Sunday, December 22, 2024
Novel

ശ്യാമമേഘം : ഭാഗം 3

എഴുത്തുകാരി: പാർവതി പാറു

രാത്രി വാതിലിൽ തുടരെ തുടരെ ഉള്ള മുട്ട് കെട്ടിട്ടാണ് അനി ഉണർന്നത്…. ക്ലോക്കിൽ സമയം ഒന്നര കഴിഞ്ഞിരിക്കുന്നു…. അവൻ കണ്ണ് തിരുമ്മി എന്നീറ്റ് ബ്ലാങ്കറ്റ് പുതച്ചു…. വാതിൽ തുറന്നതും കൈയിലിരുന്ന ടോർച് അവന്റെ മേലേക്ക് എറിഞ്ഞു അവൾ അകത്തേക്ക് ഓടി കയറി…. എന്റമ്മോ എന്നാ തണുപ്പാ പുറത്ത്…. അവൾ സോഫാസെറ്റിയിലേക്ക് ചാടി ഇരുന്ന് കൈകൾ കൂട്ടി തിരുമ്മി… ഡി.. മേഘേ എന്താടി നിന്റെ വിചാരം.. നട്ടപാതിരക്ക് ഉള്ള നിന്റെ ഈ സവാരി നിർത്താൻ ആയില്ലേ…. ഇല്ല…. അവൾ സോഫയിലേക്ക് കിടന്നു കൊണ്ട് പറഞ്ഞു… വീട്ടിൽ പറഞ്ഞിട്ടാണോ പൊന്നേ..

അവൻ വാതിലടച്ചു അവൾക്കരികിൽ വന്നിരുന്നു.. പിന്നെ…. പാതിരാത്രി കാമുകനെ കാണാൻ വരുന്നത് ഇടവക മുഴുവൻ അറിയിച്ചിട്ടുണ്ട്… അവൾ അവന്റെ മടിയിലേക്ക് തലവെച്ചു കിടന്നു… എടി വെള്ളാരംകല്ലേ…. ഇന്ന് വൈകുന്നേരം എത്തിയതല്ലേ ഉള്ളൂ ഡൽഹിന്ന്.. അപ്പോഴേക്കും ചാടി കേറി ഇങ്ങോട്ട് പോരണായിരുന്നോ… ഏതായാലും നാലു ദിവസം ഒഴിവില്ലേ.. രണ്ടു ദിവസം മുഴുവൻ അപ്പന്റേം അമ്മേടേം കൂടെ ഇരുന്നൂടെ.. അയ്യടാ.. നാലു ദിവസത്തെ ഒഴിവിന് ഓടി പിടഞ്ഞു ഫ്ലൈറ്റ് പിടിച്ചു ഇങ്ങോട്ട് പോന്നതേ ന്റെ അപ്പന്റേം അമ്മേടേം ഓഞ്ഞ മുഖം കാണാനല്ല.. അവൾ ദേഷ്യത്തോടെ എഴുന്നേറ്റിരുന്നു…

പിന്നെ… അനി ചിരി അടക്കി ചോദിച്ചു ദേ.. ഈ ഓഞ്ഞ മോന്ത കാണാനാ… അവൾ അവന്റെ മടിയിലേക്ക് കയറി കഴുത്തിലൂടെ കൈ ചുറ്റി.. അവന്റെ മൂക്കിൽ അവളുടെ മൂക്കിൻ തുമ്പ് മുട്ടിച്ചു… മ്മ്… അവൻ മൂളി… ഡാ നിന്റെ തന്തപ്പടി ലാൻഡ് ചെയ്തിട്ടില്ലല്ലോ… ഉണ്ടെങ്കിൽ… ഉണ്ടാവില്ല.. ഉണ്ടെങ്കിൽ നീ വാതില് തുറക്കില്ലല്ലോ…. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു…. ഡാ നിനക്കിപ്പോൾ വയസ് പത്തു ഇരുപത്തി നാല് ആയില്ലേ.. എന്നിട്ടും ഇപ്പോളും അച്ഛനെ കാണുമ്പോൾ മുട്ട് കൂട്ടി ഇടിക്കുന്നത് മാറില്ലല്ലോ…

