Sunday, December 22, 2024
Novel

ശക്തി: ഭാഗം 7

എഴുത്തുകാരി: ബിജി

സമാധി ആക്കിയതെന്തിനാ പിന്നെയും കുഴി മാന്തിയെടുത്തത് …?? നീ ഇങ്ങനെ ചോദ്യം ചോദിക്കൽ നിർത്തിയിട്ട് എനിക്കു വേണ്ടി കാത്തിരിക്കുമോ പറയ് …. ശക്തി ചോദിച്ചതും അവൾ അവൻ്റെ തോളിലേക്ക് തല ചായ്ച്ചു …. ഈ ജന്മം മാത്രമല്ല ഇനിയുള്ള ജന്മങ്ങളിലും നിനക്കായി മാത്രം ഈ രാഗലയ കാത്തിരിക്കും …….!! പിന്നീടുള്ള ദിവസങ്ങളൊക്കെയും ആ തോട്ടിൻ കരയും മഞ്ചാടിച്ചുവടും പാറക്കൂട്ടങ്ങളും അവരുടെ പ്രണയത്തിന് ആഥിത്യം അരുളിക്കൊണ്ടിരുന്നു….!! ഒരു ദിവസം ലയ ഉറങ്ങാൻ പോകാതെ രുദ്രനുചുറ്റും തത്തി കളിച്ചു കൊണ്ടിരുന്നു.

അവളുടെ കോപ്രായങ്ങൾ കണ്ടിട്ടും ലാപ്പിൽ നിന്നും കണ്ണു മാറ്റാതെ ഇരുന്നു. അവസാനം ലയ സഹികെട്ടു പറഞ്ഞു അച്ഛേ എനിക്ക് സംസാരിക്കാനുണ്ട് ….. ഞാൻ ഗാർഡനിൽ കാണും അവളതും പറഞ്ഞ് അവരുടെ രഹസ്യ സങ്കേതമായ ഗാർഡനിലേക്ക് നടന്നു….!! അവളേറെ ഇഷ്ടപ്പെടുന്ന നാട്ടിൻ പുറചെടികളായ മഞ്ഞ കോളാമ്പിയും ഗന്ധരാജനും വാടാമല്ലിയും തെച്ചിയും മുല്ലയും സമൃദ്ധമായി വളരുന്ന ഏരിയയിലേക്ക് നടന്നു. അമ്പിളി പാൽ പുഞ്ചിരി വിതറി നിൽക്കുന്നു ……

നക്ഷത്രത്തുണ്ടുകൾ തൻ്റെ മേലാകെ പൊഴിയുന്നു. പ്രണയം എങ്ങനെയെല്ലാം തന്നെക്കൊണ്ടു ചിന്തിപ്പിക്കുന്നു. അവൻ്റെ നെഞ്ചോരം ചേർന്നു നിന്ന നിമിഷങ്ങൾ മനസ്സിൽ വന്നതും അവൾ നാണത്താലൊന്നു ചിരിച്ചു പോയി ….!! ശക്തി ….ആള് വിചാരിച്ച പോലെയല്ല മിടുക്കനാണല്ലേ ….. രുദ്രൻ്റെ സംസാരം കേട്ടതും ലയ ചോദിച്ചു എന്താ അച്ഛേ ….. അല്ല ചിലർ ഇവിടെ ലക്ഷ്യം മാങ്ങാത്തൊലി എന്നൊക്കെ പറഞ്ഞാരുന്നേ അതൊക്കെ മറന്നിട്ട് ശക്തി പൂജ തുടങ്ങി എന്നു മനസ്സിലായി …..

