Friday, April 19, 2024
GULFLATEST NEWS

എസ്എസ്എൽസി പരീക്ഷ; ഗൾഫിലെ സ്കൂളുകൾക്ക് മിന്നും ജയം

Spread the love

അബുദാബി: ഗൾഫിലെ സ്കൂളുകൾ എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന വിജയം നേടി. 9 കേന്ദ്രങ്ങളിലായി 571 പേർ പരീക്ഷയെഴുതിയതിൽ 561 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.

Thank you for reading this post, don't forget to subscribe!

വിജയശതമാനം 98.24 ആണ്. യു.എ.ഇ.യിൽ 102 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ പരീക്ഷയെഴുതിയ 119 വിദ്യാർത്ഥികളും വിജയിച്ചു. 22 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ പരീക്ഷയെഴുതിയ 31 വിദ്യാർത്ഥികളും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഇതിൽ 8 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ട്. ഉമ്മുൽഖുവൈനിലെ ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂളിൽ പരീക്ഷയെഴുതിയ 38 വിദ്യാർത്ഥികളും വിജയിച്ചു. ഇതിൽ 3 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ട്.