Saturday, January 18, 2025
GULFLATEST NEWS

കുവൈറ്റിലെ തെരുവുകൾക്ക് ഇനി പേരുകളില്ല പകരം നമ്പർ

കുവൈറ്റ്: ഭരണാധികാരികളുടെയും, സാഹോദര്യ സൗഹൃദ രാജ്യങ്ങളിലെ ഭരണാധികാരികളുടെയും പേരുകൾ ഒഴികെ രാജ്യത്തെ തെരുവുകൾക്കും റോഡുകൾക്കും പേരിടുന്നത് നിർത്തിവയ്ക്കാനും പകരം നമ്പർ നൽകാനും കുവൈറ്റ് മന്ത്രിസഭ തീരുമാനിച്ചു. പുതിയ തെരുവുകളുടെയും റോഡുകളുടെയും പേര് ഭരണാധികാരികളുടെ പേരല്ലാതെ മറ്റ് പേരിടാതിരിക്കാനും അവയുടെ നമ്പറിലേക്ക് പോകാനും നടപടി സ്വീകരിക്കാൻ നഗരസഭ മന്ത്രിയെ ചുമതലപ്പെടുത്താൻ മന്ത്രിതല സമിതി തീരുമാനിച്ചു. നിലവിലുള്ള തെരുവുകളുടെയും റോഡുകളുടെയും പേരുകൾ മാറ്റില്ലെന്നും പുതിയ തെരുവുകൾക്കും റോഡുകൾക്കും മാത്രമേ ഇത് ബാധകമാകൂവെന്നും റിപ്പോർട്ടുകൾ പറയുന്നു.