ലയക്ക് കാര്യം പിടികിട്ടി അച്ഛൻ എല്ലാം മനസ്സിലാക്കിയിരിക്കുന്നു….!! അല്ലെങ്കിലും എന്നും അച്ഛൻ എനിക്ക് അത്ഭുതമായിരുന്നു.എൻ്റെ ഇഷ്ടങ്ങൾ എന്നെക്കാൾ മുന്നേ കണ്ടറിഞ്ഞ് ചെയ്യുമായിരുന്നു. അപ്പോ ശക്തി ഈ ഹൃദയത്തിൽ ഇടിച്ചു കയറി എന്നിട്ട് മരുമകൻ എന്തുപറഞ്ഞു. അച്ഛാ …. ശക്തി കാത്തിരിക്കാൻ പറഞ്ഞു ലക്ഷ്യം നേടിയിട്ട് അച്ഛനോടു വന്നു ചോദിക്കാം എന്നു പറഞ്ഞു….!! മ്മ്മ് …. രുദ്രൻ മൂളി മോളുടെ പ്ലാൻ എന്താ ….. അടുത്ത വർഷം ഡിഗ്രി കഴിഞ്ഞ് MSW ചെയ്യണം അടുത്ത വർഷം ശക്തിയുടെ പി ജിയും കഴിയും പിന്നെ സിവിൽ സർവ്വീസിൻ്റ പ്രിപ്പറേഷനിൽ ആയിരിക്കും……!! മമ്മ്….

ഇവിടെ നിന്നെ കുരിക്കിടാൻ പുതിയ പ്ലാനുകളൊക്കെ അരങ്ങേറുന്നുണ്ട് ഹരിഗോവിന്ദിന് നിന്നെ കെട്ടാൻ താല്പര്യമുണ്ടെന്ന്…. ഹരിയേട്ടനോ…. ലയ സ്തബ്ധയായി ഞാൻ സഹോദരനായി മാത്രമേ കണ്ടിട്ടുള്ളു. അച്ഛന് ഏട്ടനെ പറഞ്ഞു മനസ്സിലാക്കാമായിരുന്നില്ലേ. ഞാൻ പറഞ്ഞിട്ടുണ്ട് മോളേ നിൻ്റെ ഇഷ്ടമില്ലാതെ ഒന്നും നടക്കില്ലെന്ന് . അവരെ കാണാഞ്ഞ് ഭാമ വിളിക്കുന്നിടം വരെ അവർ സംസാരിച്ചിരുന്നു……..!! ലയയും ശക്തിയും പ്രണയിക്കുന്നതിൽ ഏറ്റവും അധികം സന്തോഷിച്ചത് നീലു ആയിരുന്നു. തൻ്റെ പ്ലാൻ C ആയപ്പോഴേ അവർ സെറ്റായി Z വരെ എത്തിയിരുന്നെങ്കിൽ എന്തെങ്കിലും മൊക്കെ ആയേനെ നീലു ചിന്തിച്ചു കൂട്ടി….!!

പക്ഷേ ഇപ്പോഴവൾക്കാണ് പണി കിട്ടി പണ്ടാരമടങ്ങിയിരിക്കുന്നത്. ഇപ്പോ വിരഹിണിയായി നടപ്പാണ് കാക്കി… തന്നെ പ്രശ്നം …… കണ്ടിട്ട് കുറേ ആയി അന്ന് അമ്പലനടയിൽ കണ്ടതാ…. ഇനി അയാൾ തന്നെ കളിയാക്കിയതാണോ എന്തായാലും നീലു കൊച്ചിന് ഇരിക്കപ്പൊറുതി ഇല്ലാതെയായി….!! കാക്കിയെ കാണാല്ലോന്നു വിചാരിച്ച് റോഡിലൂടെ തേരാപ്പാരാ നടപ്പും ക്ഷേത്ര ദർശനവും ആയി ദിവസങ്ങൾ തള്ളി നീക്കി നാട്ടിലുള്ള സകല എണ്ണത്തിനേയും കണ്ടു എൺപത്തി അഞ്ചിലും നോട്ടൗട്ടായ കിളവൻസ് വരെ റോഡിലൂടെ നടക്കുന്നു ……

