ശക്തി: ഭാഗം 21- അവസാനിച്ചു
എഴുത്തുകാരി: ബിജി
ശക്തിയെ ഇത്രയടുത്ത് കണ്ടതും ലയ വെപ്രാളപ്പെട്ട് സ്റ്റെയർ കയറി ശക്തി പിന്നാലെ പോയി……. ലയവേഗം കയറാൻ തുടങ്ങിയതും കാലു വഴുക്കി വീഴാനാഞ്ഞതും ശക്തിയവളെ വീഴാതെ താങ്ങിപ്പിടിച്ചു എന്നിട്ടവളെ കോരിയെടുത്ത് ബെഡ് റൂമിലേക്ക് നടന്നു. താഴെ നിർത്ത്……!! ലയ മുരണ്ടു. നിങ്ങളോടാ പറഞ്ഞത് താഴെ നിർത്താൻ……! ലയ ദേഷ്യപ്പെട്ടു അടങ്ങെടി…..!! അവളുടെ ഡിവോഴ്സ്……. നിനക്കെല്ലാം കൂടി ഞാൻ തരാം…..!! ബെഡ് റൂമിലെത്തിയതും ശക്തി അവളെ താഴെ നിർത്തി…….. വെപ്രാളത്തോടെ ലയ ശക്തിയെ നോക്കിയതും………..
മുഖമൊക്കെ ചുവന്ന് ക്രോധത്തോടെ തന്നെ ഉറ്റു നോക്കുന്ന ശക്തിയെ കണ്ടതും അവളൊന്നു വിറച്ചു………!! നിൻ്റെ വയിറ്റിൽ കിടക്കുന്ന കൊച്ചിൻ്റെ അച്ഛൻ ഞാൻ തന്നെയല്ലേടി……?? ഈ…… ശ്രീ ശക്തി…….! ലയയിൽ അവൻ്റെ ചോദ്യം നോവുണർത്തി…… ആ മിഴികൾ നിറഞ്ഞു. അവൾ അവനു നേരെ നോക്കാനാകാതെ കുനിഞ്ഞു നിന്നു….!! “ഇവിടെ നോക്കെടി…….” “എൻ്റെ മുഖത്തിനു നേരെ…….” ശക്തി കോപത്തിൽ മുരണ്ടു……. അവൻ്റെ കോപാഗ്നിയെ നേരിടാനാവാതെ ലയ ഭയന്നു വിറച്ചു……!!
“നിനക്ക് ഈ കുഞ്ഞിൽ എത്രത്തോളം അവകാശമുണ്ടോ അത്രത്തോളം എനിക്കും അവകാശമുണ്ട്……..!! ഈ ആറു മാസക്കാലം എന്നിൽ നിന്ന് ഇതെല്ലാം മറച്ചുവയ്ക്കാൻ നിനക്കെങ്ങനെ തോന്നിയെടി……!! ഞാനെന്ന പിതാവിനെ…… എൻ്റെ കുഞ്ഞിൽ നിന്നകറ്റാൻ മാത്രം നിനക്ക് എന്ത് അവകാശം….. നീ പറഞ്ഞേ പറ്റൂ…… മറ്റെല്ലാം മറക്കും ഞാൻ……. പക്ഷേ ഈ ചെയ്തത് പൊന്നുമോളേ……. നീയിതിന് അനുഭവിക്കും……! ഭയന്നു മുഖം കുനിച്ചു നിന്ന അവളെ കണ്ടതും ശക്തിക്ക് ദേഷ്യം കൂടിയതേയുള്ളു……!!
ശക്തി കോപത്തോടെ അവളുടെ നേരെ പാഞ്ഞടുത്തു അവളുടെ കവിളിൽ കുത്തിപ്പിടിച്ചു……. ലയയ്ക്ക് നന്നായി വേദനിച്ചു. കണ്ണു തുറിച്ചു…….അവളുടെ മുഖം ചുവന്നു……. കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി…… ഇത്രയും ഭ്രാന്തമായ അവസ്ഥയിൽ അവൾ ശക്തിയെ കണ്ടിട്ടേയില്ലായിരുന്നു. അവളുടെ കണ്ണുനീർ കണ്ടതും ശക്തി അവളുടെ കവിളിൽ നിന്ന് കൈയ്യെടുത്തു…….!! നീ കരയുന്നു അല്ലേ…… നിനക്കു മാത്രം വേദന …….. നി മാത്രം ഒറ്റപ്പെട്ടു …… അല്ലേ. നിന്നെ ആരും മനസ്സിലാക്കുന്നില്ല അല്ലേ…… ഹും ……. മറ്റുള്ളവർ എരിയുന്നത് അറിയേണ്ടാല്ലോ…… മറ്റുള്ളവരുടെ നീറ്റൽ ചങ്കുപറിയുന്ന വേദന……. നീ അറിയാൻ ശ്രമിച്ചിട്ടുണ്ടോ…….!!
