Wednesday, May 1, 2024
LATEST NEWS

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില കുറയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 160 രൂപ കുറഞ്ഞു. ഇതോടെ ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 37,960 രൂപയായി.

Thank you for reading this post, don't forget to subscribe!

22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 20 രൂപ കുറഞ്ഞു. ഇന്നലെ ഇത് 10 രൂപയായിരുന്നു കുറഞ്ഞത്. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന് 4745 രൂപയാണ് ഇന്നത്തെ വിപണി വില. 18 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞു. ഇന്ന് 15 രൂപയുടെ ഇടിവുണ്ടായി. 18 ഗ്രാം സ്വർണത്തിൻ 3,920 രൂപയാണ് ഇന്നത്തെ വിപണി വില. 

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. വെള്ളിയുടെ വില ഗ്രാമിന് 100 രൂപയായി തുടരുന്നു. സാധാരണ വെള്ളിയുടെ വില 66 രൂപയാണ്.