞ്ഞിരുന്നു…. “എടൊ.. തനിക്ക് ഒന്ന് പേര് പറയാവോ.. “അവൻ വീണ്ടും അവളോട്‌ ചോദിച്ചു… “ദേ നോക്ക്…” അവൾ ടാഗ് അവന്റെ നേരെ നീട്ടിപ്പിടിച്ചു… അവനാ പേരിലേക്ക് നോക്കി “നിദാ ഫാത്തിമ ” 1st B.sc കെമിസ്ട്രി ആ പേര് അവനിൽ ഫിദയുടെ പേരിന്റെ ഓർമ ഉണർത്തി…

ആദീക്കയുടെ ഫോണിൽ എത്രയോ ഫോട്ടോകൾ കണ്ടിരിക്കുന്നു ഫിദ ചേച്ചിയുടെ… അതേ മുഖം… അത്രയും പോക്കമില്ല… നിറവുമില്ല… പക്ഷെ ആ മുഖം തന്നെ… തന്നെയുമല്ല ഫിദച്ചേച്ചിക്ക് ഒരു അനിയത്തി ആണ് ഉള്ളതെന്ന് ആദീക്കാ പറഞ്ഞു കേട്ടിട്ടുണ്ട്… അപ്പോൾ അത്‌ ഇത് തന്നെ… അവന്റെ മുഖത്തെ ചിരിയും സന്തോഷവും കണ്ടു നിദ ചോദിച്ചു… “എന്തേ.. എന്തുപറ്റി… വല്ല പരിചയവുമുണ്ടോ? “അവൾ ഒന്നാക്കി ചോദിച്ചു.. “ഉണ്ടല്ലോ ആളെ പിടികിട്ടിയല്ലോ…”അവൻ വീണ്ടും ചിരിച്ചു… ”

ഫിദ ചേച്ചിടെ അനിയത്തി ആണല്ലേ… നല്ല സാമ്യമുണ്ട് രണ്ടു പേരും തമ്മിൽ.. “അവൻ പറഞ്ഞു… “ഫിദൂത്തയെ അറിയുമോ “അവൾ ആശ്ചര്യത്തോടെ ചോദിച്ചു… “ഞാൻ ആദിലിന്റെ അനിയനാണ്… ആദിൽ സൽമാൻ സുൽത്താന്റെ… ” “ആരുടെ…? “അവൾ മനസിലാവാത്ത പോലെ അവനെ നോക്കി… “ആദിലിന്റെ… ആദിയുടെ… “അവൻ തിരുത്തി പറഞ്ഞു.. “ഓഹ്… ആദീക്കയുടെയോ… അറിയാം ഇക്കാ പറഞ്ഞിട്ടുണ്ട്… റിഹു.. അല്ലേ… “അവൾ ഒന്നുകൂടി ഉറപ്പിക്കാനായി അവന്റെ ഐഡി ടാഗിലേക്ക് നോക്കി…

“ദാ… നല്ല പോലെ നോക്കിക്കോ… “അവൻ ടാഗ് ഉയർത്തിപ്പിടിച്ചു അവളെ കളിയാക്കി കൊണ്ട് പറഞ്ഞു… കുറച്ചു സമയത്തിനുള്ളിൽ തന്നെ അവർ നല്ല സൗഹൃദത്തിലായി… ക്വിസ് ഒക്കെ കഴിഞ്ഞ് പോരാനിറങ്ങിയപ്പോൾ അവൻ ചുറ്റും നോക്കി… അവളോടൊന്നു പറഞ്ഞിട്ട് പോരാൻ…. കോളേജിന് മുന്നിലെ തണൽ വൃക്ഷ ചുവട്ടിൽ അൽപനേരം നിന്നപ്പോൾ ദൂരെ നിന്നും അവൾ നടന്നു വരുന്നത് കണ്ടു.. അടുത്തെത്താറായപ്പോൾ ആണ് അവനത് ശ്രദ്ധിച്ചത്… അവളുടെ കാലിനുള്ള ആ വൈകല്യം…

ചെറിയ മുടന്തുണ്ട് ആൾക്ക്… ഫിദുവിന്റെ അനിയത്തിയുടെ കാൽ വയ്യാത്തതാണ് എന്ന് മുൻപേപ്പോഴോ ആദീക്കാ പറഞ്ഞിട്ടുണ്ട് എന്നവൻ ഓർത്തു.. “റിഹു.. പോകാറായില്ലേ… “നിദയുടെ ചോദ്യത്തിന് മറുപടി പറയാതെ അവളെ നോക്കി നിന്ന അവനോടു എന്ത് പറ്റി എന്നവൾ കൈ കൊണ്ട് ആംഗ്യം കാണിച്ചു ചോദിച്ചു… അവളുടെ റിഹു എന്ന വിളിയിൽ ചുറ്റിപ്പറ്റി കിടക്കുകയായിരുന്നു അവന്റെ മനസപ്പോൾ… വീട്ടിൽ മാത്രമേ ആ പേര് വിളിക്കാറുള്ളു…