അതു പറയുമ്പോഴേക്കും അവൻ്റെ ശബ്ദം ഇടറിയിരുന്നു. അവൻ്റെ ശബ്ദമിടറിയതും……. ലയയിൽ ഒരാന്തൽ ഉളവായി…… അവൻ്റെ കണ്ണിലെ നനവിൽ അവൾ വെന്തുരുകി…… തൻ്റെ പ്രണയം തൻ്റെ കുഞ്ഞിൻ്റെ അച്ഛൻ ശക്തി…… അവൾ വേദനയോടെ വിളിച്ചു. വിളിക്കരുത്…… നീയിനി എന്നെ വിളിക്കരുത് കൈയ്യുയർത്തി ശക്തി അവളെ തടഞ്ഞു……!! നീ ഡിവോഴ്സിനു വേണ്ടി പറഞ്ഞ കാരണമുണ്ടല്ലോ …..സൂപ്പർ …. “ഗാർഹിക പീഡനം….!! ശക്തി അവളെ നോക്കി പുശ്ചിച്ചു ചിരിച്ചു…….!! ശക്തി നിന്നോട് പൊറുക്കാനാവാത്ത ഒരു തെറ്റു ചെയ്തിട്ടുണ്ട് നിൻ്റെ സമ്മതം കൂടാതെ നിൻ്റെ ശരീരം കല്യാണത്തിന് മുൻപ് സ്വന്തമാക്കിയിട്ടുണ്ട് ……
അതും എനിക്ക് തന്ന ജ്യൂസിൽ നീൻ്റെ സുഹൃത്തുക്കൾ മദ്യം ചേർത്തതു കൊണ്ട് ബോധമില്ലാതെ ചെയ്തു പോയി…….!! അതിന് നിൻ്റെ കാല്ക്കൽ വീണു ഞാൻ ക്ഷമ ചോദിച്ചിട്ടുണ്ട്. അതല്ലാതെ ഈ ശക്തി നിന്നെ വേദനിപ്പിച്ചിട്ടുണ്ടോ എനിക്കറിയണം ഡിവോഴ്സ് ചെയ്യാനും മാത്രം ശക്തി ഏതൊക്കെ രീതിയിലാ നിന്നെ പീഡിപ്പിച്ചത്……!! കൂടെ കൂടിയിട്ട് വർഷം രണ്ടു മൂന്ന് ആയില്ലേ…….. എന്നിട്ടും എന്നെ നീ മനസ്സിലാക്കിയില്ലല്ലോ….. അവൻ്റെ കണ്ണു കലങ്ങിയിരുന്നു. ലയയ്ക്ക് ശരീരമാസകലം മുള്ളുകുത്തുന്ന വേദന പോലെ…….പിടഞ്ഞൂ പോയി അവൾ…… എൻ്റെ ജീവനാണ് ശക്തി നീ…… എൻ്റെ ശ്വാസം പോലും നീയാണ്……
വാക്കുകൾ തൊണ്ടയിൽ കുരുങ്ങുന്നു….. ഒന്നും പറയാനാകാതെ……അവൾ തളർന്നിരുന്നു…….. അവനെയൊന്നു നോക്കാനാകാതെ കട്ടിലിൻ്റെ പടിയിൽ പിടിച്ചു നിന്നു……. പിടിവിട്ടു പോയാൽ താഴെ വീഴുമെന്നു ഭയന്നവൾ……. നീ രുദ്രനച്ഛൻ്റെ അടുത്ത് പറഞ്ഞല്ലോ ഞാൻ നിന്നെ പ്രണയിച്ചത് സിമ്പതിയുടെ പേരിലാണെന്ന്…… നന്നായി…… കേട്ടോ….. എൻ്റെ പ്രണയത്തെ……. നീ സംശയിച്ചു……. എൻ്റെ പ്രണയം ആത്മാർത്ഥമല്ലായിരുന്നെന്ന് നിനക്ക് തോന്നിയല്ലോ…. തിരിച്ച് എനിക്കും ചോദിക്കാം ഒറ്റമുറിയിൽ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന തളർന്നു കിടക്കുന്ന അമ്മയുടെ മകനോട് തോന്നിയ സഹാനുഭൂതി.
