Tuesday, January 21, 2025
Novel

ശക്തി: ഭാഗം 5

എഴുത്തുകാരി: ബിജി

അമ്മയ്ക്ക് വല്ലാതെ ശ്വാസം മുട്ടലിൽ വെപ്രാളപ്പെടുകയാ ഞാനെന്തു ചെയ്യും മോളേ….. അവരും കരയുന്നു. ലയ വേഗം അച്ഛനെ വിളിച്ച് വിവരം പറഞ്ഞു….!! രുദ്രൻ അപ്പോൾ തന്നെ ഹോസ്പിറ്റലിൽ വിളിച്ചു. ഡോക്ടേഴുസുൾപ്പടെ എല്ലാ സംവിധാനത്തോടു കൂടീ ശക്തിയുടെ വീട്ടീലേക്ക് തിരിച്ചു…!! ആമ്പുലൻസിലെത്തിയ മെഡിക്കൽ ടീം ശ്രീദേവിയെ പരിശോധിച്ചു.ഉടൻ തന്നെ വിദഗ്ദ ചികിത്സയ്ക്കായിെ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്തു…..!!

ഈ സമയം ശക്തി ബസിലിരിക്കുകയാണ്. പുറത്ത് പെരുമഴ പെയ്തു കൊണ്ടിരുന്നു. അവൻ്റെ മനസ്സും കാറും കോളും നിറഞ്ഞ് ആർത്തലച്ച് ചെയ്യുന്നുണ്ടായിരുന്നു….!! ശ്രീദേവിയുടെ പുഞ്ചിരി തൂകുന്ന മുഖം അങ്ങനെ കാണാൻ ….. ആ വെട്ടം അണയാതിരിക്കാൻ ….. രാവോടു പകലോടു കൂട്ടിരുന്നു തൻ്റെ അമ്മയെ നഷ്ടപ്പെട്ടാൽ പിന്നെ ഈ ശക്തി ഇല്ല ……!! ചെറുപ്പം മുതൽ അമ്മയ്ക്കായി അലയുകയാണീ ജീവിതം തന്നെക്കൊണ്ട് കഴിയുംവിധം കഷ്ടപ്പെടുന്നുണ്ട്. പക്ഷേ തന്നെപ്പോലൊരുവൻ വിചാരിച്ചാൽ അമ്മയുടെ വിദഗ്ധ ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ കഴിയില്ല….!!

എന്തു ചെയ്യണമെന്ന് എത്തും പിടിയും ഇല്ലാതെ അവൻ ഇരുന്നു.ഇന്നിപ്പോൾ ആശുപത്രിയിൽ കൊണ്ടുപോകാനുള്ള നിർവ്വാഹം പോലുമില്ല.അവൻ ശരിക്കും കരഞ്ഞുപോയി….!! അവൻ്റെ ഫോൺ റിങ് ചെയ്തതും വേപൂഥോടെ വിറയാർന്ന കരങ്ങളാൽ അവൻ ഫോൺ പോക്കറ്റിൽ നിന്ന് എടുത്തു നോക്കി അമ്മാവൻ ശ്രീധരൻ ….!! അമ്മയെ RL മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയിട്ടുണ്ട് എന്ന് പറഞ്ഞു. ഫോൺ കട്ട് ആയതും…. എങ്ങനെ അമ്മ അവിടെ…..

അറുത്ത കൈയ്യ്ക്ക് ഉപ്പ് തേക്കാത്ത അമ്മാവൻ അമ്മയെ അത്ര വലിയ ഹോസ്പിറ്റലിൽ കൊണ്ടു പോയോ ഒന്നും മനസ്സിലാകാതെ അമ്മയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചോർത്ത് വിഷമിച്ചു…..!! രാഗലയയും ക്ലാസ് മതിയാക്കി നീലുവിനേയും കൂട്ടി വീട്ടിലേക്ക് പുറപ്പെട്ടു. ഈ കുറഞ്ഞ കാലം കൊണ്ട് ശ്രീദേവി ലയയ്ക്ക് ആരൊക്കെയോ ആയിരുന്നു. അച്ഛനെ വിളിച്ചപ്പോൾ അറിഞ്ഞത് ഐ സി യു വിലാണെന്നാണ്. അവളുടെ മനസ്സിൽ മുഴുവൻ നിറകണ്ണുകളോടെ ഭ്രാന്തനെപ്പോലെ പായുന്ന ശക്തിയായിരുന്നു…..!!

