Sunday, January 19, 2025
Novel

സ്ത്രീധനം : ഭാഗം 5

എഴുത്തുകാരൻ: സജി തൈപ്പറമ്പ്

ദേ, ഇനി അനുപമയ്ക്കൊരു ചെറുക്കനെ കണ്ട് പിടിക്കണ്ടേ? അവൾക്ക് വയസ്സ് ഇരുപത്തിയൊന്ന് കഴിഞ്ഞു വിശ്വംഭരൻ കഞ്ഞി കോരിക്കുടിക്കുമ്പോൾ അടുത്തിരുന്ന ഭവാനിയമ്മ ചോദിച്ചു. ഉം ഞാനുമതാലോചിച്ചു, മൂന്നാനോട് പറയാം, നല്ല ആലോചന വല്ലതുമുണ്ടെങ്കിൽ കൊണ്ട് വരാൻ, കൂലിപ്പണിക്കാരനാനെങ്കിലും കുഴപ്പമില്ല ,കുടുംബം നോക്കുന്ന നല്ല ഉത്തരവാദിത്വമുള്ളവനായിരിക്കണമെന്ന് പ്രത്യേകം പറയണം, അല്ലാതെ, നിരുപമയുടെ ഭർത്താവ് മനോജിനെ പോലെ ,ലക്ഷങ്ങള് കൊണ്ട് തൊലയ്ക്കുന്ന ബിസിനസ്സ്കാരനെയൊന്നും നമുക്ക് വേണ്ട അതിന് കൂലി പണിക്കാരനെ ആർക്ക് വേണം ,

എൻ്റെ മോള് നല്ല വിദ്യാഭ്യാസമുള്ളവളാ ,എന്നെങ്കിലും അവൾക്കൊരു ഉദ്യോഗം കിട്ടും ,അത് കൊണ്ട് അവളെ ഒരു സർക്കാർ ജോലിക്കാരന് മാത്രമേ ഞാൻ കൊടുക്കു എടീ ഭവാനീ… ഒരു സർക്കാർ ജോലിക്കാരനെ വേണമെങ്കിൽ അത് പോലെ സത്രീധനവും കൊടുക്കണം, അറിയാമോ? അതൊക്കെ എനിക്കറിയാം, എൻ്റെ മോൾക്ക് ഞാൻ അൻപത് പവൻ്റെ സ്വർണ്ണം കരുതിവച്ചിട്ടുണ്ട്, പിന്നെ, ഒരു അഞ്ച് ലക്ഷം രൂപ കൂടി വേണ്ടിവരും, അത് നമുക്ക് നീരജിനെ കൊണ്ട് ലോണെടുപ്പിക്കാം അൻപത് പവൻ്റെ സ്വർണ്ണമോ ?

ഞാനറിയാതെ അത്രയും സ്വർണ്ണം നീയെങ്ങനെ ഒപ്പിച്ചു ? അത് പിന്നെ ,നീരജിന് സ്ത്രീധനം കിട്ടിയ സ്വർണ്ണമുണ്ടല്ലോ ? ഞാനതിൻ്റെ കാര്യമാ പറഞ്ഞത് എടീ .. അത് രാധികയ്ക്ക് അവളുടെ അച്ഛൻ കൊടുത്തതല്ലേ? ഇപ്പോൾ തന്നെ നമ്മളതിൽ നിന്ന് കുറച്ചെടുത്തിട്ടുണ്ട് ,ഇനിയും അതീന്ന് കയ്യിട്ട് വാരുന്നത് ശരിയല്ല നിങ്ങളൊന്ന് മിണ്ടാതിരിക്ക് മനുഷ്യാ .. അല്ലാതെ പിന്നെ, മോളെ കെട്ടിച്ച് വിടാൻ ,നിങ്ങള് വല്ലതും സമ്പാദിച്ച് വച്ചിട്ടുണ്ടോ? രണ്ട് പെൺമക്കളെ ജനിപ്പിച്ചു എന്നല്ലാതെ, അവരുടെ ഭാവി ഭദ്രമാക്കാൻ ഒരു രൂപ പോലും നിങ്ങള് കരുതിവച്ചിട്ടില്ലല്ലോ?അപ്പോൾ പിന്നെ,