അതു കേട്ടതും ലയ തലയുയർത്തി അവനെയൊന്നു നോക്കി……. എന്തേ പിടിച്ചില്ലേ നിനക്കു പറയാം…… ഞാൻ പറയരുതല്ലേ…… നിൻ്റെ പ്രണയത്തെ ഞാൻ സംശയിക്കില്ല….. പക്ഷേ നീ എന്നെയും എൻ്റെ പ്രണയത്തേയും തള്ളിപ്പറഞ്ഞു…….!! നിനക്കെന്നെ വേണ്ടാത്തതു കൊണ്ടല്ലേ…..ഡിവോഴ്സ് പെറ്റിഷൻ അയച്ചത് ……. നിനക്ക് വേണ്ടാത്തത് എനിക്കും വേണ്ട……..!! പക്ഷേ….. എൻ്റെ കുഞ്ഞ്……. ശക്തി അതു പറഞ്ഞതും….. ലയ ഉൾക്കിടിലത്തോടെ അവനെ നോക്കി അവളുടെ ചുണ്ടുവിറകൊണ്ടു പേടിയോടവൾ തൻ്റെ ഉദരത്തിൽ കൈവെച്ചു……..!! പേടിക്കണ്ട…… ഞാനൊന്നും ചെയ്യില്ല……. നിന്നിൽ നിന്ന് കുഞ്ഞിനെ പിരിക്കാനും മാത്രം അധമനല്ല ഞാൻ…..!!
അമ്മയുടെ മുലപ്പാലിൻ്റെ മാധുര്യവും ആ നെഞ്ചിലെ താരാട്ടും കേട്ടു വളരണം……!!! ഞാൻ വരും എൻ്റെ കുഞ്ഞിനെ കാണാൻ……. അതു നിഷേധിക്കാൻ നിന്നാൽ ശക്തിയുടെ വേറൊരു മുഖം നീ കാണേണ്ടി വരും അവൻ ദേഷ്യത്തോടെ മുരണ്ടു…..!! ഒരുവേള ശക്തി അവളുടെ അരികിലെത്തി……. അവൻ്റെ നിശ്വാസം അവളുടെ കവിളിൽ തട്ടി. ലയ പരവശയായി മൂക്കിൻ തുമ്പിൽ വിയർപ്പുകണങ്ങൾ പൊടിഞ്ഞു…… ഇത്ര കാലം മൂടുപടം അണിഞ്ഞ അവളിലെ പ്രണയിനി….. പുകമറ നീക്കി വെളിയിൽ വന്നു. ആ നെഞ്ചിലേക്ക് ചായാൻ വെമ്പൽ കൊണ്ടതും…..!! ഞാനേറെ സ്നേഹിച്ച……. എൻ്റെ പെണ്ണിൽ നിന്ന് നീ എത്ര അകലെയാണ്…….. ഇനി എൻ്റെ ഹൃദയത്തിലേക്ക് നിനക്കൊരു തിരിച്ചുവരവ്വണ്ടാകില്ല.
ഏറെ വേദനയോടതും പറഞ്ഞവൻ തിരിഞ്ഞു വാതിലിനടുത്തേക്ക് പോയി……. ഒരു മാത്രയവൻ അവളെ തിരിഞ്ഞു നോക്കി…… നിന്നെ ഒരു പാട് സ്നേഹിച്ചു പോയല്ലോടി ഞാൻ……. അതു പറഞ്ഞവൻ പുറത്തേക്കിറങ്ങി…….!! ലയ മുഖം പൊത്തി കരഞ്ഞു പോയി അവൾക്ക് അവനെ തടയണമെന്നും ആ മാറിൽ മുഖം ചേർക്കണമെന്നും ആ സ്നേഹത്തിൻ കരവലയത്തിൽ ഒതുങ്ങണമെന്നും അവൾ കൊതിച്ചു…….. അവളുടെ പ്രാണൻ പിടയുന്നുണ്ടായിരുന്നു. അവൾ ആർത്തലച്ച് കരഞ്ഞു പോയി…… അവനു പിന്നാലെ ഓടി ചെല്ലണമെന്നുണ്ടായിരുന്നു….. പക്ഷേ …… ഒരടി മുന്നോട്ടു വെയ്ക്കാനാവാതെ അവൾ തളർന്നിരുന്നു.
