Sunday, December 22, 2024
Novel

ശക്തി: ഭാഗം 15

എഴുത്തുകാരി: ബിജി

എനിവേ….. ട്രീറ്റ്മെൻ്റ് സ്റ്റാർട്ടു ചെയ്തിട്ടുണ്ട് മെഡിക്കൽ ടീം ടെൻ ഡെയ്സ് ഇവിടുണ്ടാകും താങ്ക്സ് സാർ ….. വലിയൊരു ആപത്തിൽ നിന്നാണ് കുട്ടികൾ രക്ഷപെട്ടത്….. ലയ പറഞ്ഞു. കോൺവെൻ്റിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും ഇരുട്ടിയിരുന്നു ജഗനോടൊപ്പം ഭക്ഷണം കഴിക്കാനായി റോഡ് ക്രോസു ചെയ്യുമ്പോളാണ് അതിവേഗത്തിൽ ചീറി പാഞ്ഞു വന്ന ടിപ്പർ ലയയെ… ഇടിച്ചു തെറിപ്പിച്ചത്…..! ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ ശക്തിയെ നിയന്ത്രിക്കാൻ ആർക്കും കഴിയുന്നുണ്ടായിരുന്നില്ല……

മുന്നിൽ വന്ന് അവന് തടസ്സമായി നിന്നവരെയൊക്കെ അവൻ തട്ടി തെറിപ്പിച്ച് ലക്ഷ്യബോധമില്ലാത്ത. ഭ്രാന്തനെപ്പോലെ ഐസിയൂവിന് മുന്നിലേക്ക് കുതിച്ചു …… ഐസിയുവിൻ്റെ ഡോറിൽ ശക്തമായി അടിച്ചു …… അപ്പോഴേക്കും ജഗൻ അവനെ ഉറുമ്പടക്കം പിടിച്ച് അവിടെ നിന്ന് മാറ്റി കൺട്രോൾ …..മാൻ …… കൺട്രോൾ…… ജഗൻ അവൻ്റെ ചുമലിൽ തട്ടി പറഞ്ഞു കൊണ്ടേയിരുന്നു. എന്നെ തടയരുത് ….. ആരായാലും… ഞാൻ മുന്നും പിന്നും നോക്കില്ല…… എനിക്കെൻ്റെ പെണ്ണിനെ കാണണം …. ഓക്കെ …… കാണാം…. കുറച്ച് ക്ഷമിക്ക്….. ജഗൻ അവനെ ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു ശക്തി…….

ആരവ് അവനെ വിളിച്ചു കൊണ്ട് അങ്ങോട്ടേക്ക് ഓടി എത്തി ലയയുടെ വിവരം അറിഞ്ഞതും ശക്തിയെ തനിച്ചു വിടാതെ അവനൊപ്പം എത്തിയതാണ് ആരവ് …..!! ആരവ് ….. ഇയാളോട് എന്നെ തടയല്ലേന്ന് പറയ്……ശക്തി ജഗൻ്റെ കൈയ്യിൽ കിടന്ന് കുതറി കൊണ്ട് പറഞ്ഞു.ജഗൻ അവൻ്റെ കൈയ്യും ശരീരവും ലോക്ക് ചെയ്തിരിക്കുകയാണ് ‘ ശക്തി അവൻ്റെ തല കൊണ്ട് ജഗൻ്റെ തലക്കിട്ട് ഒരു കിക്ക് കൊടുത്തു…..!! ഹോ……. ജഗൻ ശക്തിയുടെ മേലുള്ള പിടി വിട്ട് പിന്നോട്ടു വീണു. ശക്തി …… മോനേ ….. രുദ്രൻ ചിലമ്പിച്ച ശബ്ദത്തോടെ അവനെ വിളിച്ചു. നീയെന്താ ഈ കാട്ടി കൂട്ടുന്നത്….. രുദ്രൻ ഓടി വന്ന് അവനെ ചേർത്തു പിടിച്ചു……!!