അവൾ അവന്റെ മുടി മാടി ഒതുക്കി കൊണ്ട് പറഞ്ഞു… നീ ഈ പാതിരാത്രി വന്നത് എന്നെ കാണാനോ അതോ വാരാനോ… അവൻ അവളെ മടിയിൽ നിന്ന് പൊക്കി സോഫയിലേക്ക് ഇരുത്തി എണീറ്റു… രണ്ടിനും…. അവൾ പുറകിലൂടെ ചെന്ന് അവനെ കെട്ടിപിടിച്ചു… നീ വല്ലതും കഴിച്ചോ… അവന്റെ വയറിൽ ചുറ്റിയ കൈകളിൽ ചുംബിച്ചു കൊണ്ട് ചോദിച്ചു…. മ്മ്… കഞ്ഞി…. അവൾ നിരാശയോടെ പറഞ്ഞു.. എന്നാ വാ ഞാൻ ദോശ ഉണ്ടാക്കി തരാം… അവൻ അവളെ പൊക്കി പുറത്തിട്ട് അടുക്കളയിലേക്ക് നടന്നു…

അവളെ സ്ലാബിലേക്ക് ഇരുത്തി അവൻ ചട്ടി വെച്ചു ഗ്യാസ് ഓൺ ചെയ്തു… എന്നിട്ട് പറ… ഡൽഹി വിശേഷങ്ങൾ… അവൻ ഫ്രിഡ്ജിൽ നിന്ന് അരിമാവെടുത്തു ചട്ടിയിൽ ഒഴിച്ചു എന്ത് ഡൽഹി.. അറു ബോറാടാ… ഡാ അനി ഞാൻ നിർത്തട്ടെ ഡാ …. എനിക്ക് നിന്നെ കെട്ടി നമ്മടെ മക്കളെയും നോക്കി ഇരുന്നാൽ മതി.. അവൾ കൊഞ്ചി… അനി അവൽക്കരികിലേക്ക് നീങ്ങി അവളുടെ ഇരു തോളിലും കൈ വെച്ചു… ഇതൊക്കെ നിനക്ക് ഇപ്പോൾ തോന്നും മേഘേ.. നാളെ നമ്മുടെ വിവാഹം കഴിഞ്ഞു മധുവിധു ആഘോഷങ്ങൾ ഒക്കെ കഴിഞ്ഞു..

പിന്നെ ഒരു കുഞ്ഞായി അവർ വളർന്നു സ്കൂളിലൊക്കെ പോവും വരെ നീ നല്ല തിരക്കിലാവും… ജീവിതത്തിന്റെ ഓട്ടപ്പാച്ചിൽ.. ആ സമയത്ത് ഒന്നും നിനക്ക് നിന്നെ കുറിച്ചോർക്കാൻ പോലും സമയം ഉണ്ടായെന്ന് വരില്ല.. പക്ഷെ മക്കളെ സ്കൂളിൽ വിട്ട് എന്നെ ഓഫീസിലും പറഞ്ഞയച്ചു നീ ഈ വീട്ടിൽ ഒറ്റക്കാവുമ്പോൾ തീർച്ചയായും നിനക്ക് നഷ്ടബോധം തോന്നും…. അന്ന് പഠിച്ചാൽ മതിയായിരുന്നു.. എന്നാൽ എനിക്കും ജോലിക്ക് പോവാമായിരുന്നു എന്ന് നീ ചിന്തിക്കും… ഇല്ലെന്ന് നിനക്ക് തോന്നുന്നുണ്ടോ… എന്നാലും… ഒരെന്നാലും ഇല്ല… നമ്മുടെ വിവാഹം എന്ന് വേണമെങ്കിലും നടത്താൻ സമ്മതം ആണ് നമ്മുടെ വീട്ടുകാർക്ക്..

എനിക്ക് വേണമെങ്കിൽ നിന്നെ വിവാഹം കഴിച്ചു എന്റെ ഭാര്യ ആക്കി.. എന്റെ മാത്രം ലോകത്ത് തളച്ചിടാം.. നീ അതിൽ സന്തോഷിക്കുകയും ചെയ്യും… പക്ഷെ അത് ശാശ്വതം അല്ല… എന്നും എനിക്ക് നിന്നെ ഇതുപോലെ സ്നേഹിക്കാൻ ആവുമോ… നാളെ എന്റെ സ്നേഹം ഒരു തരി കുറഞ്ഞാൽ നീ അതിൽ വേദനിച്ചു തുടങ്ങും.. അന്നേ നീ ഇന്ന് വേണ്ടെന്ന് വെച്ചവയെ ഓർത്ത് സഹതപിക്കൂ.. അത് പറഞ്ഞു കൊണ്ട് അനി ചുമരിലേക്ക് നോക്കി… ചുവന്ന പൂമാലത്തൂക്കിയ അവന്റെ അമ്മയുടെ ചിരിച്ച മുഖം അവന്റെ കണ്ണ് നിറച്ചു…