ശക്തി…….. എനിക്ക് ജീവനാ…. എൻ്റെ മാത്രമാ എന്നെ വിട്ടു പോകല്ലേ….. പക്ഷേ വായിൽ നിന്ന് അവളുടെ ശബ്ദം പുറത്തേക്ക് വന്നില്ല……!! സൂര്യൻ മിഴി തുറക്കുകയും അടക്കുകയും ചെയ്തു……. ദിനരാത്രങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടേയിരുന്നു…….. ശക്തിയുടെ അമ്മയോട് ലയ പ്രഗ്നൻ്റായ വിവരം പറഞ്ഞതും ശ്രീദേവി രാഗലയത്തിൽ വേഗം എത്തി….. ലയയെ വിട്ട് പോകാൻ മനസ്സുവരാത്തതു കൊണ്ട് അവളെ പരിചരിച്ച് രാഗലയത്തിൽ തങ്ങി അമ്മമാരെല്ലാം മത്സരിച്ച് അവളേ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുകയായിരുന്നു. ശക്തി ഇടയ്ക്കു വന്നു കൊണ്ടേയിരുന്നു. ഒരിക്കലും ലയയോട് മിണ്ടുകയോ ഒന്നു നോക്കുകയോ കൂടീ ചെയ്തില്ല……….
ഇതിനിടയിൽ കാക്കിയുടെ കൈയ്യിലിരുപ്പിൻ്റെ ഫലം അനുഭവിച്ചത് നീലു….പുളി മാങ്ങയും കടിച്ച് നടക്കുകയാണ് കക്ഷി……. ഇടയ്ക്ക് ഇടയ്ക്കുള്ള വാളുവയ്പ്പു കോമ്പറ്റീഷനിൽ നീലു കാക്കിയുടെ നെഞ്ചത്ത് ലോഡ് ഇറക്കാറുണ്ട്……. അവൻ ദയനീയമായി അവളെയൊരു നോട്ടമുണ്ട്…….. തനിക്കെല്ലായിരുന്നോ ആക്രാന്തം ……. വാളു വച്ചതിൻ്റെ ആശ്വാസത്തിൽ നീലു പുശ്ചിച്ചു. ലയ അവൾക്കേറ്റവും ഇഷ്ടപ്പെട്ട ഗാർഡൻ ഏരിയയിൽ മെല്ലെ നടക്കുകയായിരുന്നു…….. പടർന്നു കിടന്ന മുല്ലവള്ളിയിൽ നിന്ന് മുല്ലമൊട്ടുകൾ ഇറുത്തെടുത്തു നില്ക്കുമ്പോളാണ്……. ശക്തിയുടെ കാർ രാഗലയത്തിലെ കാർപോർച്ചിലേക്ക് വന്നു നിന്നത്.
ലയ ശക്തിയുടെ കാർ കണ്ടിരുന്നു. ചാരക്കളർ ഷർട്ടും അതേ കരയുള്ള മുണ്ടുമായിരുന്നു വേഷം ഹോ……. കളക്ടർ സാർ കിടു ലുക്കിലാണല്ലോ ലയ അവനെത്തന്നെ നോക്കി നിന്നു പോയി……. പ്രാണനിലധികം പ്രീയമായവനേ…… എന്നിലും അധികം നിന്നെ സ്നേഹിക്കുന്നു…… അവനും വളരെ തിടുക്കത്തിൽ ഉള്ളിലേക്ക് പോയി…… ലയ തൻ്റെ ഉദരത്തിൽ തലോടിക്കൊണ്ട് പറഞ്ഞു ” പൊന്നേ അച്ഛാ വന്നിട്ടുണ്ട് നമുക്ക് പോയി കാണാട്ടോ……!! “അച്ഛാ ഈ അമ്മയോട് പിണക്കത്തിലാ……. “അച്ഛായെ അമ്മ ഒരുപാട് വിഷമിപ്പിച്ചു……” അന്നത്തെ സാഹചര്യത്തിൽ അമ്മയുടെ മനോനില അങ്ങനെയായിപ്പോയി…….