ലയ വീട്ടിൽ എത്തിയപ്പോൾ രുദ്രൻ വീട്ടിൽ ഉണ്ടായിരുന്നു. അച്ഛ ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ ഞാൻ കൂടീ വരാം മോളു പറഞ്ഞ പോലെ നമ്മളാണ് ചികിത്സയ്ക്കുള്ള സഹായം ചെയ്തതെന്ന് ശക്തി അറിയാതിരിക്കാൻ വേണ്ടത് ചെയ്തിട്ടുണ്ട്….!! നമ്മുടെ ഹോസ്പിറ്റലിൽ അവൻ്റെ അമ്മാവൻ്റെ പേരിലാണ് ബില്ലുകളൊക്കെ സെറ്റിൽ ചെയ്തിരിക്കുന്നത്. അതു മതി അച്ഛാ……ശക്തി ഒന്നും അറിയണ്ട. …!! പിന്നീട് അച്ഛനൊപ്പം ലയയും ഹോസ്പിറ്റലിലേക്ക് പോയി…!!

ഐസിയുവിന് മുന്നിൽ ശക്തി ഒരു ചെയറിൽ രണ്ടു കൈകളാലും മുഖം മറച്ച് കുനിഞ്ഞിരിക്കുന്നതാണ് ലയ കാണുന്നത്. അവനരികിൽ ഓടി ചെല്ലണമെന്നും അവനേ മാറോട് ചേർത്ത് സമാധാനിപ്പിക്കണമെന്നും അവൾക്കു തോന്നി….!! ഒന്നിനും കഴിയാതെ അവൾ അവനെ നിശ്ചലം നോക്കി നിന്നു. അവനെ സമാധാനിപ്പിച്ചു കൊണ്ട് അവൻ്റെ അമ്മാവൻ്റെ കുടുംബം അവിടെ ഉണ്ടായിരുന്നു. അമ്മാവൻ്റെ മകൾ ഗൗരി അവനെ ചേർന്നിരുന്ന് ആശ്വസിപ്പിക്കുന്നതു കണ്ടപ്പോൾ ലയയുടെ നെഞ്ചൊന്നിടറി ….. നിറഞ്ഞു വന്ന കണ്ണുകളെ തുടച്ചു കൊണ്ട് അച്ഛൻ്റെ ക്യാബിനിലേക്ക് നടന്നു….!! വാ മോളേ ……

നീ എന്തിനാ വിഷമിക്കുന്നത്. അവർ ഇപ്പോൾ സ്റ്റേബിളാണ് കുഴപ്പം ഇല്ല’ അച്ഛൻ ഡോക്ടറോട് സംസാരിച്ചു. ലയയുടെ മുഖം കണ്ടപ്പോൾ രുദ്രൻ പറഞ്ഞു. രാഗലയ തങ്ങളുടെ ഹോസ്പിറ്റലിൽ കുറച്ചു നേരം ചില വഴിച്ചിട്ട് വീട്ടീലേക്ക് പോയി….!! ***. ***. *** കാലത്ത് കുളിച്ച് സുന്ദരിക്കുട്ടികളായി പാടവരമ്പിലൂടെ വേഗം നടന്ന് പോകുകയാണ് ലയയും നീലുവും ദേവീക്ഷേത്രത്തിലേക്കുള്ള യാത്രയാണ്. …..!! രുദ്രൻ കൊണ്ടുവിടാമെന്നു പറഞ്ഞിട്ടും പ്രകൃതിയുടെ സൗന്ദര്യം ഏറ്റുവാങ്ങി ദേവിയുടെ തിരുനടയിൽ ചെല്ലണം അപ്പോഴാ പ്രഭ ചൊരിയുന്ന സുന്ദര മുഖം ദർശിക്കണം…..

