Saturday, December 21, 2024
LATEST NEWSSPORTS

പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനില്‍ ഗുരുതര ക്രമക്കേട്; ആരോപണവുമായി ഹര്‍ഭജന്‍ സിംഗ്

ചണ്ഡീഗഡ്: പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍റെ (പിസിഎ) മുഖ്യ ഉപദേഷ്ടാവും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഹർഭജൻ സിംഗ് ബോർഡിൽ ക്രമക്കേട് ആരോപിച്ച് പരാതി നൽകി. ക്രമക്കേടുകൾ ഓരോന്നായി പട്ടികപ്പെടുത്തി ഹർഭജൻ അധികൃതർക്ക് കത്തയച്ചു.

പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിയതിൽ പ്രസിഡന്‍റ് ഗുൽസരീന്ദർ സിംഗ് കാണിച്ച ക്രമക്കേടുകളാണ് ഹർഭജൻ സിംഗ് പ്രധാനമായും ചൂണ്ടിക്കാണിച്ചത്. ഇത്തരം നടപടികൾ അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ഹർഭജൻ അധികൃതർക്കും അംഗങ്ങൾക്കും അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ 10 ദിവസത്തിനിടെ ക്രിക്കറ്റ് ആരാധകരിൽ നിന്നും അസോസിയേഷനിലെ അംഗങ്ങളിൽ നിന്നും പ്രസിഡന്‍റിനെതിരെ നിരവധി പരാതികൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ഹർഭജൻ പറഞ്ഞു.