Sunday, December 22, 2024
Novel

ശക്തി: ഭാഗം 13

എഴുത്തുകാരി: ബിജി

ശക്തി പെട്ടെന്നവളെ വലിച്ച് നെഞ്ചിലേക്കിട്ടു.അവളുടെ മിഴികൾ പിടഞ്ഞു ….. ശക്തിയുടെ കണ്ണുകളിൽ പ്രണയത്തിൻ്റെ തിരയിളക്കം അവൾ കണ്ടു. …… നീർത്തിളക്കം നിറഞ്ഞ അവളുടെ മിഴികളിൽ അവൻ മൃദുവായി ചുംബിച്ചു. ……!! ബോറാണല്ലോ ….. ഝാൻസീ റാണി ഈ കരച്ചിലും പിഴിച്ചിലും ഞാൻ പെട്ടെന്നിങ്ങ് എത്തില്ലേ ….. ഇനി വന്നാൽ പിന്നെൻ്റെ പെണ്ണിനെ വിട്ടെങ്ങോട്ടുമില്ല……!! അവൻ്റെ നെഞ്ചോരം ചേരുമ്പോൾ അവളിലെ എല്ലാ വ്യഥകളും ഒഴിക്കി കളയാനുള്ള ഊർജ്ജം അവൻ്റെ പ്രണയത്തിനുണ്ടായിരുന്നു. …..

അവളുടെ കവിളിലൊന്നു തഴുകി ശക്തി ബാഗുമായി താഴോട്ടിറങ്ങി … പെണ്ണ് നെഞ്ചിലേക്ക് ചേർന്നപ്പോൾ …. തൻ്റെ ശ്വാസത്തിൻ്റെ താളം തെറ്റുന്നു …. കുറച്ചു നേരം അങ്ങനെ നിന്നാൽ ട്രെയിനിങ്ങും എല്ലാം മറക്കും ……!! ശക്തി നെഞ്ചിൽ നിന്ന് പറിഞ്ഞ് പോയപ്പോൾ തൻ്റെ ശ്വാസവും ആ കൂടെ പോയതു പോലെ ലയ തറഞ്ഞു നിന്നു. …… ശക്തി പോയെന്നറിത്തതും അവനെ ഒരു നോക്കു കാണാൻ അവൾ താഴേക്കോടി ……!! ലയ താഴേക്കു വരുമ്പോൾ അച്ഛനും അമ്മയും അപ്പച്ചിയും നീലുവും ശക്തിയുമായി കനത്ത കത്തിവയ്പ്പാണ് …….!

ശക്തി ശ്രീദേവി അമ്മയെ ചേർത്തു പിടിച്ചിട്ടുണ്ട് ……. എല്ലാവരുടെ മുഖത്തും വിഷാദ ഭാവം …… ശക്തി അവർക്ക് അത്ര പ്രീയപ്പെട്ടതായി മാറി കഴിഞ്ഞിരുന്നു…!! ഇനി ശക്തിയെ കളക്ടർ ആയി കാണാം അല്ലേ ….. രുദ്രൻ അവൻ്റെ ഷോൾഡറിൽ തട്ടി പറഞ്ഞു. …… നിങ്ങളുടെയൊക്കെ പ്രാർത്ഥനകളാൽ തീർച്ചയായും …..ശക്തി പറഞ്ഞു….!! ശക്തിയുടെ നോട്ടം ചെന്നു നിന്നത് കണ്ണൊക്കെ നിറച്ച് ചുണ്ടൊക്കെ കൂർപ്പിച്ച് നില്ക്കുന്ന ലയയിലാണ് ….. അവനൊന്നു പുഞ്ചിരിച്ചു. …… ഈ പെണ്ണ് ….. ഭയങ്കര ബോൾഡാണ് …..

പക്വതയാണ് ….. എന്നൊക്കെ പറയുമെങ്കിലും ഇപ്പൊ കണ്ടാൽ …… ഐസ്ക്രീമിനു വേണ്ടി വിതുമ്പുന്ന അഞ്ചു വയസ്സുകാരിയെപ്പോലുണ്ട് ……!! ശക്തി അവളെ നോക്കി കണ്ണടച്ചു കാണിച്ചു. …… അപ്പോഴേക്കും പെയ്യാൻ വെമ്പിനിന്ന മാനത്തേപ്പോലെ …….. അവളുടെ മിഴികൾ തൂവി ……!! ശക്തിയുടെ ഹൃദയത്തിൽ നോവു പടർന്നു ….. എൻ്റെ കൊച്ചിനെ കരയിപ്പിച്ചിട്ട് മോനിവിടുന്ന് ഇറങ്ങണ്ട…… രുദ്രൻ ശുണ്ഡിയോടെ പറഞ്ഞു …… ചെല്ലെടാ…… ചെന്നെൻ്റെ കൊച്ചിനെ സമാധാനിപ്പിച്ചിട്ടു പോയാൽ മതി ……

