Tuesday, April 30, 2024
LATEST NEWSSPORTS

സുഭാ ഘോഷ് കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു; ഇനി റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്സിയിൽ

Spread the love

യുവതാരമായിരുന്ന സുഭാ ഘോഷ് കേരള ബ്ലാസ്റ്റേഴ്സ് വിടും. ഐ ലീഗ് ക്ലബ്ബായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്സിയാണ് താരത്തെ സ്ഥിരം കരാറിൽ വാങ്ങുക എന്നാണ് റിപ്പോർട്ടുകൾ. രണ്ട് സീസണുകൾക്ക് മുമ്പാണ് വിവാദ ട്രാൻസ്ഫറിലൂടെ സുഭാ ഘോഷ് മോഹൻ ബഗാനിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ബ്ലാസ്റ്റേഴ്സിന്‍റെ സീനിയർ ടീമിൽ അവസരം ലഭിക്കാത്തതിനാൽ കഴിഞ്ഞ സീസണിൽ അദ്ദേഹം ലോണിൽ പോയിരുന്നു.

Thank you for reading this post, don't forget to subscribe!

ലോണിൽ ഈസ്റ്റ് ബംഗാളിലേക്ക് പോയ അദ്ദേഹത്തിന് മൂന്ന് മത്സരങ്ങൾ മാത്രമേ കളിക്കാനുണ്ടായിരുന്നുള്ളൂ. സുഭ ഘോഷ് മുമ്പ് മോഹൻ ബഗാനോടൊപ്പം ഐ ലീഗിൽ കളിക്കുകയും ഐ-ലീഗ് കിരീടം നേടുകയും ചെയ്തിട്ടുണ്ട്. മോഹൻ ബഗാന്‍റെ യൂത്ത് ടീമുകളിലൂടെയാണ് 21 കാരനായ താരം വളർന്നത്.