അഭിപ്രായം പറയാതെ അവിടെയെങ്ങാനും അടങ്ങിയിരുന്നോണം, ഞാനെങ്ങെനെയെങ്കിലും അവളെ കെട്ടിച്ച് വിട്ടോളാം ഭവാനിയമ്മ ആക്രോശിച്ചപ്പോൾ വിശ്വംഭരൻ മൗനം പാലിച്ചു. ഇതിനിടയ്ക്ക് നിരുപമയുടെ പ്രസവം കൂടി കഴിഞ്ഞപ്പോൾ, രാധികയുടെ ജോലി ഭാരം കൂടി. ഒരു ദിവസം ,നിരുപമയുടെ മുറിയിൽ നിന്നും, കഴുകാനുള്ള മുഷിഞ്ഞ തുണികളെടുക്കാനായി വരുമ്പോൾ, കട്ടിലിൽ കിടന്ന് കരയുന്ന കുഞ്ഞിനെ കണ്ട രാധിക, അവനെയെടുത്ത് മാറോട് ചേർത്ത് പിടിച്ച് താരാട്ട് പാടി കൊടുത്തു. ഈ സമയത്ത്, കുളി കഴിഞ്ഞ് വന്ന നിരുപമ, രാധികയുടെ കൈയ്യിൽ നിന്നും കുഞ്ഞിനെ ബലമായി പിടിച്ച് വാങ്ങി.

നീയെന്തിനാ കുഞ്ഞിനെയെടുത്തത് ? അത് നിരുപമേ.., ഞാൻ അഴുക്ക് തുണികളെടുക്കാൻ വന്നപ്പോൾ അവൻ നല്ല കരച്ചിലായിരുന്നു അതിന്, അമ്മയെ വിളിച്ചാൽ പോരായിരുന്നോ?രാധിക എൻ്റെ കുഞ്ഞിനെ എടുക്കുന്നത് എനിക്കിഷ്ടമല്ല ,ഇനി ഇതാവർത്തിക്കരുത് മുഖത്തടിച്ചത് പോലെ നിരുപമ അത് പറഞ്ഞിട്ട് ,കുഞ്ഞുമായി അടുക്കളയിലേക്ക് പോയപ്പോൾ, രാധികയുടെ നെഞ്ച് പിടഞ്ഞു പോയി. പ്രസവിക്കാത്ത തന്നെ ,ഇനി എല്ലാവരും ഒരു ശത്രുവിനെ പോലെ മാത്രമേ കാണുകയുള്ളു എന്ന ചിന്ത, രാധികയെ വല്ലാതെ തളർത്തിക്കളഞ്ഞു. അന്ന് വൈകിട്ട് നീരജ് വീട്ടിലേക്ക് വന്നതും, അവളുടെ ആധി കൂട്ടുന്ന ഒരു വിഷയവുമായിട്ടായിരുന്നു.

രാധികേ.. ഇപ്പോൾ ഓഫീസിലുള്ളവരും ചോദിച്ച് തുടങ്ങി, കല്യാണം കഴിഞ്ഞിട്ട് ഒന്നാം വാർഷികമാകാൻ പോകുന്നല്ലോ ?ഭാര്യക്ക് വിശേഷമൊന്നുമില്ലേ എന്ന്? ഏട്ടന് പറയാമായിരുന്നില്ലേ? നമ്മൾ ഉടനെ കുട്ടികൾ വേണ്ടെന്ന് വച്ചിരിക്കുവാന്ന് അത് പറഞ്ഞ് വേണമെങ്കിൽ, അവരുടെ വായടപ്പിക്കാം, പക്ഷേ സത്യമതല്ലല്ലോ? ഞാൻ പറയുന്നത് നമുക്കൊരു ഗൈനക്ഡോക്ടറെ കാണാമെന്നാണ് നീരജ് പറഞ്ഞത് കേട്ട്, താൻ ഭൂമിക്കടിയിലേക്ക് ഒന്ന് താഴ്ന്ന് പോയിരുന്നെങ്കിൽ, എന്നവളാശിച്ച് പോയി . കുറച്ച് നാള്കൂടി നോക്കാം നീരജേട്ടാ ..