അച്ഛാ….. ലയ ….. അവളിങ്ങനെ ഞാൻ വിളിച്ചാൽ അവൾ വരും…… അവൾക്കെന്നെ വിട്ടു പോകാൻ കഴിയില്ല ….. കാത്ത്…. കാത്തിരുന്ന് കാണാൻ വന്നപ്പോൾ ….. അവൻ്റെ ശബ്ദം ഇടറിയിരുന്നു. രുദ്രൻ്റെ തോളിൽ മുഖം അമർത്തിയവൻ……!! ഞാനായിട്ട് എൻ്റെ പെണ്ണിന് സങ്കടങ്ങൾ മാത്രമേ നല്കിയിട്ടുള്ളൂ ഇനിയെങ്കിലും സ്വസ്ഥമായിട്ട് ഒരു ജീവിതം ആഗ്രഹിച്ചു വന്നതാണ് അതിപ്പോ …… ബാക്കി പറയാനാകാതെ അവൻ….. അടുത്ത കണ്ട ചെയറിൽ ഇരുന്ന് ഇരു കൈപ്പത്തികളാലും മുഖം പൊത്തി……!! ലയ മെഡിക്കൽ സിറ്റിയിൽ രണ്ടാമത്തെ ദിവസമാണ്….. ജീവൻ നിലനിൽക്കുന്നു എന്നു മാത്രം…. അവളെ തിരികെ കിട്ടുമോന്ന് …….

ഇനിയും പറയാറായിട്ടില്ല…… ജഗൻ്റെ നിർദ്ധേശ പ്രകാരം കോൺവെൻ്റിൽ തമ്പടിച്ച മെഡിക്കൽ ടീമിനെ മെഡിക്കൽ സിറ്റിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. അവരുടെ നേതൃത്വത്തിലാണ് ലയയുടെ ട്രീറ്റ്മെൻ്റ്….!! വൈകുന്നേരമായതോടൂ കൂടി ശുഭകരമായ വാർത്ത അവരെ തേടി എത്തി….. ലയയുടെ ശരീരം മെഡിസിനോടു പ്രതികരിച്ചു തുടങ്ങി….. അത് ഏവർക്കും ഉണർവേകി…. ശക്തി തൻ്റെ പ്രാണൻ്റെ നെറ്റിയിൽ ചുണ്ടുകളമർത്തി…… അവൻ വിതുമ്പിക്കൊണ്ട് ഐ സി യൂ വിന് പുറത്തിറങ്ങി . ശക്തി ഇത് ജഗൻ …..

ലയയുടെ ഫ്രണ്ട്….. അറിയാം അവൾ പറഞ്ഞിട്ടുണ്ട് ….. ഞാൻ വരുമ്പോൾ തന്നെ ചേർത്ത് എന്തൊക്കെയോ സർപ്രൈസ് ഒരുക്കിയതാണ്….. എന്തോ ജഗന് വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു …. രണ്ടുവർഷമായി നെഞ്ചോട് ചേർത്തുവെച്ച പെണ്ണ് ഇന്നവൾ വേറൊരാൾക്ക് സ്വന്തം അല്ലെങ്കിൽ വേറൊരാൾക്ക് സ്വന്തമായവളെയാണ് താൻ പ്രണയിച്ചത്. ജഗൻ ശക്തിയെ സൂക്ഷിച്ചു നോക്കി എല്ലാം തികഞ്ഞൊരു പുരുഷൻ ….. സൗമ്യതയും ദേഷ്യവും പ്രണയവും വിരഹവും മിന്നിമായുന്ന മുഖം.

ഏതൊരു പെണ്ണും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന രൂപം. ലയയോടുള്ള അവൻ്റെ സ്നേഹം എത്ര തീവ്രമാണെന്ന് അവൻ്റെ ഓരോ ചലനങ്ങളിൽ നിന്ന് വ്യക്തമാണ്. അച്ഛാ…… അവൾക്കെങ്ങനെ ….. ഇത്….. ശക്തി രുദ്രനോട് ചോദിച്ചു. …? കരുതിക്കൂട്ടിയ ആക്സിഡൻ്റായിരുന്നു ഇത്…… !!ജഗനാണ് മറുപടി പറഞ്ഞത്. ലയയെപ്പോലൊരു പെൺകുട്ടി ഇല്ലാതാവേണ്ടത് ചിലരുടെയൊക്കെ ആവശ്യമയിരുന്നു.!! എന്ത് …??.. കരുതി കൂട്ടിയോ എന്തിന്…..ആര്…..? ശക്തിയുടെ ശബ്ദം ഉച്ചത്തിലായി രുദ്രൻ ഒന്നും വിശ്വസിക്കാനാവാതെ തരിച്ചിരുന്നു.

ശക്തി ഒന്നിങ്ങു വന്നേ…. ജഗൻ അവനെ കൂട്ടീട്ടു പോയി മാറിനിന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. ശക്തി തിരികെ വരുമ്പോൾ അവൻ്റെ കണ്ണുകൾ ചുവന്നിരുന്നു. തൻ്റെ പെണ്ണിനോടീ ക്രൂരത കാട്ടിയവർ ആരായാലും അനുഭവിക്കും ശക്തി ഇഞ്ചിഞ്ചായി അനുഭവിപ്പിക്കും അവൻ മുഷ്ടി ചുരുട്ടി ഹോസ്പിറ്റലിൻ്റെ ചുവരിൽ ആഞ്ഞടിച്ചു…… ശക്തി…. താനെന്താ ഈ കാട്ടണത്….? അവൻ്റെ ചോര ഒലിക്കുന്ന കൈകളെ നോക്കി ജഗൻ ചോദിച്ചു. രുദ്രൻ അങ്ങോട്ടേക്കു വന്നു…..

ചോരയൊലിച്ചു നില്ക്കുന്ന ശക്തിയെ കണ്ടതും അയാൾ വേദനിച്ചു. മോനേ…. ഇതെന്താടാ…..? ഒന്നുമില്ലച്ഛാ….. ഒന്നുമില്ല…… ശക്തി പറഞ്ഞു…… പക്ഷേ അവൻ്റെ കണ്ണുകളിൽ ആരോടൊക്കെയുള്ള കോപാഗ്നി എരിഞ്ഞിട്ടേയിരുന്നു…..!! അടുത്ത ദിവസം ചില സംഭവ ബഹുലമായ മൂഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു. സ്വന്തം ജില്ലയുടെ അധിപനായി…… ശ്രീശക്തി IAS ചുമതലയേല്ക്കുകയാണ്……. ഒരു അമ്മയുടേയും മകൻ്റേയും സഹനത്തിൻ്റെ പ്രതിഫലം…..

ആ മൂഹൂർത്തത്തിന് സാക്ഷിയാകാൻ ശ്രീദേവി അവനൊപ്പം ഉണ്ടായിരുന്നു. എങ്കിലും തന്നോടു ചേർന്ന് തൻ്റെ പ്രണയം കൂടീ ഉണ്ടായിരുന്നെങ്കിലെന് അവൻ ആഗ്രഹിച്ചു പോയി….!! ജഗൻ ബാംഗ്ലൂർക്ക് അച്ഛൻ വിളിച്ച പ്രകാരം പോയിരുന്നു. ദിവസങ്ങൾക്കു ശേഷം ആരോഗ്യമന്ത്രിയുടെ കോൺഫറൻസിൽ പങ്കെടുത്ത ശക്തിയുടെ മുഖം മ്ലാനമായിരുന്നു. ഔദോഗിക പദവിയിൽ പ്രവേശിച്ചതിൽ പിന്നെയുള്ള ആദ്യത്തെ ചുമതല ഹോസ്പിറ്റലുകളെ കേന്ദ്രീകരിച്ചുള്ള അഴിമതി ആയിരുന്നു. സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലെ മരണനിരക്കിൻ്റെ വർദ്ധന…. RL മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെ കുറിച്ചുള്ള പരാതി ശക്തി……