പക്ഷേ അങ്ങരെ മാത്രം ങേഹേ…. ഇയാളി തെവിടെപ്പോയി കിടക്കുവാ …. നിലു ശരിക്കും പെട്ടു പോയി…..!! അങ്ങനെയിരിക്കുമ്പോഴാണ് ദേവീക്ഷേത്രത്തിലെ പൊങ്കാല വന്നത്…. ഭാമയും രാഗിണിയും പിന്നെ ലയയും നീലുവും പൊങ്കാല അർപ്പിക്കുന്നുണ്ടായിരുന്നു. പൊങ്കാല ഇടുന്നതിനായി ലയ ആദ്യമായി ദാവണിയൊക്കെ ചുറ്റി ഭയങ്കര ഉത്സാഹത്തിലായിരുന്നു…!!. എപ്പോഴും വെകിളി പിടിച്ചു നടക്കുന്ന നീലു ആകട്ടെ ആകെ ശോക മുകം എക്സ്പ്രഷനും ഇട്ട് അമ്പലനടയിൽ പൊങ്കാലയ്ക്കാവശ്യമായ വെള്ളം പൈപ്പിൽ നിന്ന് എടുക്കുകയായിരുന്നു. അപ്പോഴാണ് ആരോ അരികിൽ നില്ക്കുന്നതായി തോന്നിയത് ….!!

എനിക്കിത്തിരി വെള്ളം കുടിക്കാൻ താടി…. അവൾ ഞെട്ടലോടെ നോക്കി കാക്കി ….. യൂണിഫോമിൽ ….. ആകെ വിയർത്ത് കുളിച്ച് ….. ഇയാളെന്താ കിളയ്ക്കാൻ പോയോ ഇത്ര വിയർക്കാൻ അവൾ ആത്മഗതിച്ചു…..!! അവൾ വെള്ളം അവൻ്റെ കൈക്കുമ്പിളിലേക്ക് ഒഴിച്ചു കൊടുത്തു…!! ഹോ …. അവൻ ഒന്നു ആർത്തുവിളിച്ചു. ഇതിനെന്തിൻ്റെ കേടാ അവൾ ചിന്തിച്ചു. ടി പുല്ലേ ഞാൻ എക്സ്ക്ലൂസീവായി കാണേണ്ടൊതൊക്കെ നാട്ടുകാർക്ക് ഫ്രീ ഷോ ആക്കാതെടി….. പറഞ്ഞതും അല്ല അവളുടെ വയറിൽ നിന്ന് മാറികിടന്ന സാരിയുടെ പാളി നേരെയിട്ടു കൊടുത്തു അവൻ്റെ വിരലുകളുടെ സ്പർശനത്താൽ അവളൊന്നു പിടഞ്ഞു മിഴികൾ കൂമ്പി ……!!

നിനക്കെന്താടി വയറിലൊന്നും ഒരു മറുകു കൂടീ ഇല്ലാത്തത് ഉണ്ടായിരുന്നെങ്കിൽ ഓർത്തു വയ്ക്കായിരുന്നു …… അവൻ പിന്നിൽ കാതോരം പറഞ്ഞു….!! അവൻ്റെ പറച്ചിലിൽ അവൾ ഇല്ലാണ്ടായതുപോലെ ആയി …. വഷളൻ …. പെൺകുട്ടികളെ കണ്ടിട്ടില്ലേ ….. അതും പറഞ്ഞവൾ മുന്നോട്ടു നടന്നു ….. ഇല്ലെടി ശരിക്കും കണ്ടിട്ടില്ല അങ്ങനെ കാണണമെന്നു തോന്നിയത് നിന്നെ മാത്രമാ ….!! പിന്നെ റോഡിലും അമ്പലപ്പറമ്പിലും വായിനോക്കി തിരഞ്ഞു നടക്കണ്ട ….. മുന്നോട്ടു നടന്നവൾ നിന്നു പോയി ….