അച്ഛൻ്റെ കൂടെ ജീവിക്കാനുള്ള യോഗ്യതയില്ലെന്നു…….. അമ്മയുടെ ആ സമയത്തുള്ള ബുദ്ധിമോശത്തിൽ സംഭവിച്ചു പോയി……….!! ” നിന്നെയും ഉദരത്തിൽ പേറി നിൽക്കുന്ന ഈ നിമിഷം ഈ അമ്മ ഏറ്റവുമധികം ആഗ്രഹിക്കുന്നത്…… ആ നെഞ്ചിൻ തണലാണ്……” “ആ കരങ്ങളുടെ തലോടലാണ്…….” “എനിക്കായി മാത്രം ആ കണ്ണിൽ വിരിയുന്ന പ്രണയത്തിൻ തിരയിളക്കങ്ങളാണ്……” “ആ ചുണ്ടിനാൽ മാത്രം എന്നെ തരളിതമാക്കുന്ന നിമിഷങ്ങളേയാണ്…….!! മെല്ലെ പുഞ്ചിരിച്ചു കൊണ്ടവൾ ഗാർഡന് പുറത്തേക്ക് വേഗം നടന്നു. ശക്തിയെ വേഗം കാണണമെന്നുള്ള തോന്നലിൽ തിടുക്കത്തിൽ നടന്നതും……… വള്ളിച്ചെടികളിൽ തട്ടി ലയ താഴേക്ക് വീണു……
ചരിവുള്ള പ്രതലമായതുകൊണ്ടുതന്നെ ലയ താഴേക്ക് ഉരുണ്ടു പോയി……. ഗാർഡനേയും കാർപോർച്ചിനേയും വേർതിരിച്ച ചെറിയ മതിലിൽ പോയിടിച്ച ലയ അലറി വിളിച്ചുകൂവി…..!! അയ്യോ….!! അമ്മേ……!! എൻ്റെ കുഞ്ഞ് ……….!! ലയയുടെ കരച്ചിൽ കേട്ട് ആദ്യംഓടിയെത്തിയത് ശക്തിയാണ് മതിലിൻ്റെ ചുവട്ടിൽ ബോധമറ്റ് ബ്ലീഡിങ്ങോടൂ കൂടീ കിടക്കുന്ന ലയയേ കണ്ടതും സർവ്വവും തകർന്ന് ശക്തി അലറി വിളിച്ചു…….!! മോളേ ……..!! ബോധമറ്റു രക്തത്തിൽ കുളിച്ചവളെയും വാരിയെടുത്ത് കാറിൽ പായുമ്പോൾ ശക്തി സമനില തെറ്റിയവനെപ്പോലെ പെരുമാറിക്കൊണ്ടിശുന്നു……. RL മൾട്ടി സ്പെഷ്യാലിറ്റിയിൽ എത്തിയതും ഡോക്ടേഴ്സ് വേഗം തന്നെ ട്രീറ്റ്മെൻ്റ് സ്റ്റാർട്ട് ചെയ്തു.
രുദ്രനും ശക്തിയും ഭാമയും രാഗിണിയും ഐസിയുവിൻ്റെ വാതിലിൽ സർവ്വവും തകർന്ന അവസ്ഥയിൽ നിലകൊണ്ടു. ഡോക്ടടേഴ്സ് പ്രതീക്ഷയൊന്നും നല്കിയില്ല….!!. അപകടനില തരണം ചെയ്യാതെ ഒന്നും പറയാർകഴിയാത്ത നിലപാടിലായിരുന്നു…….!! ശക്തി ഭ്രാന്തനെപ്പോലെ ആശുപത്രി വരാന്തയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. തൻ്റെ പെണ്ണ്…… തൻ്റെ കുഞ്ഞ് ചങ്കിൽ ചോര കിനിയുന്ന നോവ് മണിക്കൂറുകൾക്കു ശേഷം ലയയ്ക്ക് ഇംപ്രൂവ്മെൻ്റ് വന്നതുകൊണ്ട് സിസേറിയൻ നടത്തി കുട്ടിയെ പുറത്തെടുത്തു. ലയയുടെ ജീവൻ തിരിച്ചുപിടിക്കാനായെങ്കിലും കുട്ടിയുടെ കാര്യത്തിൽ ഒരുറപ്പും ഇല്ലായിരുന്നു…..!
ലയ കരച്ചിൽ നിർത്തുന്നതേയില്ലായിരുന്നു. അവളുടെ സങ്കടം കാണാൻ കഴിയാതെ ഒബ്സർവേഷൻ റൂമിൻ്റെ വെളിയിൽ ചുമരിൽ ചാരി മിഴി നിറച്ച് അവൻ നിന്നു. ശക്തി……..!! നമ്മുടെ കുഞ്ഞ് അവനെ വിളിച്ച് അലറിക്കരയുന്ന പെണ്ണിൽ നിന്ന് മറഞ്ഞു നില്ക്കാനാകാതെ മുഖം അമർത്തി തുടച്ച് അവൾക്കരികിലേക്ക് ചെന്നു. ഹൃദയം നുറുങ്ങുന്ന വേദനയിലും തൻ്റെ പെണ്ണിനെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ചു. അവന് ഒരു കുഴപ്പവും ഉണ്ടാകില്ല ശ്രീ ശക്തിയുടെ മോനല്ലേ എത്ര കടുത്ത പ്രതിസന്ധിയേയും തരണം ചെയ്യാൻ അവനു കഴിയും……… അവളെ ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു. ഒരു രാത്രി പിന്നിട്ടപ്പോഴേക്കും കുട്ടിക്ക് നേരിയ തോതിലുള്ള പുരോഗതി കൈവരിച്ചിരുന്നു.