അമ്മമ്മ പറയുമായിരുന്നു.. ഡോക്ടർ ആവാൻ ആയിരുന്നു അമ്മക്ക് ആഗ്രഹം എന്ന്.. നല്ല മാർക്കോടെ ഡിഗ്രി പാസായി മെഡിസിന് സീറ്റും കിട്ടി നിൽക്കുമ്പോൾ ആയിരുന്നു അച്ഛനും ആയുള്ള വിവാഹം.. എന്റമ്മ കരഞ്ഞു പറഞ്ഞതാ പഠിക്കാൻ വിടാൻ.. ആരും കേട്ടില്ല… പാവം ഒരായിരം ആഗ്രഹങ്ങൾ ബാക്കി വെച്ചിട്ടാണ് എന്റെ അമ്മ പോയത്.. എന്റെ അമ്മയുടെ ഗതി എന്റെ ഭാര്യക്ക് ഉണ്ടാവരുത്… എന്ന് എനിക്ക് നിർബന്ധം ഉണ്ട്… എനിക്ക് ഇപ്പോഴും അറിയില്ല മേഘേ എന്തിനാ എന്റെ അമ്മ ആത്മഹത്യ ചെയ്തതെന്ന്…

ഈ പെണ്ണിന്റെ മനസ് മുള്ളുകൾ ഉള്ള ഒരു വള്ളിച്ചെടി പോലെ ആണ്.. എവിടെ കൊണ്ട് നീറും.. ചോരപൊടിയും എന്ന് പറയാൻ ആവില്ല… അയ്യോ മതി.. അവൾ അവന്റെ തുളുമ്പാൻ വെമ്പിയ കണ്ണീർ തുടച്ചു .. എന്താപ്പോ വേണ്ടേ ഞാൻ പിജി കംപ്ലീറ്റ് ചെയ്യണം അത്രേ അല്ലേ ഉള്ളൂ.. ചെയ്യാം.. ഇനി അത് കഴിഞ്ഞു വരുമ്പോൾ കബാകുബ്ബാ പറയരുത്.. ഇല്ല… പിജി കഴിഞ്ഞു നീ വരുന്ന അന്ന് വേണേലും നിന്നെ കെട്ടാൻ ഞാൻ റെഡി ആണ്.. നീ എന്റെ വെള്ളാരം കല്ലല്ലേ.. അവൻ ഒരു കഷ്ണം ദോശ എടുത്ത് അവളുടെ വായിൽ വെച്ച് അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു…

അനി…. മ്മ്… അനീ… മ്മ്… മ്മ്.. ഡാ പൊട്ടക്കണ്ണാ… .എന്താടി വെള്ളാരംകല്ലേ… നീ ഉറങ്ങിയോ… ഇല്ല… അവളുടെ മടിയിൽ കിടന്നിരുന്ന അവൻ തണുപ്പ് കൊണ്ട് അവളുടെ ഇടുപ്പിൽ കൈ ചുറ്റി അവളുടെ വയറിൽ ചേർന്ന് കിടന്നു.. ഡാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ… ചോദിക്ക്.. നിനക്ക് ഒന്നും തോന്നുന്നില്ലേ… എന്ത് തോന്നാൻ…. അല്ല.. അർദ്ധരാത്രി പുറത്ത് നല്ല തണുപ്പ്.. അടുത്തൊന്നും വേറെ വീടുകൾ ഇല്ല… ഈ കുന്നിൻ മുകളിലെ വീട്ടിൽ നമ്മൾ രണ്ടുപേരും ഒറ്റക്ക്.. സൊ.. സൊ.. അവൻ എഴുന്നേറ്റിരുന്ന് അവളെ കൂർപ്പിച്ചു നോക്കി.. സൊ.. ഐ തിങ്ക് ദിസ്‌ ഈസ്‌ ദി പെർഫെക്ട് ടൈം ഫോർ…