ഇയാളിതൊക്കെ എങ്ങനെ മണത്തറിയുന്നു….!! അവൻ അപ്പോഴേക്കും അവളുടെയടുത്ത് വന്ന് പറഞ്ഞു കാണണമെന്നു തോന്നുമ്പോഴൊക്കെ അനിരുദ്ധ് വന്നിരിക്കും എൻ്റെ നീലിയക്ഷി ഇപ്പോ പൊയ്ക്കാട്ടെ… പോയി പൊങ്കാലയിട് …. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞു അവനു മാത്രമായി. അവനും അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നടന്നകന്നു. അതുവരെ മൂടീ കെട്ടി നടന്നവൾ മൂളിപ്പാട്ടൊക്കെ പാടി ഉഷാറായി ….!! കോളേജൊക്കെ അടുത്ത അധ്യയന വർഷത്തിനായി തുറന്നു പാകതയുള്ള പ്രണയമായിരുന്നു ശക്തിയിലും ലയയിലും ഉളവായിരുന്നത്.

കോളേജിലോ പുറത്തോ കണ്ടു മുട്ടലുകൾ അവർ ഒഴിവാക്കി അവൻ്റെ പഠനത്തിൽ അവൾ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. കോളേജിൽ വച്ച് കണ്ടാൽ പോലും മിണ്ടാതെ നടന്നു എങ്കിലും അവരുടെ മൗനത്തിനു പോലും തീഷ്ണമായ പ്രണയത്തിൻ്റെ ചൂടുണ്ടായിരുന്നു രണ്ടു പേരും പരസ്പരം റെസ്പെക്ട് കൊടുത്തു കൊണ്ടുള്ള പ്രണയം കോളേജിൽ ഒരാൾക്കു പോലും സംശയത്തിനിട നൽകാതെ നിർലോഭം അത് തുടർന്നു…..!! ആഴ്ചയിലൊരിക്കൽ മഞ്ചാടിമരത്തിനു ചുവട്ടിലുള്ള കൂടികാഴ്ചകൾ അവരുടെ ബന്ധത്തെ ദൃഢമാക്കി അങ്ങനെയുള്ള കണ്ടുമുട്ടലിൽ ഒരു ദിവസം ശക്തി ലയയെ തൻ്റെ വീട്ടീലേക്ക് കൂട്ടീട്ടു പോയി…..

ഇതാണെൻ്റെ വീട് …… നിൻ്റെ സങ്കല്പ്പത്തിൽ പോലും ഇങ്ങനെയൊരു വീടു കാണില്ല അല്ലേ …. ലയ ഒന്നും മിണ്ടാതെ നിന്നു അവളുടെ കൈ പിടിച്ച് വീട്ടീനുള്ളിലേക്ക് നടന്നു ഇപ്പോൾ ശരിക്കും ലയ ചകിതയായി ശ്രീദേവി അമ്മയെങ്ങാനും പരിചയം കാണിച്ചാൽ എല്ലാം തീർന്നു. താൻ കൂടെ നിന്നു ചതിച്ചു എന്നു പറയും പിന്നെ ഇത്ര കാലം എല്ലാം മറച്ചു വച്ചതിനും ഏത് രീതിയിലാണ് അവനിതൊക്കെ ഉൾകൊള്ളുക എന്നു പറയാൻ കഴിയില്ല……!! ഇതെൻ്റെ അമ്മയാണ് ശക്തി പറഞ്ഞതും ലയയെ കണ്ട് ശ്രീദേവിയുടെ കണ്ണുകൾ തിളങ്ങി അവൾ കണ്ണു കൊണ്ട് ശക്തിയോട് ഒന്നും പറയല്ലേന്ന് കാണിച്ചു.

