Friday, January 17, 2025
Novel

സ്മൃതിപദം: ഭാഗം 35

എഴുത്തുകാരി: Jaani Jaani

കല്യാണത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞ് ക്ലാസ്സിന് പോകാൻ നിന്ന ഐഷു രണ്ടാഴ്ചക്ക് ശേഷം ഇന്നാണ് ക്ലാസ്സിലേക്ക് പോകുന്നത്. കൈ പൊള്ളിയത് കൊണ്ട് കാർത്തി അവളെ കൊണ്ട് ഒരാഴ്ച കൂടി ലീവ് എടുപ്പിച്ചതാണ്. സുമ അവരുടെ കൂടെ ഉള്ളത് അവർക്ക് ഒരു ആശ്വാസം തന്നെയായിരുന്നു. കാർത്തിയും കിച്ചുവും സുമ ഒന്നും ചെയ്യേണ്ട എന്ന് പറഞ്ഞാലും അവരെ കൊണ്ട് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്ത് കൊടുക്കുംഅനുവും അവരുടെ കൂടെ ചെയ്യും മൂന്നാളും നല്ല ഉത്സാഹത്തോടെയാണ് ഓരോ ജോലി ചെയുന്നത് അതോണ്ട് തന്നെ അവർക്ക് ഒരു മടുപ്പും ഇല്ലായിരുന്നു. കിച്ചുവിനായിരുന്നു ഏറ്റവും സന്തോഷം കാരണം ഇത്രയും കാലമായിട്ടും ഇപ്പോഴാണ് അവൻ ഓരോന്നും ആസ്വദിക്കാൻ തുടങ്ങിയത് .

ഐഷുവിന്റെ കൈക്ക് ഇപ്പൊ നല്ല ബേധമുണ്ട് എല്ലാ പണിയും ഓരോന്നായി അവള് രണ്ട് ദിവസം മുന്നേ ചെയ്യാൻ തുടങ്ങിയിരുന്നു. പൊള്ളിയതൊക്കെ മാറിയെങ്കിലും അതിന്റെ പാടുകൾ അവിടെ തന്നെയുണ്ട് വെള്ള പാണ്ട് വന്നത് പോലെ വലത്തേ കൈ മുഴുവൻ അടയാളമാണ്. ആദ്യമൊക്കെ അങ്ങനെ കാണുമ്പോൾ ഐഷുവിന് വല്ലാത്ത സങ്കടമായിരുന്നു പിന്നെ പിന്നെ അതൊക്ക ശീലമായി. എന്തായാലും ആ പാടുകൾ പെട്ടെന്നൊന്നും മാറില്ല എന്ന് ഡോക്ടർ പറഞ്ഞിരുന്നു. ഒരു ദിവസം ഈ പാടുകൾ നോക്കി സങ്കടപ്പെടുമ്പോൾ കാർത്തിയുടെ കൈയിൽ നിന്ന് ഐഷുവിന് നല്ല വഴക്ക് കിട്ടി.

പിന്നെ അതിനെ പറ്റി ഒരു സംസാരം ഉണ്ടായിട്ടില്ല . ഐഷു ഇന്ന് മുതൽ കോളേജിൽ പോകാൻ തുടങ്ങുന്നത് കൊണ്ട് സുമയും അനുവും ഇന്ന് വീട്ടിലേക്ക് തിരിച്ചു പോകുമെന്ന് പറഞ്ഞിട്ടുണ്ട്. കിച്ചുവും ഐഷുവും ഒത്തിരി തവണ പോകേണ്ട എന്ന് പറഞ്ഞെങ്കിലും സുമ പോകണമെന്ന് ശാട്യം പിടിച്ചു. പിന്നീട ഐഷുവും നിർബന്ധിക്കാൻ പോയില്ല . അനുവിനായിരുന്നു ഒത്തിരി സങ്കടം കുഞ്ഞേച്ചിയെ മാത്രമല്ല ഇത്തവണ കാർത്തിയെയും കിച്ചുവിനെയും പിരിയുന്നതിൽ അവന് നല്ല വിഷമമുണ്ട്. സുമ രാവിലെ എല്ലാവരും കോളേജിൽ പോകാനുള്ള സമയത്ത് തന്നെ റെഡിയായി നിന്നിരുന്നു. അനു ബസിലും സുമയെ കാർത്തി ഐഷുവിനെയും കിച്ചുവിനെയും കോളേജിൽ ഇറക്കിയതിന് ശേഷം വീട്ടിൽ കൊണ്ടാക്കി.