ദിവസങ്ങൾക്കു ശേഷം പൊന്നോമനയുമായി രാഗലയത്തിലേക്ക് യാത്ര തിരിച്ചു. രാഗലയം ശരിക്കും ഉത്സവ പ്രതീതിയായി കുഞ്ഞു ശക്തിയെ ……. നൂലുകെട്ടി ഇശാൻ ശക്തി……. എന്ന് നാമകരണം ചെയ്തു……. ഒരു ദിവസം ശക്തിയുടെ കൈപിടിച്ച് രാഗലയത്തിലേക്ക് കയറി വന്ന പെൺകുട്ടിയെ കണ്ടതും ലയയുടെ മുഖം കടന്നൽ കുത്തിയ പോലെ വീർത്തു…..!! ഒരിക്കൽ കോൺവെൻ്റിൽ നിന്ന് തൻ്റെ സാധനങ്ങളൊക്കെ എടുക്കാൻ വന്നപ്പോൾ തങ്ങളുടെ ബെഡ് റൂമിൽ കിടന്ന് ഉറങ്ങിയവൾ….!! ലയയുടെ മുഖത്തെ മാറ്റം ശക്തി ശ്രദ്ധിച്ചു…….!! ലയേ….. ഇത് വർഷിണി മസ്സൂറി ക്യാമ്പിൽ ഉണ്ടായിരുന്നു.
ലയ വർഷിണിയെ നോക്കി ചിരിച്ചതു പോലെ കാട്ടി…… വർഷിണി കുട്ടിയെ എടുത്ത് കൊഞ്ചിക്കാൻ തുടങ്ങി …… ലയയ്‌ക്ക് വർഷിണിയോട് എന്തോ ഇഷ്ടക്കേടുണ്ടെന്ന് മനസ്സിലായി ശക്തി…… ലയയേ കൂട്ടീ റൂമിലേക്ക് പോയി എന്തിനാടി മുഖം വീർപ്പിച്ചുവെച്ചേക്കുന്നത്……. ശക്തി ചോദിച്ചു. ലയ ഒന്നും മിണ്ടിയില്ല….. ശക്തി വീണ്ടും ചോദിച്ചപ്പോൾ കുശുമ്പോടെ കാര്യം പറഞ്ഞു. ശക്തി അതു കേട്ടതും പൊട്ടിച്ചിരിച്ചു…….!! നമ്മുടെ ബെഡ്റൂമിൽ കിടന്നത് വർഷിണിയും അമ്മയുമാണ്……. അവളുടെ അമ്മയായിരിക്കും ബാത്റൂമിൽ കുളിച്ചു കൊണ്ടിരുന്നത് എന്നാലും……അതു ഞാനാണെന്ന് ചിന്തിച്ചല്ലോടി……. കെട്ടിയോളു പിണങ്ങിപ്പോയെന്നു കരുതി …… ഞാൻ വേറേ പോകുമെന്ന് വിചാരിച്ചല്ലോടി ഒരെണ്ണം വെച്ചു തരികയാ വേണ്ടത്.
ശക്തി അതും പറഞ്ഞ് മുഖം കൂർപ്പിച്ച് പുറത്തേക്ക് പോയി ശ്ശൊ മാനം പോയി……. ലയ നഖം കടിച്ച് പുറത്തേക്കിറങ്ങി. വർഷിണിയെ നോക്കാൻ പോലും ജാള്യത തോന്നി. ശക്തിക്ക് തിരക്കുപിടിച്ച ദിനങ്ങളായിരുന്നു അതിനാൽ മിക്കവാറും ദിവസങ്ങളിൽ രാഗലയത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല. ദൂരം കൂടുതൽ കാരണം ദിവസവുമുള്ള യാത്രയും ബുദ്ധിമുട്ടായിരുന്നു. ഇടയ്ക്ക് സമയം ഉള്ളപ്പോൾ വന്നാലും കുഞ്ഞിനെ ലാളിച്ചു കൊതി തീരുന്നതിനു മുൻപ് പോകേണ്ടി വരും…….!! ഇതിനിടയിൽ ജഗൻ്റേയും പല്ലവിയുടേയും കല്യാണത്തിന് എല്ലാവരും ഒത്തുകൂടി.