ശ്രീദേവി അവളോട് പരിചിത ഭാവം കാണിച്ചില്ല. അവൻ വിറകടുപ്പിൽ പാൽ തിളയ്ക്കാൽ വച്ചപ്പോൾ അവളും അവൻ്റെയടുത്തിരുന്ന് വിറക് അടുപ്പിൽ വച്ചും അടുപ്പിൽ ഊതിയും അവനെ ഹെല്പ് ചെയ്തു…..!! അവൻ ഇട്ടു കൊടുത്ത ചായ അവൾ അതീവ സന്തോഷത്തോടെ വാങ്ങിക്കൂടിച്ചു. ഉഗ്രൻ എന്ന് തമ്പുയർത്തി കാണിച്ചു. അവൾ അമ്മയ്ക്ക് സ്പൂണിൽ ചായ കോരി കൊടുത്തു അതിനു ശേഷം തോർത്തുകൊണ്ട് വായ് തുടച്ചു കൊടുത്തു. അവൾക്ക് അമ്മയോടുള്ള കരുതലും സ്നേഹവും അവനെ അമ്പരപ്പിക്കുന്നുണ്ടായിരുന്നു. ശ്രീദേവിയും മകനെ ശ്രദ്ധിക്കുകയായിരുന്നു.

അവനിൽ നിറയുന്ന സന്തോഷത്തിനു കാരണം ലയ ആണെന്നവർക്കു മനസ്സിലായി. ശ്രീദേവിയോട് യാത്ര പറഞ്ഞ് ശക്തിയുടെ കൂടെ അവൾ പുറത്തേക്ക് നടന്നു ….!! മഞ്ചാടിമരത്തിൻ്റെ ചുവട്ടിൽ വന്നപ്പോൾ പെട്ടന്നവൻ അവളെ കെട്ടിപ്പിടിച്ചു എന്നിട്ടവൻ പറഞ്ഞു നീന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നെടി…… അവളിൽ നിന്നകന്ന് നിന്നിട്ട് അവളെ നോക്കി നീ എൻ്റെ വീടും എൻ്റെ അമ്മയേയുമൊക്കെ കാണുമ്പോൾ ഇഷ്ടമാവുമോ എന്നൊരു പേടിയുണ്ടായിരുന്നു. നീ അതൊക്കെ സാധാരണയായി എടുത്തപ്പോൾ സമാധാനമായി…..!! വീടും പണവും ഒന്നും ഇല്ലാത്തത് ആരുടേയും കുറ്റമല്ല രോഗം വരുന്നതും അങ്ങനെ തന്നെ ….

ഇതൊക്കെ മാറാവുന്ന അവസ്ഥകളാണ് എന്നാൽ നൻമയുള്ള ഹൃദയം മാത്രമാണ് നമ്മുക്ക് ജന്മനാ കിട്ടേണ്ടത് ശക്തിക്കും അമ്മയ്ക്കും അതുണ്ട് ഇനിയൊക്കെ എല്ലാം ഭംഗിയായി നടക്കും ലയ പറഞ്ഞു…..!! ദിവസങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു ലയയും നീലുവും ഫൈനൽ എക്സാമിലേക്ക് കടന്നു. ശക്തിക്കും പി ജി അവാസനാ വർഷ എക്സാം നടക്കുകയാണ്. പരീക്ഷാ ചൂടിലായിരുന്നു എല്ലാവരും എക്സാം കഴിഞ്ഞ് കോളേജിനോടും സുഹൃത്തുക്കളോടും വിട പറയാൻ എല്ലാവരും വിഷമിച്ചിരുന്നു…..!! ശക്തിയ്ക്കും ലയയ്ക്കും ഇപ്പോൾ ആഴ്ചയിലൊരിക്കൽ കണ്ടുമുട്ടുന്നത് തോട്ടുവക്കിലെ മഞ്ചാടി മരച്ചുവട്ടിലാക്കി ശക്തി ബാക്കിയുള്ള ദിവസങ്ങളിലൊക്കെ കൂലിപ്പണിക്കു പോകുമായിരുന്നു.