ഐഷു കോളേജിൽ എത്തിയ ഉടനെ അഞ്ചു അവളുടെ അടുത്ത് വന്നു വിശേഷങ്ങൾ തിരക്കാൻ തുടങ്ങി. പൊള്ളിയ കാര്യമായൊക്കെ ഐഷു ഒരിക്കെ അഞ്ചു വിളിച്ചപ്പോൾ പറഞ്ഞിരുന്നു . അച്ചുവാണ് ചെയ്തതെന്ന് പറഞ്ഞിരുന്നില്ല പക്ഷെ കിച്ചു എല്ലാം പറഞ്ഞു കൊടുത്തിട്ടുണ്ട് ഏട്ടത്തിയമ്മേ എന്നാ ഞാൻ ക്ലാസിൽ പോകട്ടെ . ആ പിന്നെ വൈകുന്നേരം ഇവിടെ നിന്നാൽ മതി നമുക്ക് ഒന്നിച്ചു ബസിന് പോകാം ഓക്കേ ഹാ അപ്പൊ ബൈ അഞ്ചു ചേച്ചി എന്റെ ഏട്ടത്തിയമ്മക്ക് ഇത്തിരി റസ്റ്റ്‌ കൊടുക്ക് വന്നപ്പോൾ തൊട്ട് കളകളാന്ന് ആക്കുകയാ ടാ അഞ്ചു അവന് നേരെ കൈ ഓങ്ങിയതും കിച്ചു ഐഷുവിനെ നോക്കി കണ്ണിറുക്കി കാണിച്ച ഓടി പോയി .

ഐഷു നീ ഹാപ്പി അല്ലെ ഡാ എന്നെ കണ്ടിട്ട് എന്ത് തോനുന്നു ആകെ മൊത്തത്തിൽ ഒരു മാറ്റം മുഖത്തു ഇപ്പൊ നിറഞ്ഞ പുഞ്ചിരി മാത്രമേ കാണാനുള്ളൂ ഇപ്പോഴാണ് നിന്റെ കണ്ണുകൾക്ക് ഒരു ജീവൻ വച്ചത് നേരത്തെ ചോദിച്ചതിനുള്ള മറുപടി ഇനി ഞാൻ തരണോ വേണ്ടായേ അഞ്ചു തൊഴുതു കൊണ്ട് പറഞ്ഞു എന്നാ മോള് നടക്ക് അല്ല ടാ നോട്സ് ഒക്കെ എഴുതിയോ . ഹാ അതൊക്കെ കണ്ണേട്ടൻ എഴുതി തന്നു വലതു കൈ അല്ലെ അന്നേരം ഒന്നും ചെയ്യാൻ കഴിയില്ലല്ലോ കൈ നേരെയായതിന് ശേഷവും എന്നെ കൊണ്ട് കുറച്ചു മാത്രമേ എഴുതിച്ചിട്ടുള്ളു ബാക്കി ഏട്ടൻ തന്നെയാ എഴുതിയത് ഭാഗ്യവതി ഐഷു ഒന്നും മറുപടി പറയാതെ പുഞ്ചിരി തൂകി ക്ലാസ്സിലേക്ക് കയറി. ക്ലാസിൽ എല്ലാവരും ഐഷുവിനോട് കല്യാണം കഴിഞ്ഞതിനെ പറ്റിയൊക്കെ ചോദിക്കുന്നുണ്ട്.

ഐഷു പിന്നെ അധികം ആരോടും മിണ്ടാത്തത് കൊണ്ട് അധികം സംസാരമൊന്നും ഉണ്ടായില്ല. കല്യാണം വിളിക്കാത്തതിന് കുറെ പേര് പരാതിയും കൊണ്ട് വന്നിരുന്നു. ഹസ്ബന്റിന്റെ പേര് എന്താ ജോലി എന്താ വീട്ടിൽ ആരൊക്കെയാ ഉള്ളതെന്ന് ചോദ്യങ്ങളും ഉണ്ടായിരുന്നു കാർത്തിയെ പറഞ്ഞപ്പോൾ കുറച്ചു പേർക്കൊക്കെ മനസ്സിലായിരുന്നു. ഓട്ടോകാരനെയാണ് കെട്ടിയത് എന്ന് പറഞ്ഞപ്പോൾ ചിലർക്ക് പുച്ഛം ചിലർക്ക് സഹതാപം പക്ഷെ ഐഷു അതൊന്നും മൈൻഡ് ചെയ്തില്ല അവള് അപ്പോഴും കണ്ണേട്ടനുമായുള്ള നിമിഷങ്ങൾ ഓർക്കുകയായിരുന്നു. അഞ്ചു ഒന്ന് തട്ടിയപ്പോഴാണ് ക്ലാസ്സിൽ സർ വന്നത് പോലും അറിഞ്ഞത്. അതോണ്ട് സ്വപ്നം കാണൽ നിർത്തി ക്ലാസ്സിൽ ശ്രദ്ധിച്ചിരുന്നു.

വൈകുന്നേരം ഐഷു വന്നു കഴിഞ്ഞതിന് ശേഷമാണ് കിച്ചു കോളേജ് ഗേറ്റിന്റെ അവിടെ എത്തിയത്. അതിന് ശേഷമാണ് അഞ്ചു പോയത്. കിച്ചുവും ഐഷുവും ബസിലാണ് തിരിച്ചു വീട്ടിൽ എത്തിയത്, ബസ് ഇറങ്ങി കുറച്ചു നടക്കാനുണ്ട്. സ്റ്റോപ്പിന്റെ എതിർവശത്തായിട്ടാണ് ഓട്ടോ സ്റ്റാൻഡ്. ബസ് ഇറങ്ങിയ ഉടനെ ഐഷുവിന്റെ നോട്ടം അവിടേക്കാണ് പോയത്. പക്ഷെ കാർത്തി അവിടെ ഇല്ല എന്റെ ഏട്ടത്തിയമ്മേ ഏട്ടൻ ഏതെങ്കിലും ഓട്ടം കിട്ടിയിട്ടുണ്ടാവും ഐഷുവിന്റെ മുഖം മങ്ങിയത് കണ്ട് കിച്ചു ചിരിയോടെ പറഞ്ഞു അതിന് ഞാൻ ഐഷു ഒരു ചമ്മലോടെ അവനെ നോക്കി പറയാൻ തുടങ്ങി അയ്യോ എന്റെ ഏട്ടത്തിയമ്മ ഇങ്ങനെ ചമ്മി ബുദ്ധിമുട്ടേണ്ടട്ടോ ഞാൻ കണ്ടിരുന്നു ഏട്ടനെ നോക്കുന്നത് വേഗം നടക്ക് പോയിട്ട് എന്തേലും ഉണ്ടാക്കാം ഐഷു വേഗം ടോപ്പിക്ക് മാറ്റി .

ഇന്ന് ഇനി ഒന്നും ഉണ്ടാക്കേണ്ട എന്നെ പോലെ തന്നെ ഏട്ടത്തിയമ്മയും കോളേജിൽ നിന്ന് വരുന്നതല്ലേ സൊ നമുക്ക് അവൽ കുഴക്കാം ഓക്കേ ഹാ പഴവും പാലും പഞ്ചസാരയുമൊക്കെ ഇട്ട് കുഴച്ചു തരണേ ഷുവർ ഐഷു തംബ്സ് അപ്പ്‌ കാണിച്ചു പറഞ്ഞു . വീട്ടിൽ എത്തിയ ഉടനെ കിച്ചു ടിവിയും തുറന്നിരുന്നു. ഐഷു ബാഗ് റൂമിൽ കൊണ്ട് വച്ച ഉച്ചക്ക് കൊണ്ട് പോയ പാത്രവും എടുത്ത്, കിച്ചുവിന്റെ ബാഗിൽ നിന്നും പാത്രം എടുത്ത് അടുക്കളയിലേക്ക് നടന്നു. പാത്രം വേഗം കഴുകി വച്ചതിനു ശേഷം ചായക്ക് വെള്ളവും വച്ച അടിച്ചു വാരാൻ തുടങ്ങി. കിച്ചു പോയി കുളിച്ചിട്ട് വാ കുറച്ചു കഴിയട്ടെ .

വന്നു കേറിയപ്പോൾ തൊട്ട് ഇരിക്കാൻ തുടങ്ങിയതല്ലേ ടീവിയുടെ മുന്നിൽ ഇനി കുളിച്ചിട്ട് വാ പ്ലീസ് ഏട്ടത്തിയമ്മേ കുറച്ചു സമയം കൂടെ ഒരു പ്ലീസുമില്ല ചെല്ല് ഹും കിച്ചു സോഫയിൽ റിമോട്ട് എറിഞ്ഞു ഐഷുവിനെ നോക്കി മുഖവും വീർപ്പിച്ചു ബാഗ് എടുത്ത് റൂമിലേക്ക് നടന്നു ഐഷു ഒരു ചിരിയോടെ അവന്റെ പോക്കും നോക്കി നിന്ന് അവളുടെ ജോലി തുടർന്നു. കിച്ചു വാ ചായ കുടിക്കാം കുളിച്ചു വന്നു മൈബൈലിൽ കുത്തുന്ന കിച്ചുവിനെ വിളിച്ചു . അതിന് ഏട്ടൻ വന്നില്ലല്ലോ നമ്മള് എന്നും ഏട്ടൻ വന്നിട്ടല്ലേ കുടിക്കുന്നെ ഏട്ടൻ ഇപ്പൊ വിളിച്ചിരുന്നു വൈകുമെന്ന് പറഞ്ഞു ഏതോ ദൂരെയുള്ള ഓട്ടമാണ് കിട്ടിയത് ആണോ അപ്പൊ ഇന്ന് ബിരിയാണി കിച്ചു സന്തോഷത്തോടെ പറഞ്ഞു അതെന്താ ഐഷു ഒന്നും മനസിലാവാതെ ചോദിച്ചു .

ഏട്ടന് ലോങ്ങ്‌ ട്രിപ്പ്‌ ഒക്കെ കിട്ടിയാൽ അന്ന് വൈകുന്നേരം ബിരിയാണി ഉറപ്പാണ് ആണോ അപ്പൊ രാത്രിയത്തേക്ക് ചോറ് വെക്കണ്ടേ വേണ്ട ഏട്ടത്തിയമ്മേ ഇന്ന് എന്തായാലും ഏട്ടൻ ബിരിയാണി കൊണ്ട് വരും ഉറപ്പാണല്ലോ നീ ഒരാള് പറഞ്ഞത് കൊണ്ട ഞാൻ ചോറ് വെക്കുന്നില്ല കേട്ടല്ലോ കൊണ്ട് വന്നില്ലേൽ മൂന്നാളും പട്ടിണി കിടക്കേണ്ടി വരും ഡോണ്ട് വറി ഏട്ടത്തിയമ്മേ ഏട്ടൻ എന്തായാലും കൊണ്ട് വരും ഹ്മ്മ് എന്ന് വാ ചായ കുടിക്ക് ഐഷു അവനുള്ള ചായയും അവൽ കുഴച്ചതും അവന് എടുത്ത് കൊടുത്തു ഏട്ടത്തിയമ്മേ ഞാൻ ഗ്രൗണ്ട് വരെ പോയിട്ട് വരാം . ചായ കുടിച്ചതിന് ശേഷം കിച്ചു പറഞ്ഞു സന്ധ്യക്ക്‌ മുന്നേ വരണം ആ പെട്ടെന്ന് വരും കാർത്തി വരുമ്പോൾ ഐഷുവും കിച്ചുവും പുറത്തിരുന്നു എന്തോ എഴുതുകയാണ് ഇടക്ക് ഐഷു കിച്ചുവിന്റെ ചെവിയിലും പിടിക്കുന്നുണ്ട് ആ ഏട്ടത്തിയമ്മേ വേദനിക്കുന്നു കിച്ചു അത് വിളിച്ചു കൂവിയപ്പോഴേക്കും ഓട്ടോയുടെ സൗണ്ട് കേട്ട് രണ്ട് പേരും എഴുന്നേറ്റു .

എന്താ പരിപാടി എഴുതുവാണോ കാർത്തി ഓട്ടോയിൽ നിന്ന് ഇറങ്ങി ചാവി ഐഷുവിന്റെ കൈയിൽ കൊടുത്തു കൊണ്ട് ചോദിച്ചു ഏട്ടാ ദേ ഈ ഏട്ടത്തിയമ്മ എന്റെ ചെവി പിടിച്ചു തിരിച്ചു കിച്ചു കുഞ്ഞു കുട്ടികൾ പരിഭവം പറയുന്നത് പോലെ പറഞ്ഞു അവൻ പറയുന്നത് ഐഷു ചിരിയോടെ കേട്ട് നിന്നു ഐഷു ചിരിക്കുന്നത് കണ്ട് കിച്ചു അവളെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു നീ എന്റെ അനിയനെ അടിച്ചോടോ . കണ്ണേട്ടന്റെ അനിയനെ അടിച്ചില്ല ഞാൻ എന്റെ അനിയനെയാ അടിച്ചേ അല്ലെ കിച്ചു ഐഷു പറയുന്നത് കേട്ട് കിച്ചു കണ്ണനെ നോക്കി അതെന്ന് തലയാട്ടി ആ ഇപ്പൊ വാദി പ്രതിയാവുമല്ലോ കാർത്തി രണ്ട് കൈയും ഇടുപ്പിൽ കുത്തി കൊണ്ട് ചോദിച്ചു പിന്നല്ലാതെ ഏട്ടനോട് ആരാ പറഞ്ഞെ അങ്ങനെ പറയാൻ ഞാൻ നിങ്ങളുടെ രണ്ട് പേരുടെയും അനിയൻ അല്ലെ അതോണ്ട് നമ്മുടെ അനിയൻ എന്നല്ലേ പറയേണ്ടത് കിച്ചു വലിയൊരു കാര്യം പറഞ്ഞത് പോലെ രണ്ട് പേരെയും നോക്കി .