തൻ്റെ കർത്തവ്യത്തിൽ ഉറച്ചു നിലക്കും അത് ആരുടെഎതിരെ ആയാലും നീതി നടപ്പിലാക്കും ശക്തി തൻ്റെ ടീമിൽ കുറച്ച് പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു. അവരുടെ കൂട്ടത്തിൽ കമ്മീഷണർ അനിരുദ്ധ് IPS ഉം ഉണ്ടായിരുന്നു. ഇതിനിടയിൽ മന്ത്രിയുടെ പത്ര സമ്മേളനത്തിൽ RL മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെതിരെ പരാമർശം വന്നു. കോൺവെൻ്റിലെ കുട്ടികളുടെ ഇഷ്യൂസ് മീഡിയ വഴി ജനങ്ങളറിഞ്ഞതും ജനരോക്ഷം ഉയർന്നു. ഹോസ്പിറ്റലിനു നേരെ രാഷ്ട്രീയ പാർട്ടികളും സമരവും കല്ലേറും തുടങ്ങി ശക്തിയും പോലീസ് സംഘവും അങ്ങോട്ടേക്കു തിരിച്ചു. ഹോസ്പിറ്റലിന് ശക്തമായ കാവൽ നല്കി.

പിന്നിട്ടുള്ള ദിവസങ്ങളിൽ പഴുതടച്ചുള്ള അന്വേഷണത്തിൽ RL ഹോസ്പിറ്റലിനെതിരെ വൻ ക്രമക്കേടുകളാണ് കണ്ടെത്തിയത് ഹോസ്പിറ്റലിലെ രേഖകൾ ഞെട്ടിക്കുന്ന വാർത്തയാണ് പുറം ലോകത്തിന് സമ്മാനിച്ചത് അവയവകടത്ത്….. അതും ഈ ഹോസ്പിറ്റലിൽ വച്ച് നൂറു കണക്കിന് ആളുകൾ അതിന് വിധേയമായിരിക്കുന്നു. RL മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൻ്റെ ഉടമ എന്ന നിലയ്ക്ക് രുദ്രനെ അറസ്റ്റ് ചെയ്തു ….. എല്ലാ തെളിവുകളും രുദ്രന് എതിരായിരുന്നു. ജാമ്യമില്ലാ വകുപ്പിൽ രുദ്രനെ അറസ്റ്റു ചെയ്തു ജയിലിലടച്ചു.

നെഞ്ചുപ്പൊട്ടി തകരുന്ന വേദനയിലും നിയമം നടപ്പാക്കാൻ മാത്രമേ ശക്തിക്ക് ആകുമായിരുന്നുള്ളു രുദ്രനെന്ന മനുഷ്യന് ഒരു ഉറുമ്പിനെപ്പോലും വേദനിപ്പിക്കാൻ കഴിയില്ലന്ന് ശക്തിക്കറിയാം ഇതിനു പുറകിൽ വൻ കളികൾ നടന്നിട്ടുണ്ട്….. കളി അറിയുന്ന ആരോ ശരിക്കും കുരുക്ക് മുറുക്കിയിരിക്കുന്നു. അവൻ തന്നെയാകും ലയയുടെ ആക്സിഡൻ്റിനും കാരണക്കാരൻ ലയയുടെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നു ആക്സിഡൻ്റിൽ കൈക്കും കാലിനും ഒടിവുണ്ട് നട്ടെല്ലിനുള്ള ക്ഷതം സർജറിയിലൂടെ നേരെയാക്കി മുഖത്തിൻ്റെ ഒരു സൈഡിലെ മാംസം അടർന്നു പോയിരുന്നു അത് പ്ലാസ്റ്റിക് സർജറിയിലൂടെ റിക്കവർ ചെയ്തു.