ജഗൻ്റെ ബിസിനസ്സുകൾ കേരളത്തിലേക്ക് വ്യാപിപ്പിച്ചു. അങ്ങനെ ജഗനും കേരളത്തിൽ കൂടാൻ തീരുമാനിച്ചു……!! ശക്തി രണ്ടു ദിവസം തിരക്കുകളൊക്കെ മാറ്റിവച്ച് ലയയുടേയും കുഞ്ഞിൻ്റേയും അരികിൽ എത്തി…..!!. വൈകുന്നേരമായിട്ടും പോകാതെ ഈശൂനെ കളിപ്പിച്ചു കൊണ്ടിരിക്കുന്ന ശക്തിയെ കണ്ടതും……. രുദ്രൻ ചിരിച്ചോണ്ടു ചോദിച്ചു. കളക്ടർ ഡ്യൂട്ടിയൊക്കെ മറന്നോ……?? ശക്തി കുഞ്ഞിൻ്റെ മുഖത്തു നിന്ന് തലയുയർത്തി രുദ്രനെ നോക്കി….. അമ്മായിഅപ്പൻ ആക്കിയതാണല്ലേ…….. ശക്തി കുസൃതിയോടെ ചോദിച്ചു. എന്നാ….. കേട്ടോ രണ്ടുനാൾ ഇവിടെ ഉണ്ടാവും പറഞ്ഞതും ശക്തിയുടെ നോട്ടം ചെന്നെത്തിയത് ലയയിൽ ആയിരുന്നു. ആ മിഴികളിലെ പിടച്ചിൽ കണ്ട് ശക്തി ഊറിച്ചിരിച്ചു.
രാത്രി ബാൽക്കണിയിൽ ലയ കുഞ്ഞിനെ തോളിലിട്ട് ഉറക്കുകയായിരുന്നു…….. നിറഞ്ഞ നിലാവിൽ തൻ്റെ പെണ്ണിനെയും കുഞ്ഞിനേയും കണ്ടപ്പോൾ അവൻ്റെ മനസ്സ് നിറഞ്ഞു…….!! എന്നിട്ടും അവൻ അടുത്തു ചെല്ലാതെ റൂമിലേക്ക് നടന്നു. ശക്തി വന്നതും തങ്ങളുടെയടുത്തേക്ക് വരാത്തതും പെണ്ണിനൊന്ന് നൊന്തു……..!! കുഞ്ഞുറങ്ങിയതും ലയ ബെഡ് റൂമിലേക്ക് വന്നു. ബെഡ്ഡിൽ ചുവിരിനോട് ചേർന്ന് കണ്ണടച്ചുറങ്ങുന്ന ശക്തിയെ കണ്ടതും മനസ്സൊന്നു വിങ്ങി…….. കവിളിൽ നനവ് തട്ടിയപ്പോഴാണ് താൻ കരയുകയാണോന്ന് അവൾ ചിന്തിച്ചത്……!! കുഞ്ഞിനെ തൊട്ടിലിൽ കിടത്തി…… ബെഡിന് അരികിലായി കിടന്നു.
കണ്ണ്….. കൺപീലീകളെ നനയിച്ചു കൊണ്ടേയിരുന്നു…..!! “വിരഹം വല്ലാത്ത വിങ്ങലാണ് കൊച്ചേ……!! അവളുടെ ചെവിയിൽ മെല്ലെ കടിച്ചു കൊണ്ട് ശക്തി പറഞ്ഞു. അതു കേട്ടതും മറ്റൊന്നും ചിന്തിക്കാതെ ശക്തിന്നും വിളിച്ച് തിരിഞ്ഞ് കിടന്നവൾ അവനെ പുണർന്നു…… അവൻ്റെ നെറ്റിയിലും മുക്കിൻ തുമ്പിലും കവിളിലും ചുണ്ടിലും ആവേശത്തോടവൾ ചുംബിച്ചു കൊണ്ടേയിരുന്നു. മെല്ലെയവൾ ഇറുകെ പുണർന്നു കൊണ്ട് അവൻ്റെ കഴുത്തിടുക്കിലേക്ക് മുഖം ചേർത്തു….!! ശക്തിയുടെ പൊട്ടിച്ചിരിയാണ് അവൾക്ക് താനെന്തൊക്കെയാ ചെയ്തു കൂട്ടിയതെന്ന ബോധം ഉണ്ടായത്…… ജാള്യതയോടെ അവനിൽ നിന്ന് അകലാൻ ശ്രമിച്ചതും ശക്തി അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു…..!!