ഐഷുവിന് ചിരി വന്നെങ്കിലും അത് കടിച്ചു പിടിച്ചു കിച്ചുവിന്റെ കൂടെ നിന്നു ഓ ഇനി ഞാൻ പറയില്ലേ അല്ല എന്തിനാ നമ്മുടെ അനിയന്റെ ചെവി പിടിച്ചു തിരിച്ചത് അത്.. ഇനി അതിനെ കുറിച്ചുള്ള ഡിസ്കഷൻ ഒന്നും വേണ്ട പ്രശ്‌നം കോംപ്രമൈസ്‌ ചെയ്തിരിക്കുന്നു ഐഷുവിനെ പറയാൻ സമ്മതിക്കാതെ കിച്ചു പെട്ടെന്ന് പറഞ്ഞു . കാർത്തി അത് കേട്ട് അവന്റെ തോളിലൂടെ കൈ ഇട്ട് അകത്തേക്ക് നടന്നു ഒന്നുമില്ലാതെ നിന്റെ ഏട്ടത്തി ചെവിയിൽ പിടിക്കില്ല എന്ന് എനിക്ക് അറിയാം കേട്ടോ കാർത്തി പറയുന്നത് കേട്ട് കിച്ചു അവനെ നോക്കി ഒന്ന് ഇളിച്ചു മര്യാദക്ക് പഠിച്ചു നല്ല മാർക്കോടെ പാസ്സ് ആവണം അല്ലെങ്കിൽ കാർത്തി ഒരു വിരട്ടലോടെ പറഞ്ഞു ഓ കേട്ടെ 🙏

കിച്ചു കൈ കൂപ്പി അല്ല ഏട്ടാ ബിരിയാണി കൊണ്ട് വന്നില്ലേ . ബിരിയാണിയോ എന്ത ബിരിയാണി കാർത്തിയുടെ ചോദ്യം കേട്ട് ഐഷു കിച്ചുവിനെ നോക്കി അവൻ പറഞ്ഞത് കൊണ്ട് രാത്രിയതേക്ക് ചോറ് ആക്കിയില്ല ദേ ഏട്ടാ ചുമ്മാ കളിക്കല്ലേ ഇന്ന് ലോങ്ങ്‌ ട്രിപ്പ്‌ കിട്ടിയത് അല്ലെ . അതുകൊണ്ട് ഏട്ടൻ എന്നും ബിരിയാണി കൊണ്ട് വരുന്നത് അല്ലെ അത് ഞാൻ മറന്നു കാർത്തി തലയിൽ കൈ വച്ചു പറഞ്ഞു . കിച്ചു മുഖം വീർപ്പിച്ചു കാർത്തിയെ നോക്കി അല്ലേലും ഏട്ടൻ കല്യാണം കഴിച്ചപ്പോ പണ്ടത്തെ ശീലങ്ങളൊക്കെ മറന്നു അല്ലെ കിച്ചു കണ്ണ് തുടച്ചു സെന്റി അഭിനയിച്ചു എന്റെ കിച്ചുവെ സത്യം പറയാലോ നിന്റെ അഭിനയം തീരെ പോരാ എനിക്കും തോന്നി നെക്സ്റ് ടൈം നല്ല രീതിയിൽ പെർഫോം ചെയ്യാം കിച്ചു പറയുന്നത് കേട്ട് ഐഷു ചിരിച്ചു ഏട്ടത്തിയമ്മേ ചിരിക്കേണ്ട ട്ടോ കിച്ചു കുറുമ്പൊടെ പറയുന്നത് കേട്ട് ഐഷു വാ പൊത്തി ഇല്ലാന്ന് പറഞ്ഞു ബാക് സീറ്റിൽ ഒരു പാക്കറ്റുണ്ട് അത് എടുത്തിട്ട് വാ .

അല്ലെങ്കിലും എനിക്കിന് അറിയാം ഏട്ടൻ മറക്കില്ലെന്ന് അതും പറഞ്ഞു കാർത്തിയെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് അത് എടുക്കാൻ പോയി കാർത്തി മീശ പിരിച്ചു ചുണ്ട് കടിച്ചുപിടിച്ചു ഐഷുവിനെ നോക്കി. ഐഷു പുരികം പൊക്കി എന്താന്ന് ചോദിച്ചു കാർത്തി ചുണ്ട് കൂർപ്പിച്ചു ഒരു ഉമ്മ കൊടുക്കുന്നത് പോലെയാക്കി അത് കണ്ട് ഐഷു നാണത്തോടെ തല താഴ്ത്തി . ഏട്ടാ പെട്ടെന്ന് കുളിച്ചിട്ട് വാ എനിക്ക് വിശക്കുന്നു ബിരിയാണി കണ്ടാൽ പിന്നെ വിശക്കാൻ തുടങ്ങുമല്ലോ സ്വാഭാവികം കാർത്തി അതും പറഞ്ഞു റൂമിലേക്ക് പോയി. ഇതൊക്കെ എന്ത് എന്ന രീതിയിൽ കിച്ചു ഫോണും എടുത്ത് സോഫയിൽ ഇരുന്നു ആദ്യം എന്റെ കിച്ചൂട്ടൻ ആ പ്രോബ്ലം ചെയ്ത് തീർക്ക് എന്നിട്ട് ഫോണിൽ കളിച്ചാൽ മതി ഐഷു കിച്ചുവിന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി റൂമിലേക്ക് പോയി.