എന്നിട്ട് നമുക്ക് ഡോക്ടറെ കാണുന്നതിനെ കുറിച്ചാലോചിക്കാം, പോയി ഫ്രഷായിട്ട് വാ, ഞാൻ പോയി ചായ എടുത്തിട്ട് വരാം നീരജിൻ്റെ മുൻപിൽ നിന്ന് എങ്ങോട്ടെങ്കിലും ഓടിയൊളിക്കാൻ അവളാശിച്ച് പോയി. പിറ്റേന്ന്, ഉച്ചയൂണും കഴിഞ്ഞ് മറ്റുള്ളവരൊക്കെ മയങ്ങാൻ കയറിയ തക്കം നോക്കി ,രാധിക അമ്മയെ ഫോണിൽ വിളിച്ചു. ങ്ഹാ മോളേ… എത്ര ദിവസമായി വിളിച്ചിട്ട് ,പറയ് എന്താ വിശേഷം? നീരജ് തന്നോട് ഡോക്ടറെ കാണാൻ പോകുന്ന കാര്യം പറഞ്ഞെന്നും, താനിനി എന്ത് ചെയ്യുമെന്നും വിതുമ്പി കൊണ്ട് രാധിക അമ്മയോട് ചോദിച്ചു. മോള് വിഷമിക്കാതെ, എന്തായാലും ഇത്രയൊക്കെ ആയില്ലേ?

കഴിയാവുന്നിടത്തോളം നമുക്ക് പിടിച്ച് നില്ക്കാം, ഞാൻ നിൻ്റെ ഷീജയാൻ്റിയെ ഒന്ന് വിളിച്ച് സംസാരിക്കാം, അവളും ഒരു ഗൈനക്കോളജിസ്റ്റാണല്ലോ? അവൾക്ക് നിൻ്റെ എല്ലാ കാര്യങ്ങളുമറിയാമല്ലോ ?അവള് വേണ്ടത് പോലെ ചെയ്തോളും ,നിങ്ങള് സൗകര്യം പോലെ, അവളുടെ ക്ളിനിക്കിൽ ചെന്നാൽ മാത്രം മതി ഉം ശരിയമ്മേ .. അച്ഛനെ തിരക്കിയെന്ന് പറഞ്ഞേക്ക് ശരി മോളേ … അമ്മയോട് സംസാരിച്ച് കഴിഞ്ഞപ്പോൾ, രാധികയ്ക്ക് തെല്ലാശ്വാസമായി. നീരജ് വന്നപ്പോൾ, പിറ്റേന്ന് ഡോക്ടറെ കാണാൻ പോകാമെന്ന് അവൾ അവനോട് പറഞ്ഞു.

പിറ്റേന്ന് ഉച്ചകഴിഞ്ഞ് ,ലീവെടുത്തിട്ട് നീരജ് രാധികയുമായി ഷീജയാൻ്റിയുടെ ക്ളിനിക്കിൽ ചെന്നു. നീരജിനെയും, രാധികയെയും ഡോക്ടർ നിറപുഞ്ചിരിയോടെ സ്വീകരിച്ചിരുത്തി . പറയൂ രാധികേ… എന്തൊക്കെയുണ്ട് വിശേഷങ്ങൾ? വിശേഷങ്ങളൊന്നും ഇത് വരെ ആയിട്ടില്ല ആൻ്റീ …അതാ ഞങ്ങളിങ്ങോട്ട് വന്നത് ഓഹ് ഐസീ .. അതിന് നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ടിപ്പോൾ പത്ത് മാസമായിട്ടുണ്ട് അല്ലേ? അതേ ആൻറീ… ആൻറിക്ക് നല്ല ഓർമ്മശക്തിയാണല്ലോ? അത് പിന്നെ, എനിക്ക് മറക്കാൻ പറ്റുമോ ?നമ്മുടെ കുടുംബക്കാരുടെ കൂട്ടത്തിൽ ഏറ്റവുമധികം ആർഭാടമായി നടത്തിയ ഒരു കല്യാണമല്ലായിരുന്നോ,