ഹോ….. ഒരു ആത്മീയ നിർവൃതി …..!! അതിനു പകരം ഗ്ലാസെല്ലാം അടച്ച്എസിയിൽ കാറിനകത്ത്…. ബ്ബേ…… ഓക്കാനം വരും രുദ്രനോട് അതും പറഞ്ഞ് ഇറങ്ങിയതാണ്….!! പാടവരമ്പിലെ പച്ചപ്പിന് ഒരു വശം വാഴത്തോപ്പ് ആയിരുന്നു. സൂര്യനിങ്ങനെ കണ്ണു ചിമ്മി ചിമ്മി തുറക്കുന്നതിനാൽ പൊൻ വെളിച്ചം അവരെ സ്പർശിക്കുന്നുണ്ടായിരുന്നു. അണ്ണാൻ ‘വാഴത്തോട്ടത്തിൽ ചാടി നടക്കുന്നു. അപ്പോഴാണ് ലയയുടെ നോട്ടം വാഴ കൂമ്പിലേക്ക് ചെന്നത് ഇളം ചന്ദനവും മഞ്ഞയും കലർന്ന തേൻ നിറഞ്ഞ വാഴ കൂമ്പിലെ പൂവ് കണ്ടതും കാലുകൾ നിശ്ചലമായി….!!

പതിയെ നീലുവിനേയും കൂട്ടി വാഴത്തോപ്പിലിറങ്ങി വിഹരിച്ചു. ഒരോ പൂവിതളും തേൻ നിറഞ്ഞിരുന്നു അതൊക്കെ ചുണ്ടോടു ചേർത്ത് വലിച്ചു കുടിച്ചു സമയം പോയതറിഞ്ഞില്ല….!! അയ്യോ അമ്പലത്തിൽ പോകണ്ടേ വേഗം അവിടുന്ന് കയറി ചെറുതോട്ടിൽ കൈയ്യൊക്കെ കഴുകി ക്ഷേത്രത്തിലേക്ക് വച്ചുപിടിച്ചു….!! ആൽമരത്തിലെ ഇലകൾ തലയാട്ടി മെല്ലെ വിളിക്കുന്നതു പോലെ തോന്നി ശ്രീകോവിലിനുള്ളിലെ ശക്തി സ്വരൂപിണിയോട് അവൾ ശ്രീദേവി അമ്മയ്ക്കായി പ്രാർത്ഥിച്ചു.

ആരും തുണയില്ലാത്ത ശക്തിക്ക് അവൻ്റെ അമ്മയെ തിരികെ നല്കണേന്ന് ആ തിരുനടയിൽ നിന്ന് മനമുരുകി.പ്രാർത്ഥിച്ചു. പ്രസാദം വാങ്ങി തിരികെ ഇറങ്ങിയ ലയ പതിവുപോലെ ഗജരാജന് അടുത്തേക്ക് പോയി ….!! നീലു ആൽത്തറയ്ക്ക് സമീപമുള്ള ചരടുകളും മുത്തുകൾ കോർത്ത ബാൻഡുകളും കണ്ടപ്പോൾ അങ്ങോട്ടു നീങ്ങി…!! അപ്പോഴാണ് ആരോ അവളുടെ ചുമലിൽ മുട്ടി ദേഹത്തോട് ചേർന്നു നിന്നത്. നീലു ഒന്നു വിറച്ചു.ദാവണിയിൽ കൊച്ച് സുന്ദരിയാട്ടോ…. പെട്ടെന്ന് അവൾ ആ ആളിൽ നിന്ന് അകന്നു മാറി……!!