ഇനി പോയാലും കിട്ടില്ല എന്ന് അറിയാവുന്നത് കൊണ്ട് കിച്ചു ബുക്കും തുറന്ന് വച്ചിരുന്നു ഇന്ന് എവിടെയാ കണ്ണേട്ടാ ഓട്ടം കിട്ടിയത് ഐഷു റൂമിന്റെ അകത്തു കേറി ചോദിക്കുമ്പോൾ കാർത്തി ഷർട്ട്‌ അഴിക്കുകയായിരുന്നു . ടൗണിലേക്ക് പോയതാ ഒരു ഫാമിലിയുടെ കൂടെ ഷോപ്പിങ്ങിന് വെയിറ്റ് ചെയ്തത് കൊണ്ടാണ് ഇത്രയും വൈകിയത്. അതെയോ കുറെ സമയം അവിടെ ഇരിക്കേണ്ടി വന്നോ ഹ്മ്മ് പിന്നില്ലാതെ ഉച്ചക്ക് പോയതാ 7 മണിക്കാണ് അവര് ഷോപ്പിൽ നിന്ന് ഇറങ്ങിയത് ഏട്ടൻ അത്രയും സമയം എന്ത് ചെയ്തു എന്ത് ചെയ്യാൻ അവിടെ ഫോണും കുത്തി ഇരുന്നു അല്ല എങ്ങനെയുണ്ടായിരുന്നു ക്ലാസ്സൊക്കെ .

കുഴപ്പമില്ല കൂട്ടുകാരൊക്കെ എന്ത് പറഞ്ഞു അവളുടെ അടുത്ത് വന്നു ഷോൾഡറിൽ കൈ ഇട്ട് കൊണ്ട് ചോദിച്ചു പെട്ടെന്ന് തന്നെ അവൻ അകന്ന് മാറുകയും ചെയ്തു ഐഷു എന്താന്നുള്ള ഭാവത്തിൽ അവനെ നോക്കി മൊത്തം വിയർപ്പാടി പെണ്ണെ ഞാൻ കുളിച്ചിട്ട് വന്നു വിശേഷമൊക്കെ ചോദിക്കാമെ അതും പറഞ്ഞു പോകാൻ നിന്ന അവനെ ഐഷു കൈയിൽ പിടിച്ചു അവന്റെ നെഞ്ചോട് ചേർന്ന് നിന്നു . ഞങ്ങൾക്ക് വേണ്ടി അധ്വാനിക്കുന്നതല്ലേ അപ്പൊ ഈ വിയർപ്പിന്റെ മണം എനിക്ക് ഇഷ്ടമാവാതിരിക്കുമോ ഐഷു അവന്റെ നെഞ്ചിൽ ചേർന്ന് നിന്ന് കൊണ്ട് ചോദിച്ചു കുഞ്ഞുസേ… കാർത്തി പതിയെ അവളുടെ ചെവിയിൽ വിളിച്ചു . .

ഹ്മ്മ് അവന്റെ നിശ്വാസം ചെവിയിൽ പതിഞ്ഞപ്പോൾ ഐഷു ഒന്ന് കുറുകി കൊണ്ട് അവന്റെ നെഞ്ചോട് ചേർന്ന് പുണർന്നു എനിക്ക് കൊതിയാവുന്നു ഐഷു നിന്നെ സ്വന്തമാക്കാൻ കാർത്തി പറഞ്ഞത് കേട്ട് ഐഷുവിന്റെ മുഖം ചുവന്നു തുടുത്തു അവനെ നോക്കാൻ കഴിയാതെ അവന്റെ നെഞ്ചിൽ തന്നെ മുഖം പൂഴ്ത്തി. അവന്റെ കൈയിൽ പിടി മുറുക്കി കുറച്ചു സമയത്തിന് ശേഷം ഐഷു അവനിൽ നിന്ന് അകന്ന് മാറി ഞാൻ ഞാൻ ചൂട് വെള്ളം എടുത്തിട്ട് വരാം എന്തിന് ഞാൻ തണുത്ത വെള്ളത്തിൽ അല്ലെ കുളിക്കുന്നെ . ഇന്ന് കുറെ സമയം ഇരുന്നത് അല്ലെ നടുവേദന ഉണ്ടാകും ചൂട് വെള്ളത്തിൽ കുളിച്ചാൽ വേദനക്ക് ഒരു ശമനം ഉണ്ടാകും അതൊന്നും വേണ്ട കുഞ്ഞുസേ ചൂട് വെള്ളത്തിൽ കുളിച് ശീലമൊന്നുമില്ല ഞാൻ ഏതായാലും വെള്ളം ചൂട് ആക്കി വച്ചിട്ടുണ്ട് ഏട്ടൻ നിൽക്ക് ഞാൻ എടുത്തിട്ട് വരാം.