നിങ്ങളുടെ അത് കേട്ട് രാധികയുടെ മുഖത്ത് നിരാശ പടർന്നു. ങ്ഹാ അതൊക്കെ പോട്ടെ ,ഈ പത്ത് മാസമെന്ന് പറയുന്നത് അത്ര വലിയ കാലയളവൊന്നുമല്ല, എങ്കിലും നിങ്ങള് വന്ന സ്ഥിതിക്ക് രണ്ട് പേരെയും മൊത്തത്തിലൊന്ന് ചെക്കപ്പ് ചെയ്ത് കളയാം ,അയ്യോ നീരജിന് ചെക്കപ്പില്ലാട്ടോ ,ചില ലാബ് ടെസ്റ്റുകളുണ്ട്, അതൊക്കെ ഇവിടെ തന്നെ ചെയ്യാം ,നീരജ് കുറച്ച് നേരം പുറത്തേക്കിരിക്കു ,രാധികയെ പരിശോധിച്ചിട്ട് ഞാൻ വിളിക്കാം ഏതാണ്ട് അരമണിക്കൂറിന് ശേഷം, പുറത്ത് കാത്തിരുന്ന നീരജിനെ ഡോക്ടർ അകത്തേയ്ക്ക് വിളിച്ചു. സീ.. നീരജ് ,സ്കാനിങ്ങിൽ രാധികയ്ക്ക് നഗറ്റീവായിട്ടൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല,

ഇനി ഒന്ന് രണ്ട് ടെസ്റ്റുകളുടെ റിസൾട്ട് കൂടി വരാനുണ്ട് ,ഒരു കാര്യം ചെയ്യ് നീരജിൻ്റെ ടെസ്റ്റിനള്ള ചീട്ട് ഞാൻ തരാം, അതുമായി അങ്ങേയറ്റത്തുള്ള ലാബിൽ ചെന്നാൽ മതി ഡോക്ടർ കൊടുത്ത കുറിപ്പുമായി നീരജ് ലാബിലേക്ക് നടക്കുമ്പോൾ രാധിക വേദനയോടെ നോക്കി നിന്നു. രണ്ട് ദിവസം കഴിഞ്ഞേ റിസൾട്ട് കിട്ടുകയുള്ളു എന്നറിഞ്ഞ അവർ, ആൻ്റിയോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് മടങ്ങി. ങ്ഹാ, രാധികേ.. ഞാനിന്ന് ഓഫീസിൽ നിന്ന് നേരത്തെ വരാം, നമുക്ക് ഡോക്ടറെ കാണാൻ പോകണ്ടേ? രാവിലെ ഓഫീസിലേക്കിറങ്ങുമ്പോൾ നീരജ് പറഞ്ഞു. ഓഹ് ഞാൻ വരുന്നില്ല ,

എട്ടൻ വൈകുന്നേരം വരുമ്പോൾ ആൻറിയെ കണ്ട് വിവരങ്ങൾ അറിഞ്ഞിട്ട് വന്നാൽ മതി ,നമ്മളൊരുമിച്ച് പോയാലും റിസൾട്ട് ഒന്ന് തന്നെയായിരിക്കുമല്ലോ ? രാധിക തമാശയെന്നോണം പറഞ്ഞു. ഹ ഹ ഹ അത് നീ പറഞ്ഞത് ശരിയാ ,എങ്കിൽ ശരി ഞാനിറങ്ങുന്നു. പതിവ് ചുംബനം നല്കി നീരജ് ഓഫീസിലേക്ക് പോകുന്നത് കണ്ട് രാധിക നെടുവീർപ്പിട്ടു. രാധികേ ..നീയവിടെ എന്തെടുക്കുവാ ഇങ്ങോട്ട് വന്ന് നിരുപമയ്ക്ക് കുളിക്കാനുള്ള വെള്ളം ചൂടാക്ക് ഭവാനിയമ്മയുടെ വിളി കേട്ട് രാധിക പെട്ടെന്ന് അടുക്കളയിലേക്ക് നടന്നു. വൈകുന്നേരം നീരജ് കയറി വരുമ്പോൾ, അയാളുടെ മുഖത്ത് ശോകം നിറഞ്ഞിരുന്നു. എന്ത് പറ്റി നീരജേട്ടാ..