മുഖമുയർത്തി നോക്കി കാക്കി …… ഇന്ന് മുണ്ടും കറുത്ത ഷർട്ടുമാണ് നെറ്റിയിൽ ചന്ദനം നല്ല ഭംഗിയുണ്ട് കാണാൻ സ്കാനിങ്ങ് കഴിഞ്ഞോ ചക്കരേ അവൻ്റെ ചോദ്യത്തിൽ അവളൊന്നു ചമ്മി….. നീലുവല്ലേ ആള് ……. അയ്യടാ താനെങ്ങോട്ടാ ഈ പാഞ്ഞുകയറുന്നത്….!! തൻ്റെ നെഞ്ചിൽ കൂടുകൂട്ടാൻ അവൻ അവളുടെ കാതോരം മൊഴിഞ്ഞു….!! എൻ്റെ ചെണ്ണായി ശ്രീലകത്തേക്ക് കൂട്ടാൻ…!! പെണ്ണ് വാ തുറന്ന് നിന്നു പോയി…!! കാക്കി ചേട്ടൻ….. ഒന്നു മാറിക്കേ…… തനിക്ക് വായി തോന്നുന്നതൊക്കെ എൻ്റടുത്ത് വിളിച്ചു കൂവണ്ട കേട്ടോ ….

അതും പറഞ്ഞവൾ നടന്നു ടീ നാക്കിന് എല്ലില്ലാത്തവളേ ഈ അനിരുദ്ധ് നിനക്ക് മൂക്കുകയറിടാതെ പോകില്ല പേര് മറക്കണ്ട അനിരുദ്ധ്…. അവൻ വിളിച്ചു പറഞ്ഞു…!! ഓ…. പിന്നെ ഓർത്തു വയ്ക്കാൻ ഫിലിം സ്റ്റാറല്ലേ താൻ… നീലു ചിറി കോട്ടി ….!! എന്താടി നിനക്ക് പുശ്ചം അനിരുദ്ധ് മീശ ഒന്നു തെരുപ്പിടിച്ച് അവളുടെ അടുത്തേക്ക് നടന്നു…!! എൻ്റെമ്മോ …..കാലമാടൻ വരുന്നേന്നും പറഞ്ഞ് അവൾ രാഗലയയുടെ അടുത്തേക്ക് ഓടി …… അനിരുദ്ധ്ചിരിച്ചോണ്ട് അവളുടെ ഓട്ടം നോക്കി നിന്നു….!!

ഗജരാജൻ്റെ അടുത്തു നിന്ന ലയയെ പിടിച്ചു വലിച്ച് ഓടി എന്താടി…. ലയ ചോദിച്ചു കൊണ്ടിരുന്നു. ….!!. കാക്കിയെ കണ്ട കാര്യം കിതപ്പോടെയും ഒട്ടൊരു വെപ്രാളത്തോടെയുമാണ് നീലു പറഞ്ഞത് ….. ഇത് ആ ചേട്ടൻ്റെ നോട്ടം കണ്ടപ്പോൾ എനിക്കന്നേ തോന്നിയതാ ആ ചേട്ടൻ് നിന്നെ ലാത്തിയാക്കുമെന്ന് . …..!! യ്യോ എനിക്കെങ്ങും വേണ്ടായേ …. നമ്മളെ കടത്തിവെട്ടുന്ന മുതലാടി …. അതിൻ്റെ കഴുത്തിൽ തൂങ്ങിയാൽ അടി മേടിച്ച് ഒരു വഴിക്കാകും ….. ചുണ്ടിൽ വിരിഞ്ഞ നാണം ഒളിപ്പിച്ചോണ്ട് നീലു പറഞ്ഞു…..!! എന്തോന്ന്…. ലയ ചിറി കോട്ടി നീ കൂടുതൽ അഭിനയിക്കല്ലേ…..