ഒരുപക്ഷെ ആദീക്കാ തന്നെ ഇവരുടെയൊക്കെ മുൻപിൽ അവതരിപ്പിച്ചിരിക്കുന്നത് ഈ പേരിലാവും അവൻ ഓർത്തു… “ഹലോ മാഷേ.. ഇവിടൊന്നുമല്ലേ.. “നിദ വീണ്ടും ചോദിച്ചു… “എനിക്ക് തന്റെ ഫോൺ നമ്പർ തരുവോ.. “പെട്ടെന്നായിരുന്നു റിഹാന്റെ ചോദ്യം.. ആദ്യമൊന്നു അമ്പരന്നെങ്കിലും നിദ ഫോൺ നമ്പർ നൽകി അവന്… അവളുടെ ഉറപ്പ് ആദി ആയിരുന്നു… ഒന്നുമില്ലെങ്കിലും ആദീക്കായുടെ അനിയനല്ലേ എന്ന് മാത്രമാണ് അവൾ ചിന്തിച്ചത്… അവിടെ പുതിയൊരു സൗഹൃദം ഉടലെടുക്കുകയായിരുന്നു…

കുറച്ചുനാളുകൾക്കുള്ളിൽ വളരെ അടുപ്പമുള്ള കൂട്ടുകാരായി മാറി അവർ… ഫിദയും ആദിയും അറിഞ്ഞിരുന്നു അവരുടെ സൗഹൃദം…. കാലം വീണ്ടും കൊഴിഞ്ഞു പോയി…മനസിനുള്ളിൽ പ്രണയത്തെ പൊതിഞ്ഞു വെച്ചു ആദി കാലത്തെ നോക്കി പുഞ്ചിരിച്ചു… ഫിദയുടെയും ആദിയുടെയും ഒക്കെ ഹൗസ് സർജൻസി കഴിഞ്ഞു ..ഒരാഴ്ച കൂടി എല്ലാവരും ഹോസ്റ്റലിൽ തന്നെ താങ്ങി.. പോരുന്നതിനു മുൻപ് തനുവിന്റെ വീട്ടിൽ തേജുവുമായി കൂടി ഒരിക്കൽക്കൂടി… വൈശുവിന്റെയും തേജുവിന്റെയും മോതിരമാറ്റം നടത്താനുള്ള ഒരുക്കത്തിലായിരുന്നു മുത്തശ്ശൻ…

കല്യാണം തനുവിന്റെ കഴിഞ്ഞേ ഉള്ളു .. ഒരു ഫോൺ വന്നിട്ട് മാറി നിന്നു സംസാരിച്ചു കൊണ്ട് നിന്നിരുന്ന ആദിയുടെ അടുത്തേക്ക് തനു ചെന്നു.. ചോദ്യ രൂപേണ അവളെ നോക്കിയ ആദിയോട് ഞാനൊരു കാര്യം ചോദിച്ചോട്ടെ എന്ന് തനു ചോദിച്ചപ്പോൾ അവനൊന്നു പകച്ചു… “എന്താ തനു.. ഒരു മുഖവുര.. നീ എന്താണെങ്കിലും പറയൂ… “ആദി അക്ഷമനായി.. “ആദി… നിനക്ക് ഫിദുവിനെ ഇഷ്ടമായിരുന്നു അല്ലേ… “അവളുടെ ആ ചോദ്യം ആദിയിൽ ഞെട്ടലുണ്ടാക്കി… “ഏയ്.. അങ്ങനൊന്നുമില്ല..

“പറഞ്ഞുകൊണ്ട് അവൻ ചുറ്റും നോക്കി… ഫിദു അടുത്തെങ്ങാനും ഉണ്ടോന്നറിയാൻ… കുറച്ചു മാറി വൈശുവിനും ഹർഷനുമൊപ്പം എന്തോ പറഞ്ഞു കൊണ്ട് നിൽക്കുകയായിരുന്നു അവൾ… “എനിക്ക് മനസിലായിട്ടുണ്ട് ആദി.. അത്‌… “തനു വീണ്ടും പറഞ്ഞു… “നിന്റെ നാവ് കൊണ്ട് ഒന്ന് കേൾക്കണമെന്ന് തോന്നി.. അതാ നിന്നോട് നേരിട്ട് ചോദിച്ചത്… ” “എല്ലാ ഇഷ്ടങ്ങളും നടക്കില്ലല്ലൊ തനു…കാലം ചിലത് നമ്മളെ കാണിച്ചു കൊതിപ്പിച്ചിട്ട്‌ മാറ്റാർക്കെങ്കിലും നൽകും…