എന്താ മുഖം വല്ലാതിരിക്കുന്നത്? രാധികേ … ഞാനൊരു കാര്യം പറഞ്ഞാൽ നീയെന്നെ വെറുക്കരുത് സങ്കടം കൊണ്ടയാളുടെ വാക്കുകൾ, തൊണ്ടയിൽ കുരുങ്ങിക്കിടന്നു. എന്തൊക്കെയാ നീരജേട്ടാ.. നിങ്ങള് പറയുന്നത്,എനിക്കൊന്നും മനസ്സിലാകുന്നില്ല? ഞാൻ റിസൾട്ട് വാങ്ങാൻ ആൻറിയുടെ ക്ളിനിക്കിൽ ചെന്നിരുന്നു ആണോ? എന്നിട്ട് എല്ലാം നോർമലല്ലേ? നിൻ്റെ റിസൾട്ടിൽ കുഴപ്പമൊന്നുമില്ല, പക്ഷേ.. എന്താ ഒരു പക്ഷേ ? എനിക്ക് …എനിക്ക്, കുട്ടികളുണ്ടാകാൻ സാധ്യത കുറവാണെന്ന് ആൻ്റി പറഞ്ഞു ങ്ഹേ, ആൻറി അങ്ങനെ പറഞ്ഞോ ? ഷീജയാൻ്റിയും നീരജിനോട് കളവ് പറഞ്ഞെന്ന് രാധികയ്ക്ക് മനസ്സിലായി.

അതേ രാധികേ .. നിനക്ക് ഞാനിപ്പോൾ ഒരു ബാധ്യതയായി തോന്നുന്നുണ്ടല്ലേ ?എന്നെ വെറുക്കല്ലേ രാധികേ.. നീയില്ലാതെ എനിക്ക് പറ്റില്ല, പ്ളീസ്… നീയെന്നെ വിട്ട് പോകരുത് എന്താ നീരജേട്ടാ… ഈ കാണിക്കുന്നത്, നിങ്ങള് കുടിച്ചിട്ടുണ്ടല്ലേ? അതേ രാധികേ.. വിഷമം സഹിക്കാൻ കഴിയാതെ, കല്യാണത്തിന് ശേഷം ഞാനാദ്യമായിന്ന് കുടിച്ചു വിഷമമോ, എന്തിന് ?എൻ്റെ നീരജേട്ടാ … മക്കളില്ലാത്ത എത്രയോ ഭാര്യാഭർത്താക്കൻമാർ സന്താഷത്തോടെ പരസ്പരം സ്നേഹിച്ച് ജീവിച്ചിക്കുന്നുണ്ടെന്നറിയാമോ?, നമ്മളും അത് പോലെ മരണം വരെ സന്തോഷത്തോടെ തന്നെ ജീവിക്കും , നിങ്ങളതൊന്നുമോർത്ത് വിഷമിക്കേണ്ട,

നീരജ് എവിടെയുണ്ടോ ?അവിടെ രാധികയുമുണ്ടാവും ,ശിവനും പാർവ്വതിയും പോലെ ,സുഖവും, ദു:ഖവും നമ്മളൊരുമിച്ചനുഭവിക്കും, അതെല്ലാം വിട്ടുകള, എന്നിട്ട് പോയി ഒന്ന് കുളിച്ചിട്ട് വാ ഉം ശരി ,നീയിവിടിരിക്ക് ഞാൻ കുളിച്ചിട്ട് വേഗം വരാം നിഷ്കളങ്കനായ ഒരു കുട്ടിയെ പോലെ ,തോർത്ത്മെടുത്ത് കൊണ്ട്, നീരജ് ബാത്റൂമിൽ കയറി ഡോറടച്ചപ്പോൾ, അത് വരെ അടക്കിപ്പിടിച്ചിരുന്ന, രാധികയുടെ സങ്കടങ്ങൾ, ഒരു വലിയ നിലവിളിയായ് പുറത്തേയ്ക്ക് വന്നെങ്കിലും, നീരജറിയാതിരിക്കാനായ് അവൾ വായ പൊത്തി പിടിച്ചു.

തുടരും

സ്ത്രീധനം : ഭാഗം 4