ഇപ്പോ കാക്കി വന്നു വിളിച്ചാൽ നീ കൂടെ പോകും എന്നിട്ടാ ഓഞ്ഞ ജാഡ ….. പോടി അവിടുന്ന്…!! നീലു അതു കേട്ട് ഇളിച്ചോണ്ട് നിന്നു. പിന്നീടുള്ള നടത്തത്തിൽ രണ്ടും അവരുടേതായ ലോകത്തായിരുന്നു….!! ഏകദേശം പത്തു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ശക്തിയുടെ അമ്മ ഡിസ്ചാർജ്ജായി വീട്ടിൽ വന്നു. ഇപ്പോൾ ആ മുഖത്ത് നല്ല തെളിച്ചം ഉണ്ട്. ഉന്മേഷവതിയായ അമ്മയേ കണ്ടതും ശക്തി മനസ്സിൽ അമ്മാവന് നന്ദി പറഞ്ഞു….!! കോളേജ് സെമസ്റ്റർ പരീക്ഷകൾക്കു ശേഷം അവധി ആയതിനാൽ കോൺവെൻ്റിലും പാലിയേറ്റിവ് കെയറിനു മായി ലയ സമയം ചിലവഴിച്ചു.

ഇതിനിടയിൽ ശക്തി ഇല്ലാത്ത നേരം നോക്കി ശ്രീദേവിയെ കാണാൻ ലയ ചെല്ലുമായിരുന്നു….!! ശ്രീദേവി ഒരേ കിടപ്പു കിടക്കുന്നതിനാൽ ദേഹമൊക്കെ രക്ത ഓട്ടമില്ലാതെ പൊട്ടാൻ സാധ്യത ഉണ്ടായിരുന്നു….!! രാഗലയ അവരുടെ ശരീരത്തിൽ തൈലം തേച്ച് കൊടുക്കും ചെറുചൂടുവെള്ളത്തിൽ അവരുടെ ദേഹം തുടച്ചെടുക്കും. അപ്പോഴെല്ലാം ആ കണ്ണുകൾ നിറഞ്ഞു തൂവിക്കൊണ്ടിരിക്കും ആ മനസ്സിൽ സന്തോഷം ഫീൽ ചെയ്യാൻ ലയ ഒരോ കഥകൾ പറഞ്ഞു കൊണ്ടിരിക്കും….!!

ആ വീട്ടിലേക്ക് വേണ്ട സാധന ങ്ങളൊക്കെ ലയ കൊണ്ടു വരുമായിരുന്നു. അമ്മാവൻ കൊണ്ടുവന്നു തന്നതാണെന്നു പറയാൻ ശ്രീദേവിയോട് അവൾ ചട്ടം കെട്ടുമായിരുന്നു…..!! ഒരു മൂളിപ്പാട്ടും പാടി ലയ ശക്തിയുടെ വീട്ടിൽ നിന്ന് അവളുടെ വീട്ടിലേക്ക് നടക്കുകയായിരുന്നു. അപ്പോഴാണ് തോട്ടുവക്കിലെ മഞ്ചാടി മരം കാണുന്നത്. അതിൻ്റെ ചുവട്ടിൽ ഉതിർന്നു വീണ മഞ്ചാടിമണികൾ അവൾ പെറുക്കി കൂടീ ജീൻസിൻ്റെ പോക്കറ്റിൽ ഇട്ടു. എഴുന്നേറ്റ് നോക്കിയതും മുന്നിൽ തന്നെ നോക്കി നില്ക്കുന്ന ശക്തിയെ കണ്ടു….. അവളവനെ നോക്കിയൊന്നു പുഞ്ചിരിച്ചു…..!! അവൻ ഗൗരവത്തിൽ അവളോടു ചോദിച്ചു.