അല്ലെങ്കിൽ നമ്മൾ കൊതിക്കുന്നത് തരാതെ മറ്റെന്തെങ്കിലും വെച്ചു നീട്ടിയിട്ട് ഇത് കൊണ്ട് തൃപ്തിപ്പെടാൻ പറയും… ആ ഓർമ്മകൾ മതി ജീവിക്കാൻ എന്ന് നമുക്ക് തോന്നും… പക്ഷെ ആ ഓർമകൾക്ക് മുന്നിൽ നമ്മൾ തോറ്റുപോകും… മരിക്കാതെ മരിക്കും… ഹൃദയം വിണ്ടുകീറി രക്തം കിനിയും… എങ്കിലും ഓർത്തു പോകും… ആ രക്തകിനിച്ചിലിലും നെഞ്ചിലൊരു ആനന്ദം തോന്നും ആ മുഖം ഓർക്കുമ്പോൾ… നൈമിഷികമാണ്.. എന്നാലും…

പിന്നീട് അതൊന്നുമല്ല സത്യം എന്ന് മനസ് അറിയിക്കുന്ന നേരം വീണ്ടും രക്തം പൊടിയാൻ തുടങ്ങും അതിങ്ങനെ തുടർന്ന് പോകുമായിരിക്കും ജീവിതത്തിൽ … “ആദി പറഞ്ഞു നിർത്തി.. “നിനക്ക് എങ്ങനെ കഴിയുന്നു ആദി… അവളുടെ തൊട്ടടുത്ത്.. ഇത്രയും ഇഷ്ടമുണ്ടായിട്ടും അത് ഒന്നറിയിക്കാൻ പോലും പറ്റാതെ… “തനു ഇടക്ക് വെച്ചു നിർത്തി… “ഒക്കെ പോട്ടെ.. ഞാൻ മറന്നോളാം.. അവൾ അറിയരുത് ഇത് ഒരിക്കലും.. ഫർദീൻ വരാറായി… അവരുടെ നിക്കാഹ് ഉണ്ടാകും ഉടനെ തന്നെ… ”

“നീയതിനു വരുമോ നിക്കാഹിന് ഇല്ലല്ലോ അല്ലേ…? ” നടന്നു നീങ്ങിയ ആദി ഒന്ന് തിരിഞ്ഞു നോക്കി തനുവിനെ… എന്നിട്ട് ഒരു ദീർഘനിശ്വാസം എടുത്തിട്ട് പറഞ്ഞു… “ഇല്ല… വരില്ല… ആവില്ല… എനിക്കത്‌ കണ്ടുനിൽക്കാൻ… ” തനു വേദനയോടെ ആദിയെ നോക്കി നിന്നു… ……………❣️ രണ്ടു മാസങ്ങൾ വീണ്ടും അടർന്നു മാറി… ആരോഗ്യമേഖലയിൽ പെട്ടെന്നുണ്ടായ ഒരു പ്രതിസന്ധി ഘട്ടത്തിൽ ഡോക്ടർമാരുടെ സേവനം അത്യന്താപേക്ഷിതമായി വന്നപ്പോൾ റിപ്പോർട്ട് ചെയ്ത ജൂനിയർ ഡോക്ടെർസിന്റെ ഒഴിവിലേക്കു അപേക്ഷിച്ച ആദിക്ക് ഡയറക്റ്റ് ഇന്റർവ്യൂ വഴി ഗവണ്മെന്റ് സർവീസിൽ ജോലി ലഭിച്ചു…

ബാക്കി എല്ലാവരും എംഡി എടുക്കാനായി തീരുമാനിച്ചു… ഫിദയുടെ കല്യാണം ആയതിനാൽ അതിനു ശേഷം തുടർ പഠനം മതി എന്നവൾ തീരുമാനിച്ചു… കല്യാണത്തിയതി നിശ്ചയിച്ചു കഴിഞ്ഞിരുന്നു ഇതിനോടകം… രണ്ടാഴ്‌ചകൂടി ഉണ്ട് നിക്കാഹിന്… ഫർദീനും അങ്കിളും ഇന്നെത്തും… നാട്ടിൽ… അങ്കിൾ ഫിദയെ കണ്ടിട്ടില്ലാത്തതിനാൽ നാളെ തന്നെ ഇരുവരും ചേർന്ന് അവളെ കാണാനായി ആലപ്പുഴക്ക് വരുന്നുണ്ട്…

രണ്ടു മൂന്ന് ദിവസം മുൻപ് തന്നെ ഫിദുവിന്റെ ഡാഡി എത്തിച്ചേർന്നിരുന്നു… ………..അവർ വരുന്ന ദിവസമെത്തി ഫർദീനെയും അങ്കിളിനെയും പ്രതീക്ഷിച്ചിരിക്കുകയാണ് ഫിദയും വീട്ടുകാരും…ഫർദീന്റെ ഒപ്പം കാറിൽ നിന്നിറങ്ങി അകത്തേക്ക് നടന്നു കയറിയ ആളെ കണ്ടു ഡാഡി ഒന്ന് സൂക്ഷിച്ചു നോക്കി…. ആ കണ്ണുകൾ കുറുകി വരുന്നത് കണ്ട ഫർദീന്റെ അങ്കിൾ നൗഷാദിന്റെ മുഖത്ത് ഭയം നിഴലിച്ചു…..

തുടരും 💕dk….. ©Divya Kashyap

സുൽത്താൻ : ഭാഗം 14