ലയ ശക്തിയില്ലാത്ത ദിവസങ്ങളിൽ ശ്രീദേവിയെ കാണാനായി ചെല്ലും……!! ഇതിനിടയിൽ റിസൾട്ടും വന്നു. ഏവരും പ്രതീക്ഷിച്ചതുപോലെ ശക്തിക്ക് ഇത്തവണയും റാങ്കു കിട്ടി. റാങ്കൊന്നുമില്ലെങ്കിലും ലയയ്ക്കും നീലുവിനും നല്ല മാർക്കുണ്ടായിരുന്നു. തൻ്റെ വിജയത്തേക്കാൾ ശക്തിയുടെ വിജയം അവളെ ഏറെ സന്തോഷിപ്പിച്ചു. അവളതിന് പാരിതോഷികമായി സിവിൽ സർവ്വീസിന് പ്രിപ്പെയർ ചെയ്യുന്നതിനാവശ്യമായ കുറേ ബുക്സ് നല്കി…..!! അവന് കോച്ചിങ്ങിനും മറ്റും ആവശ്യമുള്ളതെല്ലാം രുദ്രൻ വഴി അവൻ്റെ അമ്മാവനെ കൊണ്ട് ചെയ്യിപ്പിച്ചു…..!! ലയ MSW ന് തിരഞ്ഞെടുത്തത് ബാംഗ്ലൂർ ആയിരുന്നു.

നീലു പഴയ കോളേജിൽ തന്നെ പി ജി ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത് ശക്തി കോച്ചിങ്ങിനായി ഡൽഹി യാണ് തിരഞ്ഞെടുത്തത് വീട്ടിൽ ശ്രീദേവിയെ നോക്കാൻ ഹോംനേഴ്സിനെ രുദ്രൻ ഏർപ്പാടാക്കി……!! ബാംഗ്ലൂരിൽ ലയ ഹോസ്റ്റലിൽ താമസിക്കാതെ തങ്ങളുടെ തന്നെ വില്ലയിൽ നിന്നാണ് കോളേജിൽ പൊയ്ക്കൊണ്ടിരുന്നത് വില്ലയിൽ അവളുടെ കാര്യങ്ങൾ ശ്രദ്ധിക്കാനായി ഒരാളെ രുദ്രൻ ഏർപ്പെടുത്തി. ലിസി …… നന്നായി പാചകം ചെയ്യും എല്ലാ കാര്യങ്ങളും വൃത്തിയായി ചെയ്യുന്ന സ്ത്രീ.നല്ല സ്നേഹമുള്ള പ്രകൃതം ലയയ്ക്ക് അവരെ ഇഷ്ടമായി. ….!!

കോച്ചിങ്ങിന് ഡൽഹിയിൽപ്പോയതിൽ പിന്നെ ശക്തി അവളെ വിളിക്കുന്നില്ലായിരുന്നു അർപ്പണബോധത്തോടെ പഠനം ആയിരുന്നു സിവിൽ സർവ്വീസ് എന്ന ലക്ഷ്യത്തിലേക്കെത്താൻ ആത്മാർത്ഥമായി രാവു പകലാക്കി – പരിശ്രമിച്ചു….. മറ്റെല്ലാം മറന്ന് അല്ലെങ്കിൽ അവയൊക്കെ നേടിയെടുക്കുന്നതിന് വേണ്ടി സിവിൽ സർവ്വീസിനായി യത്നിച്ചു…..!! ***. ***. **** ഇന്ന് ബാംഗ്ലൂരിലെ വില്ലയിൽ ആഘോഷരാവാണ് …… വില്ലയിലെ ഫ്ലോർ മുഴുവൻ ബലൂണുകൾ കൊണ്ടും ലൈറ്റ്സ് കൊണ്ടും അലങ്കരിച്ചിരിച്ചിരിക്കുന്നു. ലയയുടെ കുറേ ഫ്രണ്ട്സ് കേക്കൊക്കെ ടേബിളിൽ സെറ്റ് ചെയ്തു വച്ചിരുന്നു.

