Sunday, January 5, 2025
GULFLATEST NEWS

സല്‍മാന്‍ രാജാവിന്റെ ക്ഷണം; യു.എസ് പ്രസിഡൻ്റ് സൗദി അറേബ്യ സന്ദര്‍ശിക്കും

വാഷിംങ്​ടൺ: സൽമാൻ രാജാവിന്റെ ക്ഷണപ്രകാരം അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ സൗദി അറേബ്യ സന്ദർശിക്കും. അടുത്ത മാസം 15, 16 തീയതികളിലാണ് ബൈഡന്റെ സന്ദർശനം. ലോകമെമ്പാടും നടക്കുന്ന വിവിധ വിഷയങ്ങളിലെ വെല്ലുവിളികൾ യോഗത്തിൽ ചർച്ച ചെയ്യും.

ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വ്യത്യസ്ത മാർഗങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്. സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തുന്ന ബൈഡൻ രണ്ടാം ദിവസം സൽമാൻ രാജാവ് വിളിച്ചുചേർത്ത സംയുക്ത ഉച്ചകോടിയിൽ പങ്കെടുക്കും. ബൈഡൻ, ജിസിസി നേതാക്കൾ, ജോർദാൻ രാജാവ്, ഈജിപ്ത് പ്രസിഡൻറ്, ഇറാഖ് പ്രധാനമന്ത്രി എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും.