Tuesday, December 24, 2024
LATEST NEWSSPORTS

കേരളത്തിലേത് മികച്ച സ്റ്റേഡിയവും മികച്ച കാണികളും: സൗരവ് ഗാംഗുലി

തിരുവനന്തപുരം: കേരളത്തിലേത് മികച്ച സ്റ്റേഡിയവും മികച്ച കാണികളുമാണെന്ന് ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി. കേരളത്തെക്കുറിച്ച് എന്നും നല്ല ഓർമ്മകളാണുള്ളതെന്നും കേരളത്തിൽ നടന്ന ഒരു മത്സരത്തിലാണ് താൻ ആദ്യമായി ക്യാപ്റ്റനായതെന്നും ഗാംഗുലി പറഞ്ഞു. സഞ്ജു സാംസണ്‍ കഴിവുള്ള കളിക്കാരനാണ്. ഇന്ത്യൻ ടീമിന്‍റെ പദ്ധതികളിലദ്ദേഹം ഉണ്ട്. സഞ്ജു ഇപ്പോൾ ഏകദിന ടീമിന്‍റെ ഭാഗമാണ്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരം കാണാനെത്തിയ ഗാംഗുലി പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു കളിക്കുമെന്ന സൂചന ഗാംഗുലി നൽകി. രോഹന്‍ കുന്നുമ്മല്‍, ബേസില്‍ തമ്പി എന്നിവരെയും അദ്ദേഹം പ്രശംസിച്ചു. റൊട്ടേഷൻ പോളിസി അനുസരിച്ച് കേരളത്തിൽ കൂടുതൽ മത്സരങ്ങൾ കളിക്കുമെന്നും ഗാംഗുലി പറഞ്ഞു.