ബാത്റൂമിൽ നിന്ന് ബക്കറ്റ് എടുത്തിട്ട് ചൂട് വെള്ളവുമായി വന്നു ഞാൻ ഭക്ഷണമൊക്കെ എടുത്ത് വെക്കാം ഏട്ടൻ കുളിച്ചിട്ട് വാ അവനെ നോക്കാതെ പറഞ്ഞു കൊണ്ട് ഐഷു ബാത്‌റൂമിൽ നിന്ന് ഇറങ്ങി . ഏതായാലും വെള്ളമൊക്കെ കൊണ്ട് തന്നത് അല്ലെ എന്ന കുളിപ്പിച്ചിട്ട് പോയിക്കോ അവളുടെ ഇടുപ്പിലൂടെ കൈ ചുറ്റി പൊക്കി എടുത്ത് കൊണ്ട് ബാത്‌റൂമിലേക്ക് കേറി. കണ്ണേട്ടാ വിട് പ്ലീസ് ഞാൻ കുളിച്ചതാണേ അതിനെന്താ ഒരു തവണ കൂടി കുളിക്കാം കണ്ണേട്ടാ കിച്ചു ഉള്ളതാണെ. ഐഷുവിനെ ചുമരോട് ചേര്ത്ത നിർത്തി. അവളുടെ മുഖം കൈയിൽ എടുത്ത് നെറ്റിയിൽ അരുമയായി ചുംബിച്ചു. പിന്നെ രണ്ട് കണ്ണിലും ചുണ്ടുകൾ ചേർത്ത് അവിടുന്ന് പതിയെ രണ്ട് കവിളിലും ചുംബിച്ചു.

കണ്ണടച്ച് പൂർണ മനസ്സോടെ അവന്റെ ചുംബനം ഏറ്റ് വാങ്ങുന്ന ഐഷുവിനെ കണ്ട കാർത്തി പതിയെ അവളുടെ കണ്ണിൽ ഊതി ക.. കണ്ണേട്ടാ.. ഹ്മ്മ് പോയി..പോയിക്കോട്ടെ ഐഷു വിക്കി വിക്കി ചോദിച്ചു . അവള് പറഞ്ഞതൊന്നും കാർത്തി കേട്ടില്ല ഐഷുവിന്റെ കണ്ണുകളിൽ തന്നെ തേടുകയായിരുന്നു കാർത്തി. ക… വീണ്ടും കണ്ണേട്ടാ എന്ന് വിളിക്കാൻ ആഞ്ഞ ഐഷുവിന്റെ ചൊടികൾ കാർത്തി സ്വന്തമാക്കിയിരുന്നു. ഏട്ടത്തിയമ്മേ…. കിച്ചു വിളിക്കുന്നത് കേട്ടാണ് കാർത്തി അവളെ സ്വതന്ത്രമാക്കിയത്. ഐഷു കാർത്തിയുടെ നെഞ്ചിൽ ചേർന്ന് നിന്ന് കിതപ്പ് അടക്കാൻ പാട് പെടുകയാണ് അല്പം ഒന്ന് ആശ്വാസമയതും കാർത്തിയെ നോക്കാതെ ഡോർ തുറന്ന് ഇറങ്ങി പൊയി. കാർത്തി ചിരിയോടെ അവളെയും നോക്കി നിന്നു. 💙💙💙💙💙💙💙💙

അച്ചു അവിടെയുള്ള ജോലി ചെയ്ത് മടുത്തിരുന്നു. കോളേജിൽ കല്യാണം കഴിഞ്ഞതിന് ശേഷം പോകുന്നില്ല എന്ന് പറഞ്ഞതായിരുന്നു. സന്ദീപിന്റെ കൂടെ ഓഫിസിൽ പോകാമെന്നു വിചാരിച്ചു നിന്നതാണ് അച്ചു. പക്ഷെ ഇനി അത് നടക്കില്ല എന്ന് നൂറു ശതമാനം ഉറപ്പായത് കൊണ്ട് അച്ചു വീട്ടിലെ ജോലിയിൽ നിന്ന് ഒഴിവാകാൻ വേണ്ടി കോളേജിൽ പോയി തുടങ്ങി. കോളേജിൽ പോകുന്നതിനൊന്നും അവിടെ ആർക്കും യാതൊരു എതിർപ്പും ഇല്ല. കോളേജിൽ പോകുന്നത് കൊണ്ട് അവളുടെ ജോലിയൊക്കെ കുറഞ്ഞിരുന്നു. സന്ദീപ്‌ തന്നെയാണ് അമ്മയോട് പറഞ്ഞു എല്ലാം ഒഴിവാക്കിയത്. മകന്റെ സങ്കടം കാണാൻ വയ്യാത്തത് കൊണ്ട് രേണുകയും അതിന് സമ്മതിച്ചു. സന്ദീപ് നിർബന്ധിച്ചത് കാരണം അച്ചു ഇപ്പൊ അവന്റെ റൂമിൽ തന്നെയാണ് നിൽക്കുന്നത്.