ഫ്ലൂയിഡ് രൂപത്തിലുള്ള ഭക്ഷണം മാത്രമാണ് നല്കിയിരുന്നത് സംസാരിക്കാൻ കഴിഞ്ഞപ്പോൾ ആദ്യം അച്ഛനെയാണ് തിരക്കിയത് ബിസിനസ്സിൻ്റ എന്തോ ആവശ്യത്തിന് പോയിരിക്കുകയാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. പക്ഷേ ലയ അതു വിശ്വസിച്ചില്ല.അച്ഛനെന്തോ ആപത്തു പിണഞ്ഞിരിക്കുന്നു എന്നവൾ ഉറപ്പിച്ചു. അതി മനോഹരമായ പളുങ്കുപാത്രമായിരുന്നു രുദ്രൻ്റെ കുടുംബം. സ്നേഹിക്കാൻ മാത്രമറിയുന്ന കുറച്ചു മനുഷ്യർ വാഴുന്ന ഇടം….. ഇന്നവിടെ കണ്ണുനീർ മാത്രം എപ്പോഴും വായിട്ടലയ്ക്കുന്ന നീലുവിൻ്റെ നിഴലാണിപ്പോൾ എന്നു തോന്നും ഭാമ വീട്ടിനുള്ളിൽ കരഞ്ഞും മോളുടെ മുന്നിൽ പുഞ്ചിരി അഭിനയിച്ചും കഴിച്ചുകൂട്ടി.

അമ്മാവനെ അറസ്റ്റു ചെയ്തത് കാക്കി ആയതു കൊണ്ട് നീലു കാക്കിയോടും മിണ്ടാതെയായി….. ശക്തി ആശുപത്രിയും ജോലിയുമായി ദിവസങ്ങൾ തള്ളി നീക്കി …… RL ഹോസ്പിറ്റലിലെ ഡോക്ടേഴ്സിനെയെല്ലാം വീണ്ടും….. വീണ്ടും ചോദ്യം ചെയ്തിട്ടും പോലീസിന് ഒരു തുമ്പും ലഭിച്ചില്ല ശക്തിയുടെ മുന്നിൽ നിരവധി ചോദ്യങ്ങൾ ഉയർന്നു വന്നു….. ആര്…..?? ഒരു തെളിവു പോലും അവശേഷിപ്പിക്കാതെ ഇത്രയും ക്രൂരകൃത്യം ചെയ്തിട്ട് പുകമറയിൽ ആർത്തട്ടസഹിക്കുന്ന അവൻ ആര്…..?? ഞാൻ നിന്നെ പൂട്ടിയിരിക്കും നീ ആരായാലും….. ശക്തി മുരണ്ടു…… ദിവസങ്ങൾക്കു ശേഷം ലയയെ ഡിസ്ചാർജ് ചെയ്തു….

ലയ ഒരേ കിടപ്പു തന്നെയാണ്…. കൈകാലുകളുടെ ഒടിവും നട്ടെല്ലിൻ്റെ സർജറിയും കഴിഞ്ഞതിനാൽ കുറച്ചു മാസങ്ങൾക്കൂടി വെയിറ്റ് ചെയ്യേണ്ടി വരും നടക്കാൻ . ദിവസങ്ങൾക്കു ശേഷം ലയയെ അരികിൽ കിട്ടിയപ്പോൾ….. ശക്തി ഒന്നു പുഞ്ചിരിച്ചു……. പ്രാണസഖി….. ഇടയ്ക്കിടെ ഒരു കടാക്ഷം ചൊരിഞ്ഞാൽ …… വരണ്ട ഭൂമിയിൽ പുതുമഴ പെയ്യുന്നതു പോലെയാകും…… ലയ അതിന് മറുപടി പറയാതെ വേറൊന്നു ചോദിച്ചു. രുദ്രവർമ്മയെ എത്ര കാലം കൊണ്ട് ശക്തിക്കറിയാം കൂടിപ്പോയാൽ മൂന്ന് വർഷം….. അല്ലേ…..?? ഈ ലയയ്ക്ക് ഇരുപത്തിമൂന്ന് വർഷമായി അറിയാം……