നീയെന്താ ഇവിടെ …..?? അതും തനിച്ച് …?? നിനക്കെന്താടി തോട്ടുവക്കിൽ ഇടപാട് …..??? അവളവനെ മിഴിച്ചു നോക്കി…. ഇതിന് വല്ലതും ചോദിക്കാനുണ്ടെങ്കിൽ ഗ്യാപ്പിട്ട് ചോദിക്കരുതോ ലയ ആത്മഗതിച്ചു. …. അത് പാലിയേറ്റിവിനു വന്നതാ പോകുവാന്നും പറഞ്ഞ് അവൾ ഓടി….!!! ശക്തി ചിരിച്ചോണ്ട് വീട്ടിലേക്ക് പോയി അമ്മ കുളിച്ച് സുന്ദരിയായി ഭസ്മക്കുറിയൊക്കെ തൊട്ട് കിടക്കുന്നതു കണ്ടപ്പോൾ ശക്തിക്ക് സന്തോഷമായി…!! ഗൗരി വന്നു കാണും അവൻ മനസ്സിൽ കരുതി ….. എന്നാൽ അവളെ പണ്ടുമുതലേ അറിയാം അമ്മയെ അവൾക്ക് ഇഷ്ടമേയല്ല.

കാരണം അമ്മയുടെ ഈ കിടപ്പു തന്നെ തൻ്റടുത്ത് അതിരു കടന്ന് ഇഷ്ടം കൂടാൻ വന്നിട്ടുണ്ട് അതിന് നല്ലത് കൊടുത്തിട്ടും ഉണ്ട്…..!!! പക്ഷേ അമ്മാവൻ്റേയും മോളുടേയും ഈ മാറ്റം വിശ്വസിക്കാൻ പറ്റുന്നില്ല ….. ശക്തി ആലോച്ചിരുന്നു. …..!! ഭാമ ലയയെ കാണാതെ ഗേറ്റിനടുത്ത് വന്നു നില്പ്പുണ്ട് അവളിങ്ങു വരട്ടെ …. സാമൂഹ്യ സേവനം കൊണ്ടിറങ്ങും വിട്ടില്ലള്ളവരെപ്പറ്റി ചിന്തിക്കേണ്ടല്ലോ…. ഭാമ പിറുപിറുത്തു. ……!!

ഭാമക്കുട്ടി ആരെ നോക്കുകയാ രുദ്രൻ എത്തിയില്ലേ ….. ലയ ചോദിച്ചും ഭാമ അവൾക്കു നേരെ കൈയ്യോങ്ങി ….അസത്ത്…. നാടുതെണ്ടിയിട്ട് വരികയാ പൊയ്ക്കോണം മുന്നീന്ന്…?? അപ്പോഴേക്കും ലയ ഓടി അവളുടെ മുറിയിലേക്ക് പോയി…!! **. ***. *** കോൺവെൻ്റിൻ്റെ വാർഷീകത്തിന് ലയ ഉണ്ടായിരുന്നു. കുട്ടികളുടെ പ്രോഗ്രാമിനായി അവരെ പരിശീലിപ്പിക്കുകയും മേക്കപ്പിടുകയും ഒക്കെ ചെയ്യുന്നത് അവളും ചേർന്നാണ് കുട്ടികളുടെ ഡ്രസ്സ് എടുക്കാൻ റൂമിലേക്ക് ചെന്നു അവളെന്തിലോ തട്ടി നിന്നു. ….!!!

മുഖം ഉയർത്തിയപ്പോൾ ശക്തി അവനിൽ നിന്ന് വിട്ടകലാൻ കഴിയാതെ അവനിലേക്ക് പറ്റിചേർന്ന് നിന്നു. അവനും അവളെ പൊതിഞ്ഞു പിടിച്ചു. അവൻ്റെ ചുണ്ടുകൾ തൻ്റെ ചുണ്ടുകളെ പൊതിയുന്നതും ചുടുനിശ്വാസം മുഖത്തു തട്ടിയിട്ടും അവനിൽ നിന്ന് അടരാനാകാതെ അവൾ നിന്നു…..!!!

തുടരും ബിജി

ശക്തി: ഭാഗം 4