അവൾ വിക്കി വിക്കി പറഞ്ഞു.. ഫോർ വാട്ട്‌.. അവൻ അൽപ്പം ഗൗരവത്തോടെ ചോദിച്ചു… ഒന്നുല്ല.. അവൾ ചുമല് കുലുക്കി.. പറ….. ഒന്നുല്ലന്നേ… ആ എന്നാ നിനക്ക് കൊള്ളാം… ഓ… അവൾ മുഖം കൂർപ്പിച്ചു തിരിഞ്ഞു ഇരുന്നു …. അവൻ പുറകിലൂടെ ചെന്നവളുടെ ചെവിയിൽ ഊതി.. എനിക്ക് അറിയാം… നീ ഈ രാത്രി വന്നപ്പോഴേ എനിക്ക് ഉറപ്പായിരുന്നു… എന്ത്.. അവൾ നാണത്തോടെ ചോദിച്ചു… രണ്ടെണ്ണം അടിക്കാൻ അല്ലേ… ഞാനും ഒരു കമ്പനി ഇല്ലാതെ വിഷമിച്ചു ഇരിക്കായിരുന്നു…

അവന്റെ സംസാരം കേട്ട് അവൾ അവനെ കണ്ണുരുട്ടി പേടിപ്പിച്ചു… ഉള്ളിൽ വന്ന ചിരി അടക്കി പിടിച്ചു അവൻ മുറിയിലേക്ക് നടന്നു… ഡാ അനി… നിനക്ക് എന്തേലും പ്രശ്നം ഉണ്ടോ എനിക്ക് ഇപ്പോൾ അറിയണം.. ആദ്യത്തെ പെഗ് ഉള്ളിൽ ചെന്നപ്പോഴേക്കും അവളുടെ നാവ് കുഴഞ്ഞു തുടങ്ങിയിരുന്നു. അവളുടെ ചേഷ്ടകൾ കണ്ട് ചിരി അടക്കി ഇരിക്കുകയാണ് അനി.. എന്ത് പ്രശ്നം… അവൻ ഒരു സിപ്പ് എടുത്തു ചോദിച്ചു.. അല്ലാ.. സാധാരണ ഒരു പുരുഷന് വേണ്ട ലുക്ക്‌ ഒക്കെ നിനക്ക് ഉണ്ട്.. ആകെ ഇല്ലാത്തത് ഒരു മീശ ആണ്.

അതിപ്പോൾ അമീർഖാനും ഇല്ലല്ലോ.. അത് പോട്ടേ.. പക്ഷെ വികാരങ്ങൾ… സത്യം പറ അനി നിനക്ക് അതൊക്കെ ഇല്ലേ… ഡി വെള്ളാരംകല്ലേ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ പൗരുഷം ചോദ്യം ചെയ്യരുത് എന്ന്… സോറി ഡാ.. എനിക്ക് അറിയാം… എന്നാലും.. അവൻ അവളുടെ തോളിലൂടെ കൈ ഇട്ട് ചേർത്ത് പിടിച്ചു.. അതൊന്നും വേണ്ട മേഘേ… ഐ ലവ് യു… ഇട്സ് ട്രൂ ലവ് മേഘ.. നോട്ട് ലസ്റ്റ്… നിന്നെ പറഞ്ഞു തോൽപ്പിക്കാൻ ഞാൻ ചുമ്മാ ഓരോന്ന് പറയും എന്നല്ലാതെ…വേറെ ഒന്നും അതിൽ ഇല്ല…

അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.. ഇതിന് അപ്പുറം ഒന്നും നമുക്ക് ഇപ്പോൾ വേണ്ടാ.. കേട്ടല്ലോ… അവൻ അവളുടെ കണ്ണിൽ നോക്കി പറഞ്ഞു.. അവൾ അവന്റെ കവിളിൽ ചുംബിച്ചു.. ഇതും കൂടെ വേണം.. അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്ന് പറഞ്ഞു.. അവൻ ഒരു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു…. അപ്പോഴും പുറത്ത് മഞ്ഞുത്തുള്ളികൾ മുറ്റത്തെ പുൽച്ചെടികളെ ചുംബിക്കുന്നുണ്ടായിരുന്നു….

തുടരും..

ശ്യാമമേഘം : ഭാഗം 2