RL എന്നുള്ള സാമ്രാജ്യം രുദ്രൻ ആരുടെയും കണ്ണുനീര് വീഴാതെ കെട്ടിപ്പടുത്തതാ. ഇന്നും ഓരോ ദിവസവും അതിൻ്റെ പങ്ക് അനുഭവിക്കുന്ന നിരവധി നിരാലംമ്പർ ഇവിടെയുണ്ട്. ശക്തിക്കെങ്ങനെ കഴിഞ്ഞു. അച്ഛനെ അറസ്റ്റ് ചെയ്യിപ്പിക്കാൻ…. രാഗലയയ്‌ക്ക് എഴുന്നേറ്റു നടക്കാനായിരുന്നേൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. കോൺവെൻ്റിലെ മദറിൻ്റെ കൈയ്യിൽ ഒരു ഫയൽ ഉണ്ട് ……. അതിലുണ്ട് എല്ലാം ഇതാരാണ് ചെയ്തതെന്ന് അപ്പോൾ നിങ്ങൾക്കു മനസ്സിലാകും എനിക്കിത് കിട്ടിയ അന്നു തന്നെയാണ് എനിക്കാക്സിഡൻറായത്…..??? എനിക്കറിയാം ലയാ അച്ഛൻ നിരപരാധിയാണെന്ന് പക്ഷേ നിയമം…….

തെളിവുകളെല്ലാം അച്ഛന് എതിരായിരുന്നു. ശക്തി പ്രണയത്തോടെ അവളുടെ നെറ്റിയിൽ മുഖം ചേർത്തതും ലയ മുഖം തിരിച്ചു. ശക്തിയുടെ മുഖത്ത് വേദന നിറഞ്ഞു….. നിനക്കെന്നോട് വെറുപ്പായോ…. എനിക്കങ്ങനെയേ ചെയ്യാൻ കഴിയുള്ളു മോളേ…… അവളൊന്നും മിണ്ടാഞ്ഞപ്പോൾ അവൻ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി….. ഇതിലും ഭീകര അങ്കമായിരുന്നു നീലുവും കാക്കിയുമായി….. നീലു തന്നെ അവനെ പാടവരമ്പിൽ കൂട്ടിട്ട് വന്നു.അവൻ ആശിച്ചു…..പിണക്കമെല്ലാം മാറി റൊമാൻസിഫിക്കേഷനു കൂട്ടിട്ടു വന്നതാണെന്ന്…… എവിടുന്ന്…… തുടങ്ങിയില്ലേ നീലു കച്ചേരി….. ടൊ…..

തൻ്റെ തോളിൽ മൂന്നാല് നക്ഷത്രങ്ങളൊണ്ടെന്നും പറഞ്ഞ് പാവങ്ങളുടെ നെഞ്ചത്തു കേറാമെന്നാണോ ഭാവം….. തനിക്കറിയുമോ ഓരോ ദിവസവും ഞങ്ങൾ ചത്തു ജീവിക്കുകയാ…. എന്നിട്ടും ലയയോ ഭാമാൻ്റിയോ തന്നോടെന്തെങ്കിലും വിരോധം കാണിച്ചോ….. അല്ല തന്നെ പറഞ്ഞിട്ട് കാര്യമില്ല….. തനിക്ക് മറ്റുള്ളവരുടെ വേദന അറിയുമോ…..? തനിക്കാരോടെങ്കിലും സ്നേഹമുണ്ടോ …..?? പ്ടേ…… പടക്കം പൊട്ടിയോ അല്ല…… നീലു കവിൾ പൊത്തിപിടിച്ചു….. . കാക്കി….. വണ്ടി എടുത്ത് പാഞ്ഞു പോകുന്നു. ചെവിയിലൊരു മൂളക്കം മാത്രം

തുടരും ബിജി..

ശക്തി: ഭാഗം 14