Monday, April 29, 2024
LATEST NEWSTECHNOLOGY

ജാതി വിവേചനം നിരോധിച്ച് ആപ്പിൾ; പിന്നാലെ ഗൂഗിളും ഫേസ്ബുക്കും

Spread the love

വാഷിംഗ്ടണ്‍: ജാതി വിവേചനം അമേരിക്ക വരെ വ്യാപിച്ചിരിക്കുന്നു. യുഎസിലെ ഐടി മേഖലയിൽ വ്യാപകമായ പരാതികൾ ഉയർന്നതിനെ തുടർന്ന് ടെക് ഭീമനായ ആപ്പിൾ രംഗത്ത്. ജോലിസ്ഥലത്ത് വിവേചനം പാടില്ലെന്ന് ആപ്പിൾ ശുപാർശ ചെയ്യുന്നു. ആപ്പിൾ കമ്പനിയിൽ ജാതി വിവേചനം നിരോധിച്ചു.

Thank you for reading this post, don't forget to subscribe!

ഗൂഗിളും ഫേസ്ബുക്കും ഇത് പിന്തുടരാൻ ഒരുങ്ങുകയാണ്. ജാതി വിവേചനവുമായി ബന്ധപ്പെട്ട് ഐടി മേഖലയിൽ വ്യാപകമായ പരാതികൾ ഉയർന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഇന്ത്യക്കാർക്കിടയിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആപ്പിളിന്‍റെ നടപടി ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

പുതിയ നയം അനുസരിച്ച് വംശം, മതം, ലിംഗം, പ്രായം, പാരമ്പര്യം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം അനുവദിക്കില്ല. രണ്ട് വർഷം മുമ്പാണ് ആപ്പിൾ ഇത് കൊണ്ടുവന്നത്. എന്നാൽ ഇത് റിപ്പോർട്ട് ചെയ്തിരുന്നില്ല. ജാതി വിവേചനം നിരോധിക്കുന്ന ആദ്യത്തെ ടെക് ഭീമൻമാരിൽ ഒരാളാണ് ആപ്പിൾ. അതേസമയം, യുഎസിലെ ജീവനക്കാർക്കും മാനേജർമാർക്കും ജാതി അറിയണമെന്നില്ല. അതിനാൽ, ഈ വിഷയത്തിൽ പരിശീലനവും ആരംഭിച്ചിട്ടുണ്ട്.