രുദ്രൻ ഊറി വന്ന ചിരിയോടെ പറഞ്ഞു ……!! അമ്മാവോ …… നല്ല പണിയാകാണിച്ചത് …. ഇതുങ്ങളുടെ മട്ടും ഭാവവും കണ്ടാൽ കരച്ചിലുമാത്രമല്ല നിർത്താൻ പോകുന്നതെന്നു തോന്നുന്നു….. നീലുവിൻ്റെ കൗണ്ടറിൽ ….. എല്ലാവരും വിജഭൃച്ചു പോയി ….. !! ശക്തിയുടെ നോട്ടത്തെ നേരിടാനാവാതെ ലയ……. സ്റ്റെയർ കയറി അവളുടെ റൂമിലേക്ക് ഓടി …… പിന്നാലെ കുസൃതിയോടെ ശക്തിയും ഓടി…….!! അവരുടെ പോക്കു കണ്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. ….. ലയ റൂമിൽ വന്ന് ശക്തിയായി കിതച്ചു …… പുറകിൽ ഡോറടയുന്നതറിഞ്ഞതും ലയ നന്നായി …. വെട്ടിവിറച്ചു ……

എന്തു ചെയ്യണമെന്നറിയാതെ…… ഉഴറി ……. ഇട്ടിരിക്കുന്ന ടീ ഷർട്ടിലും സ്കേർട്ടിലും തെരുപ്പിടിച്ചോണ്ട് നിന്നു …..!! എന്തിനാണാവോ ….. ഇങ്ങനെ വിറയ്ക്കുന്നത് ….. ഹൃദയം ഇപ്പൊ പൊട്ടുന്ന മാതിരി മിടിക്കുന്നുണ്ട് ….. മനുഷ്യനെ നാണം കെടുത്താൻ …. ലയ പതിയെ ശക്തിയെ പാളി നോക്കി ….!! കരിനീലഷർട്ടിൻ്റെ രണ്ടു ബട്ടനുകൾ വേർപെടുത്തി …… ഷർട്ടിൻ്റെ കൈയ്യ് തെറുത്ത് കൈമുട്ടിൽ മടക്കി വച്ച് ….. ശൃഗാര ഭാവത്തിൽ ശക്തിയെ കണ്ടതും…. ഉടലാകെ വെട്ടിവിറച്ചു …..!! ബ്രൗൺ നിറമുള്ള കണ്ണുകളിൽ …. പ്രണയവും …. കുസൃതിയും ….. അതിനുമപ്പുറം തൻ്റെ പെണ്ണിൽ എന്തൊക്കെയോ തേടുന്ന ഭാവം …..

അവൻ അടുത്തെത്തിയതും …… ലയ ഇരുമിഴികളും കരങ്ങളാൽ പൊത്തിപ്പിടിച്ചു …….!! ലജ്ജയാൽ കുറുകി നില്ക്കുന്ന തൻ്റെ പെണ്ണിനെ കണ്ടതും അവളുടെ പുറകിൽ ചെന്നു നിന്നും ഇരുകരങ്ങളാലും അവളെ ലോക്ക് ചെയ്ത് തന്നിലേക്ക് ചേർത്തു ….. അവളുടെ പിൻകഴുത്തിനും തോളിനുമിടയിൽ നനുത്ത രോമങ്ങളിൽ അമർത്തി ചുംബിച്ചു. …. ലയ പൊള്ളി പിടച്ചു പോയി …..!! അവൻ്റെ കൈകൾ ടീഷർട്ടിനിടയിലൂടെ ഇടുപ്പിലും വയറിലും കുസൃതികൾ കാട്ടി തുടങ്ങിയതും പെണ്ണ് ശരിക്കും തളർന്നിരുന്നു…..