പെൺകുട്ടികളൊന്നും അറിയാതെ ആൺകുട്ടികൾ ഇത്തിരി ലഹരിക്കായി ലിക്കർ വാങ്ങി ഒളിപ്പിച്ചിരുന്നു. ബുഫെ രീതിയിൽ ആഹാരം അവിടെ സെറ്റ് ചെയ്തിരുന്നു…..!! ലയ അങ്ങോട്ടെക്കു വന്നു. എല്ലാവരും കേൾക്കെ പറഞ്ഞു എൻ്റെ ജീവിതത്തിലെ ഏറെ സന്തോഷം തോന്നിയ ദിവസമാണിന്ന് എൻ്റെ പ്രീയപ്പെട്ടവന് സിവിൽ സർവ്വീസിന് റാങ്ക് കിട്ടിയ ദിവസം …. അപ്പോഴേക്കും ശക്തിയും അങ്ങോട്ടേക്കു വന്നു…..!! ആളാകെ മാറി ഒത്തിരി പക്വത വന്ന പോലെ. മുഖത്താകെ ഗാംഭീര്യം എപ്പോഴും ഉള്ള തീഷ്ണതയേറിയ കണ്ണുകളും പെൺകുട്ടികൾ അവനെ കണ്ട് വൗ …. ന്ന് ഒച്ചയെടുത്തു …..

പിന്നെ ആഘോഷം കൊഴുത്തു കേക്കുമുറിക്കലും പാട്ടും ഡാൻസുമായി ആ രാവ് സന്തോഷത്തിലാറാടി ഭക്ഷണമൊക്കെ കഴിഞ്ഞ് സുഹൃത്തുക്കളെല്ലാം യാത്രയായി ….!! ശക്തി ഭയങ്കര തലവേദന കാരണം കിടക്കാനായി മുകളിലേക്ക് ചെന്നു. ജ്യൂസ് കുടിച്ചു കഴിഞ്ഞതു മുതൽ തലയ്ക്ക് വല്ലാത്ത ഭാരം കണ്ണ് മൂടുന്നതു പോലെ …. ലയ ഫ്രഷായി ടവലു മാത്രം മാറിൽ ചുറ്റി ബാത്റൂമിൽ നിന്ന് ഇറങ്ങിയപ്പോഴേക്ക് ഡോർ തുറന്ന് ശക്തി അകത്തേക്ക് വന്നിരുന്നു. അവർ രണ്ടു പേരും സ്തബ്ധരായിപ്പോയി……!!

അവൻ മെല്ലെ അവൾക്കരികിലെത്തി അവൻ അവളെ പുണർന്നു ദിവസങ്ങൾക്കു ശേഷമുള്ള അവൻ്റെ സാമിപ്യത്തിൽ അങ്ങനെയൊരു നിമിഷം അവളും ആഗ്രഹിച്ചിരുന്നു. പക്ഷേ അവൻ്റെ വിരലുകൾ കൂടുതൽ കുസൃതി കാട്ടാൻ തുടങ്ങിയതും അവൾ എതിർത്തു. അവളുടെ എതിർപ്പുകളെല്ലാം ചുംബനങ്ങളാൽ അവൻ മറുപടി കൊടുത്തു കൊണ്ടിരുന്നു…..!!! പിന്നെ അവളും ഒന്നിനുമാകാതെ അവനു വിധേയായി അവനിലേക്ക് ലയിച്ചു ചേർന്നു. അവളുടെ താരുണ്യത്തെ അവൻ സ്വന്തമാക്കി…..!!

തുടരും ബിജി

ശക്തി: ഭാഗം 6