Saturday, December 14, 2024
GULFLATEST NEWS

ഗാസ മുനമ്പിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു

റിയാദ്: ഗാസ മുനമ്പിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. നിരവധി പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച മുതൽ ഗാസ മുനമ്പിൽ ഇസ്രയേൽ തുടർച്ചയായി നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. 125ലധികം പേർക്ക് പരിക്കേറ്റു.

പലസ്തീൻ ജനതയ്ക്കൊപ്പം നിൽക്കുമെന്നും അവരെ പിന്തുണയ്ക്കുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ ആക്രമണത്തിന്‍റെ തീവ്രത അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ആഹ്വാനം ചെയ്തു. സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടതിന്‍റെ പ്രാധാന്യം എടുത്തുപറയുന്നതിനൊപ്പം, സാധാരണക്കാർക്ക് ആവശ്യമായ സംരക്ഷണം നൽകാനും ആവശ്യപ്പെട്ടു.