ആദ്യം കുറച്ചു ജാഡ ഇട്ടെങ്കിലും പിന്നെ അവൻ നിര്ബന്ധിച്ചില്ലെങ്കിലോ എന്ന് കരുതി അച്ചു സമ്മതിച്ചു. എത്രയൊക്കെ അടുപ്പം കാണിച്ചാലും അച്ചുവിൽ നിന്ന് ഒരകലം സന്ദീപ് പാലിച്ചിരുന്നു. അച്ചുവിന് പിന്നെ അതൊന്നും അത്ര കാര്യമല്ല അമ്മയും മകനെയും പിരിക്കാനുള്ള തന്ത്രം മെനയുന്ന തിരക്കിലാണ്. 💙💙💙💙💙💙💙💙💙💙💙💙💙💙💙 ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം കാർത്തി ദേഷ്യത്തോടെയാണ് ഓട്ടോയിൽ നിന്ന് ഇറങ്ങിയത്. പുറത്ത് തന്നെ ഐഷു നിൽപ്പുണ്ടായിരുന്നു . കിച്ചു എവിടെ ചാവി അവളുടെ കൈയിൽ കൊടുത്ത് കൊണ്ട് ചോദിച്ചു തലവേദനയാ കിടക്കുകയാണ് വന്നിട്ട് ചായ പോലും കുടിച്ചില്ല ഇന്ന് നിന്റെ കൂടെയല്ലേ കിച്ചു വന്നത് അല്ല കിച്ചുവിന് ഇന്ന് ഒരു സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടായിരുന്നു, ഞാൻ ഒറ്റക്ക വന്നത് കിച്ചു…

കാർത്തി വിളിക്കുന്നത് കേട്ട് ഐഷു പോലും ഞെട്ടി പോയി . എ.. എന്താ കണ്ണേട്ടാ കിച്ചു… ഐഷുവിന് മറുപടി കൊടുക്കാതെ കാർത്തി വീണ്ടും വിളിച്ചു കാർത്തിയുടെ ശബ്ദം കേട്ട് കിച്ചു റൂമിൽ നിന്ന് പുറത്തേക്ക് വന്നു, കിച്ചു തല ഉയർത്തി നോക്കിയതേ ഇല്ല ഇന്ന് വൈകുന്നേരം നിനക്ക് എന്തായിരുന്നു പരിപാടി . കാർത്തിയുടെ ചോദ്യം കേട്ടപ്പോഴേ കിച്ചുവിന് മനസിലായി അവൻ എല്ലാം അറിഞ്ഞിട്ടുണ്ടെന്ന് എന്താ കണ്ണേട്ടാ അവന് അല്ലെങ്കിലേ വയ്യാ ഇനി നാളെ സംസാരിക്കാം ഐഷു നീ മിണ്ടരുത് നീയാണ ഇവനെ കൂടുതൽ വഷളാക്കുന്നത് അത് കേട്ട് ഐഷു കിച്ചുവിനെ ഒന്ന് നോക്കി ഇപ്പോഴും തല കുനിച്ചു നിൽക്കുകയാ എന്ന് മുതൽ തുടങ്ങി ഈ ശീലം കാർത്തി വീണ്ടും ചോദിച്ചെങ്കിലും കിച്ചു വാ തുറന്നില്ല .

കാർത്തിക്ക് ദേഷ്യം വന്നു കിച്ചുവിന് നേരെ കൈ ഉയർത്തി ഐഷു കിച്ചുവിന്റെ മുന്നിൽ വന്നു നിന്നു ഐഷു മാറി നിൽക്ക് ഇല്ലെങ്കിൽ നിനക്കും കിട്ടും അതിന് മാത്രം എന്ത് തെറ്റാ ഇവൻ ചെയ്തേ ചോദിച്ചു നോക്ക് പുന്നാര അണിയനോട് വൈകുന്നേരം ബാറിൽ പോയി വെള്ളമടിച്ചിട്ട് വന്നു നിൽക്കുകയാ ഇവൻ കാർത്തി അമർഷത്തോടെ പറഞ്ഞു . കിച്ചു ഐഷു ദയനീയമായി അവനെ വിളിച്ചു അവൻ മിണ്ടില്ല തെറ്റാണെന്ന് അവന് തന്നെ അറിയാം കുടിച്ചതും പോരാഞ് അവിടെ കിടന്ന് തല്ല് ഉണ്ടാക്കിയിട്ടാണ് മഹാൻ വന്നു നിൽക്കുന്നത് നീ ഒറ്റൊരാളാണ് ഇവനെ ഇങ്ങനെ വഷളാക്കിയത് ഐഷുവിനോട് അത്രയും പറഞ്ഞു കാർത്തി പോയി ….തുടരും….

സ്മൃതിപദം: ഭാഗം 34