മിഴികൾ കൂമ്പിപ്പോയി …… മുഖത്താകെ …… ചെമ്മാനം വാരി വിതറിയ പോലെ …… ചുവന്നിരിക്കുന്നു …… മെല്ലെയവളെ തിരിച്ച് അവളുടെ കഴുത്തിടുക്കിലേക്ക് മുഖം ചേർത്ത് പുണർന്നു …….!! അവളുടെ പിടയുന്ന കണ്ണുകളും …… വിയർപ്പു പൊടിഞ്ഞ മൂക്കിൻ തുമ്പും……ചെംചുണ്ടുകളും അവനിലെ പൂരുഷനെ കൊതിപ്പിച്ചു കൊണ്ടിരുന്നു. ……!! അവൻ്റെ ചുണ്ടുകൾ തൻ്റെ പെണ്ണിൻ്റെ മുഖത്ത് എന്തൊക്കെയോ തേടുകയായിരുന്നു …… അതിലോലമായി ചുണ്ടുകൾ തമ്മിൽ ഉരുമ്മി ……. അവളൊന്നു പിടഞ്ഞുയർന്നു. പിന്നെയവൻ തീക്ഷണമായ ആവേശത്തോട അവളുടെ ചുണ്ടിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു…….!!

അവൻ്റെ കൈവിരലുകളാൽ അവളുടെ ഇടുപ്പിനെ പൊതിഞ്ഞു പിടിച്ചു …… അവളുടെ നാവിനെ നുണഞ്ഞെടുക്കുകയും അവളറിയാതെ അവൻ്റെ മുടിയിഴകളിൽ പിടിമുറുക്കി ….. അവൻ്റെ ഉമ്മിനീരിൻ്റെ … ഉപ്പുരസം അവൾ ആസ്വദിക്കുകയായിരുന്നു. …. അവളിലെ കുറകലിൽ …. അവനിൽ വേലിയേറ്റം സൃഷ്ടിച്ചു ……. അവരുടെ ചുണ്ടുകൾ ആവേശത്തോടെ ഏറ്റുമുട്ടി ….. പ്രാണൻ പിടയും പോലെ ….. ശ്വാസഗതി നിലയ്ക്കും പോലെ തോന്നിയ നിമിഷത്തിൽ അവളിലെ പിടി വിട്ടു …… അവൾ മുഖം ഉയർത്തി നോക്കാനാകാതെ പരവശപ്പെട്ടു ….

തൻ്റെ പെണ്ണിനെ നെഞ്ചോട് ചേർത്ത് പുണർന്നു ……. ഇനി …… നിന്നാൽ ….. ശരിയാകില്ലെടി ….. ആ തുടുത്ത ചോരകിനിയുന്ന കീഴ്ചുണ്ടിനെ….. തള്ളവിരലും ചുണ്ടുവിരലും കൊണ്ട് അമർത്തിപ്പിടിച്ച് ഒരു കൈയ്യാൽ തന്നിലേക്ക് അടുപ്പിച്ച് …… അവൻ പറഞ്ഞു …… കരഞ്ഞ് വിളിച്ചു കൂവീ സങ്കടപ്പെടല്ലേടാ ….. അതു കണ്ടിട്ട് പോയാൽ ഒരു സമാധാനവും കിട്ടില്ല …..!! ആ സമയം ഡോർ തട്ടുന്ന ശബ്ദം കേട്ടു ….. ശക്തി ഷർട്ടിൻ്റെ ബട്ടൻ ഇട്ടു ….!! ലയ മുഖം അമർത്തി തുടച്ചു …… ചൂണ്ട് തടിച്ച് പൊട്ടിയിരുന്നു. ഇതെല്ലാവരും കാണുമല്ലോ ….. ശ്ശോ …!!

എന്താ ചെയ്യുക ….. ശക്തി ഡോർ തുറന്നപ്പോൾ ….. നീലു ….. അവൾ സി ഐ ഡി യെപ്പോലെ രണ്ടു പേരെയും മാറി മാറി നോക്കി…… എന്താ ……സേട്ടാ ….. ആകപ്പാടെ ഒരു ചേഞ്ച് ശക്തിയെ നോക്കിക്കൊണ്ട് ചോദിച്ചു. ശക്തി ഒന്നും മിണ്ടാതെ ലയയോടു പറഞ്ഞു ഞാൻ ഇറങ്ങുവാ …. അവളെ കണ്ണടച്ച് കാണിച്ചു. …. പിന്നെയവൻ താഴോട്ടു പോയി ….. അവൻ്റെ പുറകേ ഇറങ്ങാൻ പോയ ലയയെ നീലു പിടിച്ചു നിർത്തി …. ദാ ….. ഈ വീങ്ങിയ ചുണ്ടും കൊണ്ട് അങ്ങോട്ട് തല്ക്കാലം പോകണ്ട …..

അതു കേട്ടതും ലയ നാണത്തോടെ ചുണ്ടിലൊന്നു തൊട്ടു ….. ലയ ബാൽക്കണിയിൽ നിന്ന് ശക്തി പോകുന്നതു കണ്ടു…. .!! ഒരാഴ്ചത്തെ ലീവിലാണ് ലയ ബാംഗ്ലുരിൽ നിന്നു വന്നത് …. ദിവസവും പല്ലവിയും ജഗനും കോൾ ചെയ്യും ഇതിനിടയിൽ പാറുക്കുട്ടിയുടെ ഓർമ്മകൾ …… അവളെ വേദനിപ്പിച്ചു കൊണ്ടിരുന്നു…!! ശക്തി പോയിട്ട് മൂന്നു ദിവസം കഴിഞ്ഞു. ….. കിട്ടുന്ന സമയത്തൊക്കെ ശക്തി അവളെ വിളിക്കുമായിരുന്നു. ….. ഓരോ നിമിഷവും അവരിലെ പ്രണയം പൂത്തുലയുകയായിരുന്നു. ….!!

ശക്തിയുടെ ഓർമ്മകളിൽ ബാൽക്കണിയിൽ നില്ക്കുമ്പോളാണ് …. താഴെ എന്തോ ബഹളവും അടിയുടെ ഒച്ചയും നീലുവിൻ്റെ കരച്ചിലും കേൾക്കുന്നത് …… ലയ വേഗം താഴേക്കിറങ്ങി ചെന്നു …..!! നീലു ഹാളിൽ ഒരു മൂലയ്ക്ക് ചുരുണ്ടിരിക്കുന്നു …… അടി കൊണ്ട് കൈത്തണ്ടയും കവിളും ചുവന്നിരിക്കുന്നു…… കല്ലിച്ച മട്ടും ഭാവവും…!! രാഗിണി അപ്പച്ചി കരച്ചിലും പിഴിച്ചിലും ….. നീലുവിനെ നോക്കി ആക്രോശിക്കുന്നു ഇതെന്തു കഥ….. രുദ്രനും ഭാമയും …… രാഗിണിയെ തടയുന്നുണ്ട് ഒരു വിധത്തിൽ അപ്പച്ചിയെ ഒരു ചെയറിൽ ഇരുത്തി ……

അപ്പച്ചിയുടെ പതം പറച്ചിൽ … തുടർന്നു കൊണ്ടേയിരുന്നു ഭർത്താവ് മരിച്ചു പോയിട്ടും വേറൊരു ജീവിതം തേടാതെ മകളെ വളർത്തിയതിന് അവള് നല്ല കൂലിയാ തന്നത് …. അഴിഞ്ഞാട്ടം ….. പുതിയ ബന്ധങ്ങൾ ഉണ്ടാക്കിയേക്കുന്നു. ….. നിൻ്റെ മുട്ടുകാല് ഞാൻ തല്ലിയൊടിക്കും .ഇവിടുന്നിനി ഇറങ്ങിയാൽ നിൻ്റെ അവസാനമാ….. അപ്പച്ചി നീലുവിനെ നോക്കി മുരണ്ടു …..!! കാക്കി…….. പിടിച്ചോ….? ലയ ആക്ഷനിലൂടെ നീലുവിനോടു ചോദിച്ചു. അവള് പെട്ടു ….. എന്നർത്ഥത്തിൽ തലയാട്ടി. ……!!

ലയ പതിയെ നീലുവിൻ്റെ അടുത്തേക്ക് നീങ്ങി …… താഴ്ന്ന ശബ്ദത്തിൽ ചോദിച്ചു. …. എന്താടി ….. കാര്യം …..?? ആരാ….. സന്തോഷം ആഗ്രഹിക്കാത്തത് ….. ഈ വീട്ടിലുള്ളവർക്ക് എന്തു പറ്റി….? ചിലയിടത്ത് ചൂല് ….. ചിലയിടത്ത് ചട്ടുകം ….. എന്താ ….. ആരും ഒന്നും മിണ്ടാത്തത് …..? നീലു തൻ്റെ ശരീരത്തിലേറ്റ അടിയുടെ പാട് ലയയെ കാണിച്ചു കൊണ്ടാണ് പറയുന്നത് …. എന്നിട്ട് നിഷ്ക്കു മട്ടിൽ ലയയെ നോക്കുകയാണ് ….. ടി ….. ഇനി ശ്വാസകോശം സ്പോഞ്ചു പോലെയാണെന്നു കൂടീ പറയെടി …. ലയ ഊറിച്ചിരിച്ചു കൊണ്ടു പറഞ്ഞു. ….!!

എന്നാലും നീയെന്തു സന്തോഷമാ ആഗ്രഹിച്ചത് ….ലയ ചോദിച്ചു. ….. ഒരിക്കൽ ഒന്നു സന്തോഷിച്ചു അതിനിപ്പോഴാ കിട്ടി ബോധിച്ചത് …. കാക്കി … എൻ്റെ കവിളിൽ ചുണ്ടുചേർക്കുന്ന സെൽഫിയാണ് ഫോണിൽ വാൾപേപ്പർ ഇട്ടിരുന്നത് അത് അമ്മ കണ്ടു പോരേ പൂരം ……!! ബെസ്റ്റ് ….. നിനക്കാ പിക്ക് ലാമിനേറ്റ് ചെയ്ത് ഹാളിൽ തൂക്കരുതായിരുന്നോ അതായിരുന്നു ഇതിലും ഭേദം …. ലയ പറഞ്ഞു ഇ …. ഈ… നീലു ഇളിച്ചു കാണിച്ചു. …. രുദ്രൻ രാഗിണിയെ സമാധാനിപ്പിച്ചു …. രുദ്രൻ…. നീലുവിനെ മാറ്റി നിർത്തി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു…..!!

അന്നു വൈകുന്നേരം 4 മണി ആയപ്പോഴേക്കും അനിരുദ്ധും അമ്മ നന്ദിനിയും രാഗലയത്തിൽ എത്തി …. ആഷ് കളർ ഷർട്ടിലും അതേ കരയുള്ള മുണ്ടിലും അവൻ തിളങ്ങി …..!! ഇത്രയും തല്ലുകൊണ്ടതു കൊണ്ടാണോ …. അതോ ഉമ്മിച്ചപ്പോൾ രണ്ടും ഉണ്ടായിരുന്നു ….. തല്ല് തനിക്കു മാത്രം കിട്ടിയതു കാരണമാണോ നീലുവിൻ്റെ മുഖം വീർത്തിരുന്നു. അനിരുദ്ധിനെ എല്ലാവർക്കും നന്നായി ബോധിച്ചു. …. എക്സാം കഴിഞ്ഞാലുടൻ രണ്ടിനേയും പിടിച്ച് കുരുക്കിയേക്കാമെന്ന് കാരണവൻമാരെല്ലാം തീരുമാനിച്ചു…..!!

നഗരത്തിലെ മുന്തിയ ഫൈവ് സ്റ്റാർ ഹോട്ടലിലെ ….. ലക്ഷൂറിയസ് സ്യൂട്ടിൽ അയാൾ ആഘോഷിക്കുകയാണ് കൂടെ തൻ്റെ പാർട്ട്ണറായ മൃത്യുഞ്ജയനും ….. സ്പടിക ഗ്ലാസിലെ ലഹരി നുണയുമ്പോൾ ….. അവരുടെ സംസാരത്തിൽ പാർവ്വതി എന്ന അനാഥ കൊച്ചിനെ കുറിച്ച് പറഞ്ഞ് പൊട്ടിച്ചിരിച്ചു….!! പെട്ടു പോയേനെ ….. പിന്നെ അനാഥയായതുകൊണ്ട് കൂടുതൽ അന്വേഷണം ഉണ്ടാകാഞ്ഞതും രക്ഷയായി …. ഇനി അടുത്തെങ്ങും റിസ്ക് വേണ്ട ….. എല്ലാം ഒന്നു ഒതുങ്ങട്ടെ ….. ആ കോൺവെൻ്റിലെ ഓരോ അനാഥ ജന്മങ്ങളും നമ്മുക്കുള്ളതാ …. ഒരീച്ച പോലും മണത്തറിയില്ല …..!!

തുടരും ബിജി.. പുതിയ വില്ലൻസൊക്കെ കളത്തിലിറങ്ങിയിട്ടുണ്ട്. പിന്നെ റൊമാൻസൊെക്കെ ഇത്രയേ പറ്റുള്ളു ഇതിലപ്പുറം ഈ ലോലഹൃദയം താങ്ങില്ല ….. കമൻ്റുകൾ വാരിക്കോരി തന്നോളൂ…

ശക്തി: ഭാഗം 12