“”അങ്ങനങ്ങ് ഓടിയാലോ കുറേ മാസങ്ങളുടെ കണക്കുതീർക്കാനുണ്ട് മോളേ മുതലും പലിശയും ചേർത്ത് ഞാനിങ്ങെടുക്കുകയാ അവളുടെ നെഞ്ചിലേക്ക് മുഖം താഴ്ത്തികൊണ്ടവൻ പറഞ്ഞു…..!! പെണ്ണിൻ്റെ ഉടലൊന്നു വിറച്ചു. പെണ്ണിൻ്റെ മുഖത്ത് ചെമ്മാനം വാരി വിതറിയ പോലെ ചുവന്നു ശക്തി തൻ്റെ പെണ്ണിൽ……. അവളുടെ നിശ്വാസങ്ങളിൽ…… അലിഞ്ഞ് അലിഞ്ഞ്…… അവർ അപ്പൂപ്പൻ താടി പോലെ പാറി പറന്നു…….!! ഋതുക്കൾ കൊഴിഞ്ഞു പോകുകയും ശ്രീശക്തി IAS…….ക്യാബിനറ്റ് സെക്രട്ടറിയായി…… രാഗലയ ഭിന്നശേഷിക്കാരും അനാഥരും ആലംബഹീനരുമായ മനുഷ്യരുടെ ഇടയിൽ അവർക്കായി പ്രവർത്തിക്കുന്നു.
മദറിൻ്റെ മരണശേഷം കോൺവെൻ്റിൻ്റെ ചുമതല ലയക്കാണ്. ഇശാൻ അമ്മയെപ്പോലെ തന്നെ രാഗലയത്തിലെ ഗാർഡൻ ഏരിയയാണ് പ്രീയപ്പെട്ടത് വൈകുന്നരം …….അഞ്ചു വയസ്സുകാരൻ്റെ കുസൃതികൾ കണ്ടു കൊണ്ട് ലയയും അവിടെയുണ്ട്. അപ്പോഴാണ് രുദ്രൻ ലയയുടെ അടുത്തേക്ക് വന്നത്. ഒരിക്കൽ ചോദിച്ച ചോദ്യം ആവർത്തിക്കട്ടെ വാടാമല്ലിപ്പൂക്കളെ തഴുകിക്കൊണ്ടു നിന്ന ലയയോട് സ്ഥിരം പുഞ്ചിരിയോടെ രുദ്രൻ ചോദിച്ചു……. മ്മ്മ്…. എന്താ ….. അച്ഛാ. ചോദിച്ചോളൂ….?? രാഗലയ രുദ്രൻ ഹാപ്പിയാണോ…..? ചോദ്യം കേട്ടതും ലയ അച്ഛനേ കെട്ടിപിടിച്ചു. ഈ അച്ഛൻ്റെ മകളാണ് ഞാൻ……ഈ ജന്മത്തിലും ഇനിയുള്ള ജന്മങ്ങളിലും….. അച്ഛൻ്റെ നെഞ്ചിൽ മുഖം ചേർത്തവൾ പറഞ്ഞു.
രാഗലയ രുദ്രൻ ഒരുപാട് ഹാപ്പിയാണച്ഛാ……. എനിക്കങ്ങോട്ടു വരാമോ……??? ഗാർഡന് പുറത്തു നില്ക്കുന്ന ശക്തിയുടെ ചോദ്യം കേട്ടവൾ അച്ഛൻ്റെ നെഞ്ചിൽ നിന്ന് തലയുയർത്തി. അച്ഛനെ കണ്ടതും ഇശാൻ ഓടി ആ കൈകളിൽ തൂങ്ങി……. തൻ്റെ അരികിലേക്കു വന്ന ലയയേയും അവൻ ചേർത്തു പിടിച്ചു. അച്ഛാ…….. ലയ രുദ്രനെ ഉറക്കെ വിളിച്ചു. എന്നിട്ടു പറഞ്ഞു. രാഗശക്തിയും ഒരുപാട് ഒരുപാട് ഹാപ്പിയാണ്. രുദ്രൻ്റെ കണ്ണും മനസും നിറഞ്ഞു……!!
അവസാനിച്ചു………. ശക്തിയും ലയയും ഉറവ വറ്റാത്ത കാരുണ്യവുമായി ഓരോ നിരാലമ്പരേയും ചേർത്തു പിടിച്ച് നമുക്കിടയിൽ ജീവിക്കട്ടെ…….. എനിക്ക് സപ്പോർട്ടു തന്ന എല്ലാ സുഹൃത്തുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം……